
അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മുഴുവൻ രാജി നൽകി. മോഹൻലാലിന് അറിയാമായിരുന്നു ഇനി ഈ കമ്മിറ്റി ഇങ്ങനെ കൊണ്ടുപോകരുത് എന്ന്…
എന്താണ് മോഹൻലാൽ ഇങ്ങനെ ആഗ്രഹിച്ചത്. എക്സിക്യൂട്ടീവ് കമ്മിറ്റി ഒരിക്കലും രാജിവയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. പക്ഷേ രാജി തന്നെയാണ് നല്ലതെന്ന് മോഹൻലാലിന് തോന്നി. മറ്റു ചിലരുടെ ഉപദേശങ്ങളും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.ഇനി ആരാകും പ്രസിഡൻ്റ്, സെക്രട്ടറി. ആരും മുന്നോട്ടു വരുമെന്നു തോന്നുന്നില്ല. മുൾ കീരീടം എടുത്ത അണിഞ്ഞാൽ അടുത്ത പാര വരുമോ എന്ന പേടി എല്ലാവർക്കും ഉണ്ട്.
ഒരു വനിത പ്രധാന പദവിയിൽ വരണമെന്ന് wcc ഉൾപ്പെടെയുള്ളവർ ആഗ്രഹിക്കുന്നുണ്ടാവും. മമ്മൂട്ടി വരണമെന്നും, ജഗദീഷ് വരണമെന്നും പ്രഥിരാജ് വരണമെന്നും ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ ചിലപ്പോൾ വരുക പുതുമുഖങ്ങളാകും. പാർവ്വതി ആകണമെന്നും. അല്ലെങ്കിൽ യുവനടികൾ ആരെങ്കിലും ആകണമെന്നാഗ്രഹം വനിതകൾക്ക് ഉണ്ട്. ഒരു ജനറൽ ബോഡി ഉടനെ കൂടുക അത്ര എളുപ്പമല്ല. കൂടിയാൽ തന്നെ പുതിയ ഭരണസമിതി വരുക എന്നതും കാത്തിരുന്നു കാണേണ്ടതാണ്.സിനിമ മേഖല ആകെ കാണുന്നതിനപ്പുറം പ്രതിസന്ധിയിലേക്ക് പോകുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞ ചിത്രങ്ങളും, ഷൂട്ടിങ്ങിനായുള്ള തുടക്കവും എഗ്രിമെൻ്റുമെല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.