Categories: New Delhi

നടൻ ബാബുരാജ് പീഡിപ്പിച്ചതായ മുൻ ജൂനിയർ ആർട്ടിസ്റ്റ് ആരോപണം തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുഖം മറയ്ക്കാതെ പുറത്തുവരണമെന്ന് നടന്‍ ബാബുരാജ്.

നടൻ ബാബുരാജ് പീഡിപ്പിച്ചതായ മുൻ ജൂനിയർ ആർട്ടിസ്റ്റ് ആരോപണം കൊച്ചിയിൽ ഡെപ്യൂട്ടി കമ്മീഷണറുടെ താൻ പരാതി പറഞ്ഞിരുന്നു സിനിമയിൽ വരുന്ന പെൺകുട്ടികൾ സെക്സ് റാക്കറ്റിലേക്ക് പോകുന്ന സാഹചര്യമാണെന്നാണ് പറഞ്ഞത് ഡെപ്യൂട്ടി കമ്മീഷണർ പരാതി നൽകാൻ പറഞ്ഞു നാട്ടിൽ ഇല്ലാത്തതിനാൽ പരാതി കൊടുത്തില്ല പോലീസ് രഹസ്യം രേഖപ്പെടുത്തിയാൽ എല്ലാം തുറന്നു പറയും എന്ന് പേരു വെളിപ്പെടുത്താത്ത മുൻ ജൂനിയർ ആർട്ടിസ്റ്റ് മാധ്യമങ്ങളോട് പറഞ്ഞു പലരീതിയിൽ മോശ അനുഭവം ഉണ്ടായി ബാബുരാജിനെ പരിചയമുണ്ടായിരുന്നു അദ്ദേഹത്തെ വിശ്വസിച്ചു സഹോദരനെ പോലെയാണ് കണ്ടിരുന്നത് ബാബുരാജ് ആലുവയുടെ വീട്ടിലേക്ക് വിളിച്ചു സിനിമ പ്രവർത്തകർ വീട്ടിൽ ഉണ്ടെന്നാണ് പറഞ്ഞതെങ്കിൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല പിന്നീട് മോശമായ രീതിയിൽ സംസാരിച്ചു ശാരീരികമായി ഉപദ്രവിച്ചു വീട്ടിലേക്ക് തിരികെ പോകാൻ പണം ഉണ്ടായിരുന്നില്ല യാത്രയ്ക്ക് പണം തരാം എന്ന് പറഞ്ഞ് ആണ് ബാബുരാജ് വിളിപ്പിച്ചത് പിറ്റേന്നാണ് വീട്ടിൽ ഇറങ്ങാൻ കഴിഞ്ഞത് പിന്നീട് ഫോൺ മോശമായ സന്ദേശം അയച്ചു സിനിമയ്ക്കായി ഫോട്ടോ അയക്കുമ്പോൾ തന്നെ തയ്യാറാണോ എന്നാണ് പലരും ചോദിക്കുന്നതെന്ന് മുൻ ജൂനിയർ ആർട്ടിസ്റ്റ് പറഞ്ഞു.

കൊച്ചി: തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് മുഖം മറയ്ക്കാതെ പുറത്തുവരണമെന്ന് നടന്‍ ബാബുരാജ്. അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ എത്തുന്നത് തടയുകയാണ് ആരോപണം ഉന്നയിക്കുന്നതിന്റെ ലക്ഷ്യം. എന്റെ റിസോര്‍ട്ടില്‍ ജോലി ചെയ്ത സ്ത്രീയാണ് ആരോപണം ഉന്നയിച്ചതെന്നാണ് സംശയിക്കുന്നത്. ഇതിന്റെ പിന്നില്‍ ആരാണെന്നത് രണ്ടുദിവസത്തിനകം അറിയാം. എല്ലാവരെയും കുറിച്ച് എന്തും പറയാമെന്നത് ശരിയല്ലല്ലോ. ശക്തമായ നടപടിയുമായി മുന്നോട്ടുപോകുമെന്നും ബാബു രാജ് പറഞ്ഞു.

2019ലേക്ക് തന്റെ വീട്ടിലേക്ക് വിളിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. അന്ന് തന്റെ ആലുവയിലെ വീട്ടില്‍ താമസം പോലും ഉണ്ടായിരുന്നില്ല. 2015 മുതല്‍ 2020 വരെ മൂന്നാറിലാണ് താമസിച്ചിരുന്നത്. കോവിഡിന് ശേഷമാണ് ആലുവയിലേ വീട്ടിലേക്ക് മാറിയത്. അടുത്ത സെക്രട്ടറി എന്ന നിലയിലേക്ക് വരുമ്പോള്‍ അതിന്റെ ഭാഗമായിട്ടാകും ഇതെല്ലാം വരുന്നത്. അവര്‍ പറയുന്നപോലെ തന്റെ വീട്ടില്‍ സ്വീകരണമുറിയില്ല. അവര്‍ 2019 എന്ന് പറയുന്നത് മാറാതിരുന്നാല്‍ മതിയെന്നും ബാബുരാജ് പറഞ്ഞു.

News Desk

Recent Posts

സിൽവർ ലൈൻ വിരുദ്ധ സത്യാഗ്രഹം നാളെ (തിങ്കൾ)ആയിരം ദിനം പിന്നിടുന്നു. കോട്ടയത്ത് സമര പോരാളികളുടെ സംഗമം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

കോട്ടയം: കെ-റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, പ്രതിഷേധക്കാർക്ക് എതിരെയുള്ള കേസുകൾ പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിൽവർ…

4 hours ago

വേനൽക്കാലമാണേ… സൂക്ഷിക്കണേ…

വേനൽക്കാലമാണേ... സൂക്ഷിക്കണേ... ഇനി വേനൽക്കാലമായതിനാൽ എല്ലാവരും കിണറും പറമ്പും ഒക്കെ വൃത്തിയാക്കാൻ പോകുന്ന സമയമാണ്. പറമ്പൊക്കെ ഉണങ്ങിക്കിടക്കുന്നതിനാൽ അശ്രദ്ധയോടെ വലിച്ചെറിയുന്ന…

5 hours ago

പോക്സോ കേസിൽ സ്കൂൾ ബസ്സ് ജീവനക്കാർ അറസ്റ്റിൽ.

കൊല്ലം :പോക്സോ കേസിൽ കൊല്ലം രാമൻകുളങ്ങരയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനത്തിലെ ഡ്രൈവറും ക്ലീനറിനേയുമാണ് ശക്തികുളങ്ങര…

5 hours ago

പത്തനംതിട്ടയിലെ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചവരാരും രക്ഷപ്പെടരുത്: രമേശ് ചെന്നിത്തല.

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ്…

19 hours ago

പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്കഗാന്ധി പുലര്‍ത്തുന്ന മൗനം ആശ്ചര്യപ്പെടുത്തുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വയനാട് ജില്ലാ ട്രഷററും മകനും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരുടെ വഞ്ചനയില്‍ മനംനൊന്ത് ജീവനൊടുക്കിയ ദാരുണ സംഭവത്തില്‍ വയനാടിനെ പ്രതിനിധീകരിക്കുന്ന…

19 hours ago

നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നത് പ്രാദേശിക മാധ്യമ പ്രവർത്തകർ – മുല്ലപ്പള്ളി രാമചന്ദ്രൻ

ബാലുശ്ശേരി:നിക്പക്ഷവും നീതിപൂർവ്വവും നിർഭയവുമായി മാധ്യമ പ്രവർത്തനം നടത്തുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകരെന്നും പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് പെൻഷനും ആരോഗ്യ സുരക്ഷ…

19 hours ago