Categories: New Delhi

സിനിമയെ പ്രത്യേകിച്ചും കലാപരമാരമായ എല്ലാവരെയും ഇഷ്ടപ്പെടുന്ന ഒരു ആസ്വാദകയുടെ FB പോസ്റ്റാണ് വായിച്ചപ്പോൾ അത് പ്രസിദ്ധീകരിക്കാമെന്നു കരുതി. കൊച്ചിയിൽ കേക്ക് ഉണ്ടാക്കി ജീവിക്കുന്ന കീർത്തി നായർ.

വർഷങ്ങൾക്ക് മുന്നേ ഫേസ് ബുക്ക്ൽ ഞാൻ എത്തിയ കാലം …എനിക്കൊരു frnd റിക്വസ്റ്റ് വന്നു .മലയാളത്തിൽ അടിച്ചു കേറി വാ ട്രെൻഡിനൊക്കെ തുടക്കമിട്ട അറിയപ്പെടുന്ന നടനാണ് ..ആദ്യമൊക്കെ ഫേക്ക് അക്കൗണ്ട് ആണെന്ന് കരുതി ,പുള്ളി തന്നെ ഒറിജിനൽ അക്കൗണ്ട് ആണ് എന്ന് പറഞ്ഞു .എങ്കിൽ മൂക്കിൽ തൊട്ട് ഒരു ഫോട്ടോ അയച്ചേ എന്ന് ഞാനും .അയാൾ അങ്ങനെ ഫോട്ടോ അയച്ചു ..അത് കഴിഞ്ഞു മാന്യമായ സൗഹൃദം ….പക്ഷെ പിന്നെ പിന്നെ പല രീതിയിൽ ഉള്ള ഫോട്ടോകൾ അയക്കാൻ തുടങ്ങി ..സത്യത്തിൽ ഞെട്ടിപ്പോയി ..ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചപ്പോൾ ഫീൽഡിൽ ഉള്ളവരെപ്പോലെ അല്ലല്ലോ നിന്നെപ്പോലെയുള്ള പെണ്ണുങ്ങൾ ..മറ്റേതൊക്കെ എവിടൊക്കെ പോകുന്നതാണെന്നു ..അങനെ സോറി താത്പര്യമില്ലെന്ന് പറഞ്ഞു അയാളെ ബ്ളോക് ചെയ്തു ..അന്നു കൂടുതലൊന്നും പറയാനുള്ള ധൈര്യമില്ലായിരുന്നു

കുറച്ചു വർഷങ്ങൾ കഴിഞ്ഞു അയാളുടെ വേറൊരു അക്കൗണ്ടിൽ നിന്ന് ഒരു മെസ്സേജ് വന്നു .ഇപ്പോൾ താല്പര്യമുണ്ടോ എന്ന് ..ഇല്ല എന്ന് പറഞ്ഞു .എങ്കിൽ താല്പര്യമുള്ള കൂട്ടുകാരികൾ ഉണ്ടോ അവരെ പരിചയപ്പെടുത്തികൊടുക്കാമോ എന്നായി ..എന്റെ സുഹൃത്തുക്കളിൽ അങ്ങനെയുള്ളവരില്ല ഉണ്ടായാൽ തന്നെ എനിക്ക് ആ പണിയില്ല എന്ന് കുറച്ചു കടുപ്പിച്ചു പറഞ്ഞു

അയാളുടെ ഒരു സുഹൃത്തിന് മലേഷ്യ ദുബായ് ഒക്കെ പോകുമ്പോൾ കൂട്ടിനു പോകാൻ ഒരു പെണ്ണ് വേണം തനിക്കും പോകുന്ന സുഹൃത്തിനും ഒരു ലക്ഷം രൂപ തരുമെന്നായി .

ചേട്ടാ എന്റെ കുടുംബസ്വത്തു വിറ്റാൽ എനിക്ക് കോടികൾ കിട്ടും .ഈ പണി ചെയ്ത് ഒരു ലക്ഷം ഉണ്ടാക്കേണ്ട കാര്യമില്ല ….മസിലും സ്റ്റർഡമും കണ്ടാൽ വീഴാത്തവരുമുണ്ട് ,ഇനി മേലിൽ ശല്യം ചെയ്യരുത് എന്ന് പറയേണ്ട പോലെ പറഞ്ഞു ബ്ളോക് ചെയ്തു .

അന്ന് എന്റെ അടുത്ത കൂട്ടുകാർക്കൊക്കെ അറിയാവുന്ന കാര്യമാണിത് ….അത് പോലെ അടുത്തറിഞ്ഞ സിനിമാക്കാർ ഉൾപ്പടെയുള്ള സമൂഹത്തിലെ പല മഹത്‌വ്യക്തികൾ എന്ന് നമ്മൾ വിചാരിക്കുന്ന പലരും ലിം ഗം കൊണ്ട് മാത്രം ചിന്തിക്കുന്നവരാണ് എന്നത് ആ പ്രായത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ കാര്യമാണ് ..അതിലൊക്കെ വലുത് അവരൊക്കെ ചോദിക്കുന്നത് ഒരു ഉളുപ്പും ഇല്ലാതെയാണ് ….കിട്ടിയാൽ കിട്ടി പോയാൽ ഒരു വാക്ക് എന്ന ലൈൻ .

