തിരുവനന്തപുരം: ജീവാനന്ദം പദ്ധതി നടപ്പിലാക്കുന്നത് സർക്കാർ കൃത്യമായി ആലോചിച്ചിട്ട്. മറ്റ് പ്രചാരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കുന്നതെന്ന്ധനകാര്യ വകുപ്പിൽ നിന്ന് അറിയാൻ കഴിഞ്ഞത്. സംഘടനകളുടെ എതിർപ്പിനെ തുടർന്ന് ജീവാനന്ദം ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത് നിർത്തിവച്ചെങ്കിലും വീണ്ടും പദ്ധതി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.ഇത്പഠിക്കാൻ നിയോഗിച്ച വിദഗ്ധ സംഘത്തോട് വിശദ റിപ്പോർട്ട് നൽകാൻ ധനവകുപ്പ് നിർദ്ദേശിച്ചിരുന്നു. വിരമിക്കുമ്പോൾ സർക്കാർ ജീവനക്കാർക്ക് മാസംതോറും നിശ്ചിതതുകനൽകലാണ് ഈ പദ്ധതി കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. ജീവാനന്ദം പദ്ധതിക്കെതിരെസംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് താൽപ്പര്യമുള്ളവർ പദ്ധതിയുടെ ഭാഗമായാൽ മതിയെന്ന് സർക്കാർ നിർദ്ദേശിച്ചിരുന്നു. റിപ്പോർട്ട് കിട്ടിയാലുടൻ പദ്ധതി നടപ്പിലാകും.സെപ്റ്റംബർ മുതൽജീവാനന്ദംനടപ്പാക്കാൻ സർക്കാർ ആലോചന.
പങ്കാളിത്തപെൻഷൻ സംബന്ധിച്ച് റിപ്പോർട്ട് കിട്ടിയെങ്കിലും പരിശോധപൂർത്തിയാക്കിയിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ ജീവാനന്ദം പദ്ധതി യുമായി മുന്നോട്ടു പോകുന്നത്.
എൻജിഒ യൂണിയൻ കൃത്യമായി സർക്കാരിൻ സമ്മർ ദ്ദം ചെലുത്തിയിട്ടുണ്ട്. ജോയിൻ്റ് കൗൺസിൻ പ്രതിഷേധിക്കുകയുംചെയ്തിരുന്നു. എന്നാൽ സർക്കാരിൻ്റെ ഭാഗത്ത് കൃത്യമായി കാര്യങ്ങൾ ബോധ്യപ്പെടുത്തുവാൻ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇങ്ങനെ ഒരു പ്രശ്നം നിലനിൽക്കുന്നില്ല. തെറ്റായ പ്രാചാരണം മാത്രമാണ് നടക്കുന്നത്. ഇതിൽ യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ജോയിൻറ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ വ്യക്തമാക്കി.പണിമുടക്ക് മാത്രമാണ് ഏക ആശ്രയം. സർക്കാർ ഇങ്ങനെ പദ്ധതി നടപ്പിലാക്കുമ്പോൾ ജീവനക്കാരുടെ സംഘടനകളുമായി ആലോചിക്കണമെന്നും എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാറിൻ്റെ അഭിപ്രായം.
തൃക്കടവൂർ കുരീപ്പുഴ പൂവങ്ങൽ വീട്ടിൽ നായിക് സുബേദാർ (Rtd) വി. ശ്രീധരൻ പിള്ള നിര്യാതനായി. ഭാര്യകെ ലീലാവതി അമ്മ.മക്കൾ സുകേഷ്…
കോട്ടയം:ഇന്ന് ആ മകളുടെ പുഞ്ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി. ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടലുകളിലൂടെയാണ് ആ 14 വയസുകാരിയ്ക്ക് സാധാരണ…
തിരുവനന്തപുരം:ഇന്ന് കമ്മൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളിയോടെ ചെങ്കൊടിഉയർത്തി. എം എൻ…
കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഇന്നലെ രാവിലെയാണ് കൊല്ലം സ്വദേശിനിയായ യുവതിയെ വള്ളിക്കുന്നം…
കൊല്ലം: കേരള പോലീസും മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വകുപ്പും ഇ-ചെല്ലാന്‍ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ പിഴ അടച്ച് തീര്‍പ്പാക്കുന്ന ഇ-ചെല്ലാന്‍…
കരുനാഗപ്പള്ളി :മധ്യവയസ്ക്കനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കരുനാഗപ്പള്ളി, ആലുംകടവ്, സുനില്‍ ഭവനത്തില്‍ സുനില്‍ മകന്‍ സുമിത്ത് (23)…