തിരുവനന്തപുരം . പൂവാർ സ്വദേശിയായ ബിഎസ്എഫ് ജവാൻ്റെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. രാജസ്ഥാനിൽ സേവനം നടത്തി വന്ന സാമുവേൽ ഹൃദയാഘാതത്തെ തുടർന്ന് മൂന്ന് ദിവസം മുമ്പ് മരിച്ചെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. എന്നൽ മൃതദേഹത്തിന് കൂടുതൽ ദിവസങ്ങളുടെ പഴക്കമുണ്ട്. പൂവാർ പോലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകി സമുവേലിൻ്റെ കുടുംബം.
രാജസ്ഥാനിൽ വെച്ച് ഉച്ചഭക്ഷണം കഴിഞ്ഞ് ഉറങ്ങുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി സാമുവേൽ മരണപ്പെട്ടു എന്നാണ് അധികൃതർ ബന്ധുക്കളെ അറിയിച്ചത്. എന്നൽ തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹത്തിന് കൂടുതൽ ദിവസങ്ങളുടെ കാലപ്പഴക്കം ഉണ്ട്. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആണ്. ബന്ധുക്കൾ പരാതി ഉയർത്തിയത്തിനെ തുടർന്ന് ജവാൻ്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സാമുവേലിൻ്റെ കുടുംബം പൊഴിയൂർ പോലീസിനും, മുഖ്യമന്ത്രിക്കും പരാതി നൽകി. പൊഴിയൂർ പൊലീസ് ബന്ധുക്കളുടെ മൊഴി എടുത്തു.
ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർ ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് കോൺഫെഡറേഷന്റെ…
*എസ്.എഫ്.ഐ കേരളത്തില്‍ സാമൂഹിക പ്രശ്‌നമായി മാറി;പുതിയ തലമുറയെ ക്രിമിനലുകളാക്കി മാറ്റുന്നതില്‍ നിന്നും സി.പി.എം പിന്‍മാറണം; ലഹരിക്കെതിരെ ആഞ്ഞടിച്ച അതേ മുഖ്യമന്ത്രി…
തിരുവനന്തപുരം : ഇടതുമുന്നണിയുടെ പ്രവർത്തനം രാജഭരണ കാലത്തെ പോലെയെന്ന് വിമർശനം. വിമർശനം സിപിഐ സംസ്ഥാന കൗൺസിലിൽ. കൂട്ടുകക്ഷി ഭരണമാണെന്ന് CPM…
ചവറ: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക്ക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കുന്നതിനായി മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ,…
മലപ്പുറം: വേങ്ങരയില്‍ യുവതിയെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയതായി പരാതി. ഒന്നര വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെയാണ് ഭര്‍ത്താവ് കൊണ്ടോട്ടി…
കൊട്ടാരക്കര: കൊട്ടാരക്കര ചന്തമുക്കിൽ എടിഎം കവർച്ചാശ്രമം നടത്തിയ കോവിൽ പെട്ടി വാസുദേവനെല്ലൂർ സ്വദേശി മാരിയപ്പനെ (45) കൊട്ടാരക്കര പോലീസ് പിടികൂടി.…