Categories: New Delhi

“അടിമാലി വാളറയിൽ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി”

ഇടുക്കി:അടിമാലി വാളറയിൽ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംമയിൽ കുടി സ്വദേശിനി ജലജ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ബാലകൃഷ്ണനേ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം. പണം ഇടപാടുമായി ബന്ധപ്പെട്ട തർക്കം ജലജയും ഭർത്താവ് ബാലകൃഷ്ണനും തമ്മിൽ ഉണ്ടായിരുന്നു. ഇതേ തുടർന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ രാത്രിയിൽ മദ്യലഹരിയിൽ എത്തിയ ബാലകൃഷ്ണൻ ജലജയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ പൊലീസ് പുലർച്ചെ കസ്റ്റഡിയിൽ എടുത്തു. വിശദമായി ചോദ്യം ചെയ്യുകയാണ്.

ഫോറൻസിക് സംഘം ഉൾപ്പെടെ സംഭവസ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചാൽ തെളിവെടുപ്പ് നടത്തും. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.

News Desk

Recent Posts

ഗേറ്റ് അടച്ചുപൂട്ടിയത് റെയിൽവേയുടെ ധിക്കാരപരമായ നടപടി AITUC .

കൊല്ലം നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ചിന്നക്കട എസ് എം പി പാലസ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയ റെയിൽവേ…

1 hour ago

കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണർ.

ന്യൂദില്ലി: കേരള ഗവർണർക്ക് മാറ്റം. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. രാജേന്ദ്ര ആർലേകർ ആണ് പുതിയ…

1 hour ago

“അഞ്ച് സൈനികർക്ക് വീരമൃത്യു”

ശ്രീന​ഗർ: ജമ്മുകശ്മീരിൽ സൈനിക വാഹനം അപകടത്തിൽപെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. 10 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ​ഗുരുതരമെന്നാണ് റിപ്പോർട്ട്.…

3 hours ago

“നന്ദിയുടെയും കൂടി പേരാണ് സിനിമ”

ഹനീഫ് അഥേനിയുടെ മാർക്കൊ എന്ന പാൻ ഇന്ത്യൻ ചിത്രം വലിയ വിജയത്തിൽ നിൽക്കുമ്പോൾ ഈ കുറിപ്പിന് ഏറെ പ്രസക്തിയുണ്ട്. അല്ലാതെ…

3 hours ago

“യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍ “

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കുലശേഖരപുരം, ആദിനാട്, തൈക്കൂട്ടത്തില്‍ ബേബി മകന്‍ കാശിനാഥന്‍ (22) ആണ് കരുനാഗപ്പള്ളി…

5 hours ago

“പത്രപ്രവർത്തക യൂണിയന്റെ ഉജ്വല മാർച്ച് “

തിരുവനന്തപുരം: പിണറായി സർക്കാർ ഫാഷിസ്റ്റ് സർക്കാരായി മാറുന്നതു കൊണ്ടാണ് പൊലീസിന്റെ മാധ്യമവേട്ടയെ ശക്തിയായി നിയന്ത്രിക്കാ‍ൻ നടപടി സ്വീകരിക്കാത്തതെന്ന് യുഡിഎഫ് കൺവീനർ…

5 hours ago