പത്തനംതിട്ട: റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. രണ്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍.
പച്ചക്കറി വാങ്ങുന്നതിന് ഇടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പിടിയിലായവരില്‍ ഒരാള്‍ ഒട്ടേറെ കേസുകളിലെ പ്രതിയാണ്. ക്യാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്നാണ് സംഭവം.
പ്രതികൾ എത്തിയത് കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മിയെ ലക്ഷ്യം വച്ചെന്ന് എഫ്ഐആർ. ക്യാരറ്റിന് വില കൂടുതലാണെന്നും എടുത്തു കഴിക്കരുതെന്നും മഹാലക്ഷ്മി പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയത്. മടങ്ങിപ്പോയ സംഘം വടിവാളുമായി എത്തുകയായിരുന്നു.
തടസ്സം നിന്നപ്പോഴാണ് കടയുടമ അനിലിനെ വെട്ടിയത്. ഗുരുതര പരിക്കുകളോടെ മഹാലക്ഷ്മി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ. കടയിലുണ്ടായിരുന്ന മഹാലക്ഷ്മിയുടെ ഭർത്താവിനും പരുക്ക് പറ്റി.
കോട്ടയം: കെ-റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, പ്രതിഷേധക്കാർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിൽവർ…
വേനൽക്കാലമാണേ... സൂക്ഷിക്കണേ... ഇനി വേനൽക്കാലമായതിനാൽ എല്ലാവരും കിണറും പറമ്പും ഒക്കെ വൃത്തിയാക്കാൻ പോകുന്ന സമയമാണ്. പറമ്പൊക്കെ ഉണങ്ങിക്കിടക്കുന്നതിനാൽ അശ്രദ്ധയോടെ വലിച്ചെറിയുന്ന…
കൊല്ലം :പോക്സോ കേസിൽ കൊല്ലം രാമൻകുളങ്ങരയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനത്തിലെ ഡ്രൈവറും ക്ലീനറിനേയുമാണ് ശക്തികുളങ്ങര…
പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ്…
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന…
ബാലുശ്ശേരി:നിക്പക്ഷവും നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്നും പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ സുരക്ഷ…