മുക്കുപണ്ടം പണയംവെച്ച് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയെടുത്ത പ്രതികൾ പിടിയിലായി. ശക്തികുളങ്ങര, കന്നിമേൽ, പൂവൻപുഴ തറയിൽ, രാജേന്ദ്രൻ മകൻ രാജേഷ് (22), കന്നിമേൽ, മല്ലശേരി വടക്കേതറ വീട്ടിൽ ഷറഫുദീൻ മകൻ മാഹീൻ (25) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപെടുത്തി പണം തട്ടിപ്പ് നടത്തിയ സംഘത്തെയാണ് ശക്തികുളങ്ങര പോലീസ് പിടികൂടിയത്. മാർച്ച് – ഏപ്രിൽ മാസങ്ങളിൽ കാവനാട് പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിൽ ഒരു പവനോളം വരുന്ന മുക്കുപണ്ട വള പണയപ്പെടുത്തി പ്രതികൾ പണം തട്ടിയെടുത്തിരുന്നു. ഇത് കൂടാതെ വള്ളികീഴ് ഉള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ ഒരു പവനോളം വരുന്ന മുക്കുപണ്ട വളയും മറ്റൊരു ധനകാര്യ സ്ഥാപനത്തിൽ 31.5 ഗ്രാമോളം തുക്കം വരുന്ന മുക്കുപണ്ട ആഭരണങ്ങളും പണയപ്പെടുത്തി പണം തട്ടിയെടുത്തു. ശക്തികുളങ്ങരയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ 15 ഗ്രാം വരുന്ന മുക്കുപണ്ട ആഭരണവും പ്രതികൾ പണയപ്പെടുത്തി. തുടർന്ന് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. ഈ കേസുകളിൽ രണ്ട് പ്രതികളെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതികളെ ശക്തികുളങ്ങര പോലിസും ഡാൻസാഫ് ടീം ചേർന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ രതീഷിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രാജേഷ്, ഗോപാലകൃഷ്ണൻ, പ്രദീപ്, എസ്.സി.പി.ഒ ബിജു, സിപിഒ അജിത്, ഡാൻസാഫ് ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
കൊല്ലം: സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടി എം എൽ എ എം മുകേഷ്…
കഴക്കൂട്ടം: ഇന്ത്യയിൽ ഫാസിസം കടന്നുവന്നിട്ടില്ല എന്ന് ചില പാർട്ടികളിലെ രാ ഷ്ട്രീയ പ്രമേയങ്ങളിലും ചർച്ചകളിലും കാ ണാനിടയായത് ആശങ്ക ഉണർത്തുന്നതാ…
തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണമാണ്…
കൊല്ലം: 1930 ലെ പോരാട്ടങ്ങൾ മറക്കാനാകില്ല. കയ്യൂർ സമരം പോലെ എത്രയോ സമരങ്ങളിലൂടെയാണ് കേരളത്തിൽ നമ്മുടെ പാർട്ടി ശക്തമായിരിക്കുന്നത്…
കോട്ടയം:അമ്മയും രണ്ട് പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ ഷൈനിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ…
കൊല്ലം : കൊല്ലത്തെ ചുവപ്പണിയിച്ച് സി.പി ഐ (എം) ൻ്റെ സംസ്ഥാന സമ്മേളനംമാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത്…