സമൂഹമാധ്യമങ്ങളിൽ ‘ഷോ’ വേണ്ട സിവിൽ സർവീസ് ഉദ്യോഗാർഥികൾക്ക് നിർദേശം

ന്യൂഡൽഹി: സമൂഹമാധ്യമ ങ്ങളിലെ പോസ്റ്റുകളിൽ സിവിൽ സർവീസ് ഉദ്യോഗാർഥികൾ കർശന ജാഗ്രത പുലർത്ത ണമെന്നു നിർദേശം. സ്വകാര്യ വ്യക്തികളുടെയും സ്ഥാപന ങ്ങളുടെയും പാരിതോഷികങ്ങളും ആതിഥ്യവും സൗജന്യ പബ്ലിസിറ്റിയും പാടേ ഒഴിവാക്ക ണമെന്നും മസൂറി ലാൽ ബഹദൂർ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ മാർഗ നിർദേശത്തിൽ പറയുന്നു. 2024ലെ സിവിൽ സർവീസ് പരീക്ഷ പാസായ ഉദ്യോഗാർഥി കൾക്ക് വേണ്ടിയാണു പുതിയ മാർഗനിർദേശം.

ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ടു സമൂഹമാധ്യങ്ങ ളിൽ പോസ്റ്റ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യുന്ന വിവരങ്ങൾ ജോലിയെ പ്രതികൂലമായി ബാധിക്കും. അപകീർ ത്തികരമായ പരാമർശങ്ങൾ തീർത്തും ഒഴിവാക്കണം. എന്തി നുമേതിനും ആവേശത്തോടെ സമൂഹമാധ്യമങ്ങളിൽ ചാടിക്കയറി പ്രതികരിക്കരുതെന്നും മു ന്നറിയിപ്പു നൽകുന്നു. വനിതകളെ ബഹുമാനിക്കുക ഏറ്റവും പ്രധാനപ്പെട്ടതാണ്. അഭിപ്രായ പ്രകടനങ്ങൾ മറ്റുള്ളവരെ വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.


Discover more from News12 INDIA Malayalam

Subscribe to get the latest posts sent to your email.

Discover more from News12 INDIA Malayalam

Subscribe now to keep reading and get access to the full archive.

Continue reading