സ്കൂളില്‍ മോഷണം നടത്തുകയും നാശഷ്ടം വരുത്തുകയും ചെയ്ത പ്രതികള്‍ പോലീസിന്‍റെ പിടിയിലായി. കരുനാഗപ്പള്ളി, ഇടകുളങ്ങര, കുട്ടതറയ്യത്ത്, സജീവ് മകന്‍ യാസിര്‍ (18), കരുനാഗപ്പള്ളി, മുല്ലശ്ശേരി കിഴക്കതില്‍ രാജേഷ് മകന്‍ ആദിത്യന്‍ (18) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. ജൂണ്‍ നാലിന് കരുനാഗപ്പള്ളി ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിന്‍റെ കോമ്പൗണ്ടില്‍ അതിക്രമിച്ച് കയറുകയും സ്കൂള്‍ ബസിന്‍റെ ചില്ല് തകര്‍ത്ത് ഫയര്‍ അലാമുകള്‍ മോഷണം ചെയ്തു കടന്നു കളഞ്ഞിരുന്നു. പിന്നീട് സ്കൂള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന വിന്‍റ് വില്ലിന് കേടുപാടുകള്‍ വരുത്തുകയും സ്കൂള്‍ ഓഫീസിന്‍റെ വാതില്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തി പൊളിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ മോഹിത്തിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ഷിജു, ജിഷ്ണു, റഹീം എ.എസ്.ഐ പ്രമോദ് സി.പി.ഒ കൃഷ്ണകുമാര്‍, ബഷീര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്യ്തത്.
കാലം മാറുമ്പോൾ കഥ മാറും പോലെ മനുഷ്യ മനസ്സിൽ മാറ്റങ്ങൾ വന്നു തുടങ്ങും.ഒരുകാലത്ത് നാണക്കേടിന്‍റെ പര്യായമായിരുന്ന കോണ്ടം ഇപ്പോൾ ഉത്തരവാദിത്തത്തിന്‍റെഅടയാളമാണ്.…
ഭരണപരിഷ്ക്കാര കമ്മീഷന്‍റെ മറവില്‍ സിവില്‍ സര്‍വ്വീസിനെ തകര്‍ക്കാനും വൻതോതിൽ തസ്തിക വെട്ടിക്കുറയ്ക്കാനുമുളള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍…
കൽപ്പറ്റ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ നടത്തുന്നതിന് പഞ്ചായത്ത്തല എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രവര്‍ത്തനം…
കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം 2025 ജനുവരി 8 9 തീയതികളിൽ കൊല്ലത്ത്…
തിരു: കേരള പോലീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് റ്റി. അനിൽ…
തിരുവനന്തപുരം:സഹകരണ വകുപ്പിലെ ജീവനക്കാരുടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറും പ്രൊമോഷനും അട്ടിമറിക്കുകയാണെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.…