സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ എന്നത് ജീവനക്കാരുടെ സേവന കാലത്ത് മാറ്റി വയ്ക്കപ്പെട്ട വേതനമാണെന്നും അത് ജീവനക്കാരന്റെ അവകാശമാണെന്നും ജോയിന്റ് കൗണ്‍സില്‍ നോര്‍ത്ത് ജില്ലാ സമ്മേളനം മെഡിക്കല്‍ കോളേജ് ഇളങ്കാവ് ഓഡിറ്റോറിയം (സ.കാനം രാജേന്ദ്രന്‍ നഗറില്‍ ) ഉദ്ഘാടനം ചെയ്ത് കൊണ്ട് മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ പ്രസ്ഥാനം ഇതിന് വേണ്ടി നടത്തുന്ന സമരപോരാട്ടം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സതീഷ് കണ്ടലയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ അജികുമാര്‍ സ്വാഗതം പറഞ്ഞു. വി.സന്തോഷ് രക്തസാക്ഷി പ്രമേയവും ആര്‍.എസ്.സജീവ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ സംഘടനാ റിപ്പോര്‍ട്ടും നോര്‍ത്ത് ജില്ലാ സെക്രട്ടറി കെ. സുരകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ആര്‍ സരിത വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് ചെയര്‍മാന്‍ എം.എസ്.സുഗൈദ കുമാരി, സെക്രട്ടറിയേറ്റ് അംഗം നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ബാലകൃഷണന്‍, വി.കെ മധു, ബീനാഭദ്രന്‍ ,ആര്‍. സിന്ധു , എസ്. അജയകുമാര്‍ സൗത്ത് ജില്ലാ കമ്മിറ്റി സെക്രട്ടറി വിനോദ് നമ്പൂതിരി എന്നിവര്‍ അഭിവാദ്യം ചെയ്തു.
സമ്മേളനത്തോടനുബന്ധിച്ച് വിരമിച്ച സഖാക്കളായ റ്റി.വേണു (സംസ്ഥാന കമ്മിറ്റി) കെ.സുരകുമാര്‍ (ജില്ലാ സെക്രട്ടറി), എന്‍.കെ.സതീഷ് (ജില്ലാകമ്മിറ്റി അംഗം), വി.ബാബു (മേഖലാ പ്രസിഡന്റ്) എന്നിവര്‍ക്കുള്ള യാത്രയയപ്പ് സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തിന് ജില്ലാ വൈസ് പ്രസിഡന്റ് ദേവികൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. വൈ.സുള്‍ഫിക്കര്‍ സ്വാഗതം പറഞ്ഞു. ജില്ലാ വനിതാ കമ്മിറ്റി സെക്രട്ടറി സരിത ജി.എസ് നന്ദി പ്രമേയവും മെഡിക്കല്‍ കോളേജ് മേഖലാ സെക്രട്ടറി ബിനു.സി നന്ദിയും പറഞ്ഞു.
സമ്മേളനം ഭാരവാഹികളായി ആര്‍.എസ്.സജീവ് (പ്രസിഡന്റ്), സതീഷ് കണ്ടല (സെക്രട്ടറി), വി.സന്തോഷ്, സരിത.ജി.എസ്, അരുണ്‍ജിത് (വൈസ് പ്രസിഡന്റുമാര്‍), റ്റി.അജികുമാര്‍, ദേവികൃഷ്ണ, വൈ.സുല്‍ഫിക്കര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), സി.രാജീവ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷന്റെ…
*എസ്.എഫ്.ഐ കേരളത്തില്‍ സാമൂഹിക പ്രശ്‌നമായി മാറി;പുതിയ തലമുറയെ ക്രിമിനലുകളാക്കി മാറ്റുന്നതില്‍ നിന്നും സി.പി.എം പിന്‍മാറണം; ലഹരിക്കെതിരെ ആഞ്ഞടിച്ച അതേ മുഖ്യമന്ത്രി…
തിരുവനന്തപുരം : ഇടതുമുന്നണിയുടെ പ്രവർത്തനം രാജഭരണ കാലത്തെ പോലെയെന്ന് വിമർശനം. വിമർശനം സിപിഐ സംസ്ഥാന കൗൺസിലിൽ. കൂട്ടുകക്ഷി ഭരണമാണെന്ന് CPM…
ചവറ: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ,…
മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി…
കൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിൽ എടിഎം കവർച്ചാശ്രമം നടത്തിയ കോവിൽ പെട്ടി വാസുദേവനെല്ലൂർ സ്വദേശി മാരിയപ്പനെ (45) കൊട്ടാരക്കര പോലീസ് പിടികൂടി.…