താരസംഘടന എക്‌സിക്യൂട്ടീവിന്റെ കൂട്ടരാജി എടുത്തുചാട്ടമെന്ന് നടന്‍ ഷമ്മി തിലകന്‍. എല്ലാവരും ഒരുമിച്ച് രാജിവേക്കേണ്ട കാര്യമില്ലായിരുന്നു. കുറ്റാരോപിതര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു. ഇത് അനിശ്ചിതത്വം ഉണ്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.നിലവില്‍ എഎംഎംഎ അംഗമല്ലെങ്കിലും, സ്ഥാപക അംഗമെന്ന നിലയില്‍ കൂട്ടരാജി വിഷമമുണ്ടാക്കിയെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അമ്മ പ്രസിഡന്റിന്റെ മൗനത്തിന്റെ ഇരയാണ് താനും. അമ്മ പ്രസിഡന്റിന്റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടതായിരിക്കാമെന്നും’ ഷമ്മി തിലകന്‍ പറഞ്ഞു.’ഇനി നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്. ഇതൊരു ഉത്തരം മുട്ടലാണ്. അമ്മയുടെ നേതൃനിരയിലേക്ക് വനിതകള്‍ വരണം. ആര് തെറ്റ് ചെയ്താലും തിരുത്താനുള്ള മനസ് കാണിക്കണം. പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്താനല്ല നോക്കേണ്ടത്. ജാതിയില്‍ കൂടിയ ആളെന്ന ചിന്ത മനസില്‍ വെച്ച് പ്രവര്‍ത്തിച്ചാല്‍ ഇതൊക്കെ സംഭവിക്കും. ഉത്തരം മുട്ടിയുള്ള രാജിയായാണ് തോന്നുന്നത്. അഞ്ഞൂറിലേറെ പേര്‍ അംഗങ്ങളായ സംഘടനയില്‍ വോട്ട് ചെയ്തവരോട് കാണിച്ച ചതിയാണ് രാജി. സംഘടനയില്‍ പലര്‍ക്കും താന്‍ കഴിഞ്ഞാല്‍ പ്രളയമെന്ന ചിന്തയാണെന്നും’ ഷമ്മി തിലകന്‍ പറഞ്ഞു.
മോഹൻലാലിനറിയാം ഇനി വരാൻ പോകുന്ന പാര. ഷമ്മിക്കറിയാം ആ പാരയുടെ വിവരം. അവർ തോൽക്കാൻ തയ്യാറല്ല എന്നതാണ് കൂട്ടരാജി.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.