ഈ രീതിയിൽ ഇടപെട്ട പലരും ഭാര്യയെ കെട്ടിപ്പിടിച്ചു ഓരോ ഇന്റർവ്യൂകളിൽ പറയുന്നതും അഭിനയിക്കുന്നതും കാണുമ്പൊൾ തോന്നാറുണ്ട് സത്യത്തിൽ ഇവരൊക്കെയാണ് ജീവിതത്തിലും അഭിനയിക്കുന്ന ഏറ്റവും നല്ല നടൻമാർ എന്ന് ..അഭിമാനത്തോടെ അടുത്ത് ഉടുത്തൊരുങ്ങി നിൽക്കുന്ന ആ ഭാര്യമാരെക്കാണുമ്പോൾ ‘പാവം ‘എന്ന് മനസ്സിൽ ചിന്തിക്കാറുണ്ട് .

വളരെ ബഹുമാനിച്ചിരുന്നു ഒരു വ്യക്തി പറഞ്ഞതിൽ കുറച്ചു ന്യായമുണ്ടെന്നു തോന്നിയിട്ടുണ്ട് ..after all എല്ലാവരും ആണും പെണ്ണുമാണ് .സ്ഥാനമാനങ്ങളോ കഴിവോ s*x അൽ ചിന്തകൾ പരിഗണിക്കാറില്ല ..നിനക്ക് എന്നോട് റെസ്‌പെക്ട് ഉള്ളത് എന്റെ കുറ്റമല്ലല്ലോ എനിക്ക് നിന്നോട് തോന്നുന്നത് ***ആണ് എന്ന് .സത്യമാണ് അയാളുടെ സ്ഥാനം ,,കഴിവ് ,,എന്നതിനെയൊകെ ബഹുമാനിച്ചത് എന്റെ തെറ്റ് ..അത് പോലെ നമ്മൾ കാണുന്ന സിനിമകളിലെ ആദർശപുരുഷന്മാർ ജീവിതത്തിലും അങ്ങനെയാകണമെന്നില്ല .

ഇതൊക്കെ ഇപ്പോൾ എന്തിന് പറയുന്നു എന്ന് ചോദിച്ചാൽ സിനിമ മോഹം തീരെ ഇല്ലാത്ത എന്നെപ്പോലും പല വിധത്തിൽ ബുദ്ധിമുട്ടിച്ച സിനിമക്കാരുണ്ട് ,ഗായകരുണ്ട് സമൂഹത്തിലെ ഉന്നതരായ പലരുമുണ്ട് ..അപ്പോൾ സിനിമാ ആഗ്രഹം കൊണ്ട് നടക്കുന്ന സ്ത്രീകളെ പെൺകുട്ടികളെ ഇവരൊക്കെ ഏതൊക്കെ രീതിയിൽ എത്ര മുതലെടുത്തു കാണും .നേരെ നിന്ന് ”No’ പറയാൻ സഹചര്യമില്ലാത്ത എത്ര മനുഷ്യരുണ്ടാകും

തെറ്റ് ചെയ്തവർ ,കരിയർ നശിപ്പിക്കുമെന്ന് പേടിപ്പിച്ചു മുതലെടുത്തവർ ഒക്കെ ശിക്ഷിക്കപ്പെടണം ..രേവതി യെ പോലെയും ജുബിതയെ പോലെയും predator’s ന്റെ പേരെടുത്തു പറഞ്ഞു victim’s പുറത്തു വരട്ടെ .
മനസാമാധാനത്തോടെ ആൺപെൺ വ്യത്യാസമില്ലാതെ സമാധാനമായി ജോലി ചെയ്യാൻ കഴിയുന്ന കാലം വരട്ടെ ..പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴട്ടെ

കർമ്മ എന്നത് അനുഭവിക്കാതെ ഒരാളും കടന്ന് പോയിട്ടില്ല .പഴയ ഒരു പോ ക്സോ കേസിൽ ഉൾപ്പെട്ട പഴയ കാല ഹാസ്യനടന്റെ ഇന്നത്തെ ജീവിതം ,സൂപ്പർ സ്റ്റാർ പദവിയിൽ ഇരുന്ന അതിജീവിത കേസിലെ നടൻ എന്നിവർ അതിന് ഉദാഹരണമാണ് ..ഈ ഭൂമിയാണ് സ്വർഗ്ഗവും നരകവും ..നല്ലതായാലും ചീത്തയായാലും ഇവിടെത്തന്നെ അനുഭവിച്ചു തീർക്കും .പൊക്കിക്കൊണ്ട് നടന്നവർ തന്നെ നിലത്തിട്ടു ചവിട്ടുന്ന അവസ്ഥ വരും .

