മുൻ വിരോധം നിമിത്തം യുവാവിനെയും ബന്ധുക്കളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായി. തെക്കുംഭാഗം നടുവത്തുചേരി സണ്ണി ഭവനിൽ സൈമൺ മകൻ സണ്ണി(36) ആണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. മുൻ വിരോധം നിമിത്തം, മാർച്ച് മാസം എട്ടാം തീയതി വൈകുന്നേരം 07.00 മണിയോടെ ഗുഹാനന്ദപുരം ക്ഷേത്രത്തിലെ കെട്ടുകാഴ്ച ഉത്സവം കണ്ട് കൊണ്ടു നിന്ന തെക്കുംഭാഗം സ്വദേശിയായ അനന്തുവിനെ പ്രതിയും സംഘവും ആക്രമിക്കുകയായിരുന്നു. കൈയ്യിൽ കരുതിയിരുന്ന വാൾ ഉപയോഗിച്ച് അനന്തുവിനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി അക്രമം തടയാൻ ശ്രമിച്ച അനന്തുവിന്റെ ബന്ധുക്കളേയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും നിലത്ത് തള്ളിയിട്ട് ചവിട്ടുകയും ചെയ്യ്തു. ആക്രമണത്തിൽ അനന്തുവിന്റെ മൂക്കിന്റെ പാലത്തിന് പൊട്ടൽ ഏൽക്കുകയും ചെയ്യ്തു. കഴിഞ്ഞ വർഷം ഉത്സവത്തോടനുബന്ധിച്ച് അനന്തുവിന്റെയും പ്രതിയുടെയും ക്ലബ്ബുകൾ തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഈ വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. തെക്കുംഭാഗം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ മുമ്പും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ്. തെക്കുംഭാഗം പോലീസ് ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പശ്ചിമ ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണo.മമത സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നുംസ്വീകരിക്കുന്നില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറി മിലിന്ത്…
തിരുവനന്തപുരം:കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.ശശിധരൻ നായർ (81) നിര്യാതനായി. ഭൗതികദേഹം ചാക്ക കല്പക നഗർ - 21ൽ.
മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ഉദയാ ലൈബ്രറിയുടേയും ഉദയാ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ അതിജാഗ്രതാ സന്ദേശവും, 'കൗമാരവും ലഹരിയുടെ കാണാക്കയങ്ങളും' സെമിനാറും നടത്തി. ലൈബ്രറി…
കോന്നി: കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകിവീണ് നാലുവയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഫോട്ടോ…
കോട്ടയം . പൊതുമരാമത്ത് വകു പ്പിലെ വനിതാ അസിസ്‌റ്റന്റ് എൻ ജിനിയറുടെ രാജിക്കു കാരണം മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്ന…
ഷൂട്ടിംഗിനിടയിൽ ലഹരി ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ അന്വേഷിക്കുമെന്നും സാംസ്‌കാരിക വകുപ്പ്…