ഉരുൾപൊട്ടലുണ്ടായ മഞ്ഞച്ചീളീയിൽ അതിശക്തമായ മഴ,പാലം മുങ്ങി
കോഴിക്കോട് .നാലാഴ്ച മുൻപ് ഉരുൾപൊട്ടലുണ്ടായ മഞ്ഞച്ചീളിയിൽ അതിശക്തമായ മഴ. ഇന്നലെ രാത്രി മുതൽ പുലർച്ചെ വരെ പെയ്ത മഴയിൽ വിലങ്ങാട് ടൗണിലെ പാലം മുങ്ങി ഉരുൾപൊട്ടൽ ഉണ്ടായതിന് സമീപം മണ്ണിടിച്ചിലും ഉണ്ടായി
പുഴയിൽ മലവെള്ളം ഇരച്ചെത്തി. വലിയ മരക്കഷണങ്ങൾ ഉൾപ്പടെ ഒഴുകിയെത്തി. നാല് ആഴ്ച പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിക്കാത്തതിലുള്ള ആശങ്കയും രോഷവും ദുരിത ബാധിതർ പങ്കുവെച്ചു.
30 ഓളം പേരാണ് ഇന്നലെ രാത്രി പെയ്ത കനത്ത മഴയെ അതിജീവിച്ച് ദുരിതാശ്വാസ ക്യാമ്പിൽ എത്തിയത്. മഞ്ഞച്ചീളിയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായി. അതേ സമയം ഒഴുകി എത്തിയ വലിയ പാറക്കൂട്ടങ്ങൾ മാറ്റാനും നടപടി തുടങ്ങിയിട്ടുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.