Categories: New Delhi

“പോലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍”

വാഹന റാലിക്കിടയില്‍ ഗതാഗത നിയന്ത്രണത്തിനെത്തിയ പോലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയിലായി. പരവ്വൂര്‍ കോങ്ങല്‍ മെത്തകഴികം സിനുദ്ദീന്‍ മകന്‍ നസറുദ്ദീന്‍ മൂസ(37) ആണ് പരവ്വൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ പരവ്വൂര്‍ തെക്കുംഭാഗം റോഡില്‍ നബിദിന റാലിയുമായി ബന്ധപ്പെട്ടുള്ള ട്രാഫിക്ക് നിയന്ത്രണത്തിനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനമാണ് പ്രതികള്‍ ലോറി കൊണ്ട് ഇടിച്ച് തകര്‍ത്തത്. പോലീസ് ഉദ്യോഗസ്ഥര്‍ റോഡിലെ വാഹനങ്ങള്‍ നിയന്ത്രിച്ചതില്‍ പ്രകോപിതരായാണ് പ്രതികള്‍ റാലിക്കെത്തിയ ലോറി ഉപയോഗിച്ച് പോലീസ് വാഹനം ഇടിച്ച് തകര്‍ത്തത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികളില്‍ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ പോലീസ് പിടിയിലായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്റെ മോല്‍നോട്ടത്തില്‍ പരവ്വൂര്‍ ഇന്‍സ്‌പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ വിജയകുമാര്‍, ബിജു, പ്രകാശ്, എസ്.സിപിഒ മനോജ്, പ്രേംലാല്‍, സിപിഒ അജീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് നസറുദ്ദീന്‍ മൂസയെ പിടികൂടിയത്.

News Desk

Recent Posts

കൊണ്ടോട്ടി ഗവ: വനിതാ കോളേജിലെ വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ.

കൊണ്ടോട്ടി : കൊണ്ടോട്ടി താലൂക്ക് ആശുപത്രിക്ക് സമീപം താമസിക്കുന്ന വടക്കേക്കുളം ബഷീറിന്റെ മകൾ ഷഹാന മുംതാസ് (19) തൂങ്ങി മരിച്ചു.…

7 hours ago

ഭക്തരുടെ മനസിൽ പുണ്യംനിറച്ച് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ഈ മാസം 17വരെ തിരുവാഭരണ വിഭൂഷിതനായി അയ്യനെ കാണാം; നെയ്യഭിഷേകം 18വരെ മാത്രം.

ശബരിമല:മകരസംക്രമ സന്ധ്യയിൽ, ഭക്തജനലക്ഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പൊന്നമ്പലമേട്ടിൽ ദർശന സുകൃതമായി മകരവിളക്ക്. ചൊവ്വാഴ്ച സന്ധ്യയ്ക്ക് 6.43ന് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം…

7 hours ago

“സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ ഏപ്രിൽ 11ന് സംസ്ഥാന സർക്കാർ ജീവനക്കാർ പാർലമെൻ്റ് മാർച്ച് നടത്തുന്നു”

കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയങ്ങളിൽ പ്രതിഷേധിച്ചും ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ, പ്രത്യേകിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ആനുകൂല്യങ്ങളിലെ അസന്തുലിതാവസ്ഥ…

13 hours ago

“അമ്മ’ ട്രഷറര്‍ സ്ഥാനം രാജിവെച്ചതായി നടൻ ഉണ്ണി മുകുന്ദന്‍. “

വളരെയധികം ആലോചിച്ചതിനു ശേഷമാണ് താൻ ഈ തീരുമാനം എടുത്തതെന്നും പുതിയ പ്രോജക്ടുകളുടെ വർധിച്ച ഉത്തരവാദിത്തം കണക്കിലെടുത്താണ് രാജിയെന്നാണ് സൂചന.പ്രഫഷനല്‍ ജീവിതത്തിന്റെ…

13 hours ago

“ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് സമ്മാനിച്ചു”

ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025…

13 hours ago

“ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് ജെയിൻ”

തൃശ്ശൂർ:റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് ബിനീൽ കൊല്ലപ്പെട്ട സംഭവം. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് ആശുപത്രിയിലുള്ള സഹപാഠി ജെയിൻ. സുഹൃത്തിന്…

13 hours ago