തിരുവനന്തപുരം. ഇടവേളക്ക് ശേഷം വീണ്ടും സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. കെ.പി.സി.സിയുടെ ഔദ്യോഗിക പരിപാടികളിൽ നിസഹകരിച്ച് പ്രതിപക്ഷ നേതാവിൻ്റെ പ്രതിഷേധം. തന്നെ അറിയിക്കാതെ കെ.പി.സി.സി യോഗം വിളിച്ചതിലുൾപ്പെടെ കനത്ത എതിർപ്പാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഉള്ളത്.
വിവിധ ജില്ലകളിൽ ഡി.സി.സി സംഘടിപ്പിക്കേണ്ട ക്യാമ്പ് വരും ദിവസങ്ങളിലാണ്. പ്രതിപക്ഷ നേതാവ് നിസ്സഹകരണം തുടർന്നാൽ ക്യാമ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാവും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ അടിത്തട്ടിൽ സജീവമാക്കാനുള്ള നേതൃത്വത്തിന്റെ ശ്രമത്തിനിടെയാണ് പടലപ്പിണക്കം.
എത്രയും വേഗം പ്രശ്നം പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിൻ്റെ ആവശ്യം. വയനാട്ടിലെ ചിന്തൻ ശിബിരിൽ പ്രതിപക്ഷ നേതാവിനെ ഏൽപ്പിച്ച പാർട്ടി ചുമതലകൾ ഇനി ഏറ്റെടുക്കുമോ എന്നുള്ളതും കാത്തിരുന്ന് കാണാം.
കേരളത്തിലെ
കോൺഗ്രസിൽ ആശയക്കുഴപ്പങ്ങൾ ഇല്ലെന്നും
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെ ന്നും
എ.ഐ.സി.സി ജനറൽ സെക്രട്ടറി
കെ.സി
വേണുഗോപാൽ എംപി
ചെറിയ കാര്യങ്ങൾ പർവതീകരിക്കുകയാണ്.
ഒത്തിരി കാര്യങ്ങൾ ചെയ്യുമ്പോൾ ചെറിയ വീഴ്ചകൾ ഉണ്ടാകും.
അത് പർവതീകരിക്കണ്ട
കാര്യം ഇല്ല.
ചെറിയ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു.
ഇതിനെതിരെ
നടപടി ഉണ്ടാകും.
വിഡി സതീശൻ ഏകപക്ഷീയമായി തീരുമാനം എടുക്കുന്ന ആളല്ല.
സുധാകരനും
വിഡി സതീശനും പാർട്ടിക്ക് ഒരുപാട് സംഭാവനകൾ നൽകിയ ആളുകളാണ്.
ഒരുമിച്ചാണ് പല തീരുമാനങ്ങൾ എടുക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുമിച്ച് നേരിടും. പാർട്ടിയിൽ
ഒരു ആശയക്കുഴപ്പവുമില്ലെന്നും വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
ശിവശങ്കറെ ബലിയാടാക്കി മുഖ്യമന്ത്രിസ്വന്തം തടിരക്ഷിച്ചെന്ന് കെ സുധാകരന്‍ എംപിപ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ ബലിയാടാക്കി സ്വര്‍ണക്കടത്തുകേസ്, ലൈഫ് മിഷന്‍ കേസ്…
വനിതാ ദിനത്തോടനുബന്ധിച്ച് 2025 മാർച്ച് മൂന്ന് മുതൽ മാർച്ച് 6 വരെ നാല് വെബിനാറുകൾ സംഘടിപ്പിക്കുന്നു. ജോയിൻ്റ് കൗൺസിലിന്റെ ഔദ്യോഗിക…
കുമരകം: ഉത്സവങ്ങൾക്കിടെ ആനയിടഞ്ഞുണ്ടാകുന്ന അപകടങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നതിനിടെ മാതൃകാപരമായ ഒരു തീരുമാനത്തോടെ ഞെട്ടിച്ചിരിക്കയാണ് ഒരു ക്ഷേത്ര ഭരണ സമിതി. ഈ…
പാലക്കാട്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിൽ താമസിക്കുന്ന ഭാര്യ സംഗീതയെ കൊലപ്പെടുത്തിയ ശേഷമാണ് കൃഷ്ണകുമാറിന്റെ ആത്മഹത്യ…
ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണുആളപായമില്ല.വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ…
കൊട്ടിയം ഇഎസ്ഐ ജംഗ്ഷന് സമീപമുള്ള ഫർണിച്ചർ കടയിലെത്തി ഷുഗർ കുറഞ്ഞതിനെത്തുടർന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടങ്ങിയപ്പോഴേക്കും മരണപ്പെട്ടു…