ചൈനയുടെ പിന്തുണ പാകിസ്ഥാനെ അഹങ്കാരിയാക്കും. ഇന്ത്യയ്ക്കായ് അമേരിക്കയുടെ ഇടപെടൽ ശക്തമാകും.

ന്യൂദില്ലി:അമേരിക്കയുടെ ഇടപെടൽ ഇന്ത്യയുടെ കരുത്ത് ഒന്നുകൂടി പാകിസ്ഥാൻ അറിയും ചൈന പാകിസ്ഥാനെ സഹായം ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യക്കായി അമേരിക്ക കൃത്യമായ നിലപാട് കൈകൊള്ളും.ഇന്ത്യ ഇസ്രയേലിന്റെ ബുദ്ധി പൂർണമായി ഉപയോഗപ്പെടുത്തും. പാകിസ്ഥാനിൽ കടന്നുകയറി ഭീകരരെ വകവരുത്തും അതിനായുള്ള ശ്രമങ്ങളാണ് ആദ്യ നടപടി.അമേരിക്കയുടെയും ഇസ്രയേലിന്റെയും യുദ്ധതന്ത്രങ്ങൾ ഇന്ത്യയിൽ എത്തിക്കഴിഞ്ഞു.  ലോകത്തിലെ നൂറോളം രാജ്യങ്ങളിൽ ഇന്ത്യ തന്റെ നിലപാട് കൃത്യമായി വെളിപ്പെടുത്തിക്കഴിഞ്ഞു.ഇത് ഒരു ലോകമഹായുദ്ധം ആയി മാറിയാലും അത്ഭുതപ്പെടേണ്ടതില്ല. പക്ഷേ യുദ്ധം ചെയ്യുന്നതിന് മുന്നേ ഇന്ത്യ ഒന്നുകൂടി ആലോചിക്കും. എന്നിട്ട് അതിനു തയ്യാറാവുക.പഹൽഗാം ആക്രമണത്തിനു പിന്നിൽപ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഭീകരവാദത്തിനു പിന്തുണ നൽകുന്ന നിലപാടാണിതെന്ന വികാരമാണ് വിദേശകാര്യ വൃത്തങ്ങൾക്കുള്ളത്. ഐക്യരാഷ്ട്രരക്ഷാ സമിതി പാസാക്കിയ പ്രമേയത്തിൽ നിന്ന് ഇന്ത്യയുടെ അന്വേഷണവുമായി സഹകരിക്കണം എന്ന ഭാഗം ചൈനയുടെ സഹായത്തോടെ പാകിസ്ഥാൻ മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ചർച്ച നടത്തിയത്.  പാകിസ്ഥാനെ സംബന്ധിച്ച് ഒരു യുദ്ധം അനിവാര്യമാണ്. ഇറാനിൽ ഇസ്രയേൽ നടത്തിയ മണിക്കൂറുകൾ നീണ്ടുനിന്ന യുദ്ധമുണ്ടല്ലോ അതാവും ഇന്ത്യ പാകിസ്ഥാനിൽ പരീക്ഷിക്കുക. അതോടെ സൈനിക ബലം നഷ്ടപ്പെട്ട പാകിസ്ഥാൻവിലപിക്കാനെ തരമുള്ളു.പാക് മണ്ണിൽ കൂടുതൽ കാഷ്വാലിറ്റികൾ ഉണ്ടാകാതിരിക്കാൻ ഇന്ത്യ ശ്രമിക്കും.പാകിസ്ഥാനിൽ ഇതിനകം ഭീകരതാവളങ്ങൾ മാറ്റി കഴിഞ്ഞു. ഇന്ത്യയ്ക്ക് ഭീകരതാവളങ്ങളിൽ ചെന്നാൽ അവരെ കിട്ടില്ലെന്ന് നന്നായി അറിയാം. ഇന്ത്യ ഇനി ഒരിക്കലും അടങ്ങിയിരിക്കില്ല.സാമ്പത്തികമായി കെട്ടുനിൽക്കുകയാണ് ആ രാജ്യം. ഭീകരതാവളങ്ങൾ കൃഷിയിടം പോലെ വിളഞ്ഞു നിൽക്കുകയാണ്. രാഷ്ട്രീയപരമായി പ്രതിസന്ധി നേരിടുന്നു. സൈനികരുടെ നിലപാടും പാകിസ്ഥാനിലെ ഭരണകൂട ഇടപെടൽ വ്യത്യസ്തമാണ്. യോജിപ്പിക്കാൻ ഈ ആക്രമണം ഉപയോഗപ്പെടുത്തും.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading