Categories: New Delhi

“ഉദ്ദേശം വ്യക്തം:അന്‍വറിനെ തള്ളി മുഖ്യമന്ത്രി”

ഡെൽഹി: സിപിഎമ്മിനും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പി വി അന്‍വറിന്റെ ആരോപണങ്ങള്‍. ഇത് പൂര്‍ണമായി തള്ളിക്കളയുന്നു. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ല. മുന്‍നിശ്ചയിച്ച പ്രകാരം അന്വേഷണം തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എ ഇന്നലെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

‘അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എന്താണ് എന്ന സംശയം മുന്‍പ് ഉണ്ടായിരുന്നു. തുടക്കത്തില്‍ സംശയങ്ങള്‍ക്ക് പിന്നാലെ പോയില്ല. എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സംഘത്തെ നിയോഗിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. അതിലും അദ്ദേഹം തൃപ്തനല്ല എന്ന് ഇന്നലെ പറഞ്ഞതില്‍ നിന്ന് വ്യക്തമാണ്. അന്‍വറിന്റെ നീക്കം പാര്‍ട്ടി നേരത്തെ സംശയിച്ചപോലെ തന്നെയാണ് എത്തിനില്‍ക്കുന്നത്. പാര്‍ട്ടിക്കും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞത്. മാത്രമല്ല എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അദ്ദേഹം പറയുന്നതും ഇന്നലെ കേട്ടു. ഇതില്‍ നിന്ന് ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ അത് തുറന്നുപറഞ്ഞിട്ടുണ്ട്. സ്വയമേവ തന്നെ പ്രഖ്യാപനവും നടത്തി. എല്‍ഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നു.

News Desk

Recent Posts

“നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതി വധശ്രമ കേസ്സിൽ അറസ്റ്റിൽ”

വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ കൊടുവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ, ഇടവ താഹ…

2 hours ago

“”യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള “

'' ഉപചാരപൂർവ്വം ഗുണ്ട ജയൻ "എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "യുണൈറ്റഡ് കിംഗ്ഡം ഓഫ്…

2 hours ago

“എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻറ് റിസർച്ച് സ്റ്റഡിസിൽ ലഹരി വിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു”

തളിപ്പറമ്പ:" ജീവിതത്തെ മുറുകെപ്പിടിക്കൂ, ലഹരിയെ അകറ്റി നിർത്തു" എന്ന മുദ്രാവാക്യമുയർത്തി പാപ്പിനിശ്ശേരി എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ്…

2 hours ago

“ലഹരി വിരുദ്ധ കാമ്പയിൻ തളിപ്പറമ്പിൽ സംഘടിപ്പിച്ചു”

തളിപ്പറമ്പ:ആൾ കേരള പെയിൻ്റേഴ്സ് ആൻറ് പോളിഷേഴ്സ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ തളിപ്പറമ്പിൽ സംഘടിപ്പിച്ചു .ഫോക് ലോറിസ്റ്റ്…

2 hours ago

“നിര്യാതനായി “

മുഖത്തല: ത്രിക്കോവിൽവട്ടം ടെമ്പിൾ നഗറിൽ ഫാത്തിമ മൻസിൽ അസനാരു കുഞ്ഞ് (78)നിര്യാതനായി. ഭാര്യ ജമീലബീവി(റിട്ട. ഹെൽത്ത്‌ സർവീസ് ) മക്കൾ…

11 hours ago

“കൊല്ലം നഗരത്തിലെ മോഷണം:പ്രതികള്‍ പിടിയിൽ”

കൊല്ലം: കൊല്ലം നഗരത്തിലെ മോഷണ പരമ്പരയില്‍ പ്രതികള്‍ പോലീസ് പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ലാറ്റ് നമ്പര്‍-18ല്‍ ലാലു (30),…

12 hours ago