എല്ലാവരും മനുഷ്യരാണ് .പക്ഷെ വികാരങ്ങൾ ആരോട് എപ്പോൾ എങ്ങനെ എന്നത് വിവേകമാണ് ഞങ്ങൾക്ക് അപ്പുറം പ്രളയം എന്ന് വിചാരിച്ചവരൊക്കെ തകർന്ന ചരിത്രമെയുള്ളു .

ഫാൻസ്‌ pls സ്റ്റെപ് ബാക് ..തെറിക്കാൻ വന്നാൽ കോട്ടയം ഭാഷയിൽ മടല് വെ ട്ടി കീറ് തരും ..തുറന്നു പറയുന്ന സ്ത്രീകൾക്ക് സപ്പോർട്ട് കൊടുക്കൂ ,നാളെ ആ സ്ഥാനത്തു നിങ്ങളുടെ പെങ്ങളോ ഭാര്യയോ മകളോ വന്നു കൂടാഴികയില്ല

ഇഷ്ടനടന്മാരുണ്ട് ,,അതൊകെ അവരുടെ കഴിവിനോടുള്ള ആരാധനയാണ് വ്യക്തിത്വത്തോട് അല്ല ..ചെയ്യുന്ന കൊള്ളരുതായ്മക്കൊന്നും കുടപിടിക്കാനും മാത്രമുള്ള ആരാധനയുമില്ല .ഇഷ്ടമില്ലാത്ത ഒരു വ്യക്തി ,,ഒരു ആണ് തന്റെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചാലുള്ള അവസ്ഥ ഒരു പെണ്ണിന് മാത്രം മനസിലാകുന്നതാണ്

ഏററവും കൂടുതൽ ലൈം ഗിക ചൂഷണമുള്ള മേഖലയായ സിനിമ ഫീൽഡ് തന്നെ ആദ്യം കലങ്ങിത്തെളിയട്ടെ . സിനിമ എന്നാൽ അ ടി ,പിടി ,വെ ടി എന്ന മാമൂലുകൾക് മാറ്റം വരട്ടെ .

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

” ജില്ലയിലെ തീരപ്രദേശങ്ങളിൽ വ്യാപക റെയ്ഡ് “

തിരുവനന്തപുരം: ലഹരി ഉപയോഗം; ജില്ലയിലെ തീരപ്രദേശങ്ങളിൽ വ്യാപക റെയ്ഡ്. ഒരാൾ കസ്റ്റഡിയിൽ. ലഹരി മരുന്ന് കണ്ടെത്തിയ. പെരുമാതുറ സ്വദേശി അസറുദ്ധീൻ…

1 hour ago

“തേവലക്കരയില്‍ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാർ കത്തിച്ചു”

തേവലക്കര: യൂത്ത് കോൺഗ്രസ് നേതാവിൻ്റെ കാർ കത്തിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോയിമോൻ അരിനെല്ലൂരിൻ്റെ കാർ ആണ് കത്തിച്ചത്.…

1 hour ago

ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത്

കൊല്ലം : ആഴക്കടൽ മണൽ ഖനനത്തിനെതിരെ മാർച്ച് 15ന് സിപിഐ ഹാർബർ പ്രതിഷേധ മാർച്ച് കൊല്ലത്ത് സംഘടിപ്പിക്കും വൈകിട്ട് നാലിന് നടക്കുന്ന…

4 hours ago

നവമാധ്യമങ്ങളുടെ മരണമണി സർവീസ് മേഖലയിൽ മുഴങ്ങുന്നു

തിരുവനന്തപുരം സർക്കാർ ഓഫീ സുകളിലെ വാട്‌സാപ്പ് ഗ്രൂപ്പുകൾ ഔദ്യോഗിക സംവിധാനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. നവ മാധ്യമങ്ങളിലൂടെ…

4 hours ago

വേറിട്ട രചനാ വൈ ഭവവുമായി സുരേഷ് തൃപ്പൂണിത്തുറ

പ്രസീദേച്ചി ക്ഷീണിതയായി എന്നെ നോക്കി.ഞാൻ ആ നിറം മാറുന്ന കൈത്തലം എടുത്ത് തഴുകി.രാസമാലി ന്യങ്ങൾ അടിഞ്ഞുകൂടിയിട്ടും ചേച്ചി അതി സുന്ദരിയായിരുന്നു.…

5 hours ago

അഷ്ടമുടി കായലിൽ തിമിംഗല സ്രാവ്

അഷ്ടമുടി കായലിനു സമീപം കാവനാട് തിമിംഗല സ്രാവ് അടിഞ്ഞു... രാവിലെയാണ്. കണ്ടത്. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് എത്തി നടപടികൾ ആരംഭിച്ചു.

6 hours ago