Categories: New Delhi

ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ മാത്രം പറയുന്നത് കേൾക്കുന്നവരാകരുത്.

ജനാധിപത്യ ഭരണം ജനങ്ങളുടെ അവകാശങ്ങൾക്ക് ഉതകുന്നതാകണം അതിനാണ് ജനങ്ങളാൽ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികൾ ഉണ്ടാകുന്നത് അവർക്ക് ഭരണത്തിലെ ശരിയും തെറ്റും മനസ്സിലാക്കുന്നതിന് കഴിയണം. നിയമവശങ്ങൾ കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കാനും കഴിയണം. അല്ലാതെ മുന്നോട്ടു പോയാൽ ഒരു ഭരണവും ഗ്രാമ പഞ്ചായത്ത് മുതൽ സംസ്ഥാന ഭരണം വരെയും നന്നാകില്ല. അതാണ് കുറച്ചു നാളുകളായി കേരളം കാണുന്നത് മന്ത്രിമാർ പ്രസ്താവന ഇറക്കും അതോടെ അതവസാനിക്കും ഫോളോ അപ്പ് ചെയ്യാറില്ല പല പ്രസ്താവനകളും ഉദ്യോഗസ്ഥർ എഴുതി കൊടുക്കുന്നതുമാകും. KSRTC ജീവനക്കാർക്ക് എല്ലാ മാസവും ആദ്യ ആഴ്ചയിൽ തന്നെ ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേശ് കുമാർ പ്രഖ്യാപനം നടത്തിയിട്ട് എത്ര മാസമായി. എന്താണ് അവിടെ സംഭവിച്ചത്. ശരിയും തെറ്റും എന്താണെന്ന് സമുഹത്തെ അല്ലെങ്കിൽ KSRTC ജീവനക്കാരെയെങ്കിലും ബോധ്യപ്പെടുത്താൻ കഴിഞ്ഞോ. ധനകാര്യ വകുപ്പിൽ പല പ്രഖ്യാപനങ്ങളും മന്ത്രി നടത്താറുണ്ട്. എന്നാൽ അത് നിയമമായി വരുന്നതിന്എത്ര കാലതാമസമാണ് എടുക്കുന്നത്. ആരോഗ്യ മേഖലയിൽ പല പ്രശ്നങ്ങളും ഉണ്ടായതാണ് അവിടെ പല നടപടികളും ചെയ്യുന്നതിന് ആരോഗ്യ മന്ത്രി പല പ്രഖ്യാപനങ്ങളും നടത്തി. ഏതൊക്കെ കാര്യങ്ങൾ നടപ്പായി എന്നു പറയാൻ മന്ത്രിക്ക് കഴിയണം. ഇതുപോലെ ഓരോവകുപ്പിലും പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അത് നടപ്പിലായോ ഇല്ലെങ്കിൽ എന്താണ് കാലതാമസ്സം എന്ന് മനസ്സിലാക്കുവാനും നടപ്പിലാക്കുവാനും കഴിയണം. ഉദ്യോഗസ്ഥരെ ഭരണം ഏൽപ്പിച്ചിട്ട് അവർ എഴുതി തരുന്നത് നോക്കി വായിച്ചു പോകരുത്. ഇത് എല്ലാ വകുപ്പിലും ഉണ്ടെന്ന കാര്യം എല്ലാ മന്ത്രിമാരും ഓർക്കണം. ആഭ്യന്തരവകുപ്പിലും അതില്ലാതില്ല. പി.വി അൻവറിൻ്റെ വർത്തമാനവും അതിലേക്ക് വിരൽചൂണ്ടുന്നത്. ഇ എം എസി നേയും അച്യുതമേനോനേയും ഇപ്പോൾ ഓർമ്മിച്ചു പോകുന്നത്. അവർ നടത്തിയ ഭരണം പലപ്പോഴും കൃത്യതയുടെ ഭാഗമായിരുന്നു.

News Desk

Recent Posts

“നിര്യാതനായി “

മുഖത്തല: ത്രിക്കോവിൽവട്ടം ടെമ്പിൾ നഗറിൽ ഫാത്തിമ മൻസിൽ അസനാരു കുഞ്ഞ് (78)നിര്യാതനായി. ഭാര്യ ജമീലബീവി(റിട്ട. ഹെൽത്ത്‌ സർവീസ് ) മക്കൾ…

8 hours ago

“കൊല്ലം നഗരത്തിലെ മോഷണം:പ്രതികള്‍ പിടിയിൽ”

കൊല്ലം: കൊല്ലം നഗരത്തിലെ മോഷണ പരമ്പരയില്‍ പ്രതികള്‍ പോലീസ് പിടിയിലായി. മയ്യനാട് ധവളക്കുഴി സുനാമി ഫ്‌ലാറ്റ് നമ്പര്‍-18ല്‍ ലാലു (30),…

9 hours ago

“തിരുത്ത്:ഈ മാസം 21ന് തിയറ്ററുകളിൽ”

CPI ദേശീയ എക്സിക്യൂട്ടീവ് അംഗം സ:പി.സന്തോഷ്കുമാർ MP അഭിനയിച്ച, ജോഷി വള്ളിത്തല സംവിധാനം ചെയ്ത സിനിമ തിരുത്ത് ഈ മാസം…

12 hours ago

“കൊച്ചിയിൽ ഹോസ്റ്റലുകളിലെ ലഹരി വേട്ട തുടരുന്നു”

കൊച്ചി: കൊച്ചിയിൽ ലഹരി വേട്ട തുടർന്ന് പോലീസ്‌. കുസാറ്റ് പരിസരത്തെ PGകളിലും സ്വകാര്യ ഹോസ്റ്റലുകളിലുമാണ് പോലീസിന്റെ മിന്നൽ പരിശോധന.പരിശോധനയിൽ ലഹരിവസ്തുക്കളും…

12 hours ago

“ലോഡ്‌ജുകളിൽ പൊലിസിൻ്റെ മിന്നൽ പരിശോധന”

തളിപ്പറമ്പ:പറശിനിക്കടവ്, തളിപ്പറമ്പ് ഭാഗങ്ങളിലെ ലോഡ്‌ജുകളിൽ പൊലിസിൻ്റെ മിന്നൽ പരിശോധന.തളിപ്പറമ്പ് ഡി വൈ എസ് പി : പ്രദീപൻ കണ്ണിപൊയിൽ പ്രിൻസിപ്പൽ…

12 hours ago

“വിട പറഞ്ഞത് അമ്പലപ്പുഴ സഹോദരന്മാരുടെ ശിഷ്യ രാധാ മോഹനൻ”

നെടുമുടി. ഓർമയായത് നാഗ സ്വര വിദ്വാന്മാരായ അമ്പലപ്പുഴ സഹോദരന്മാരുടെ ശിഷ്യയായ ഗായിക രാധാ മോഹനൻ (62). ചേന്നങ്കരി പുതുപ്പറമ്പ് വീട്ടിൽ…

12 hours ago