പാരീസ്:മുപ്പതാം ഒളിമ്പിക്‌സിന് ഇന്ന് പാരീസിൽ ഔദ്യോഗിക തുടക്കമാകും. പാരീസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെൻ നദിയിലേക്ക് ലോക കായിക ലോകം ഇന്ന് ചുരുങ്ങും. ഇതാദ്യമായാണ് സ്‌റ്റേഡിയത്തിന് പുറത്ത് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റ് അടക്കം നദിയിലൂടെയാകും നടക്കുക.
നൂറോളം നൗകകളിലായി 10,500 അത്‌ലറ്റുകൾ അണിനിരക്കും. ആസ്റ്റർലിറ്റ്‌സ് പാലത്തിന് സമീപത്ത് നിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജർദിൻ ഡെസ് പ്ലാന്റ്‌സിൽ അവസാനിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിയോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.
ദീപം തെളിയിച്ച ശേഷം ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനവും സെൻ നദിയിൽ തന്നെയാണ്. അതേസമയം ഒളിമ്പിക്‌സിന്റെ സുപ്രധാന ചടങ്ങായ ദീപം തെളിയിക്കലിന്റെ സസ്‌പെൻസ് തുടരുകയാണ്. ആരാണ് ദീപം തെളിയിക്കുന്നത് എന്ന് ഇതുവരെ സംഘാടകർ പുറത്തുവിട്ടിട്ടില്ല.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
കുമരകം: ഉത്സവങ്ങൾക്കിടെ ആനയിടഞ്ഞുണ്ടാകുന്ന അപകടങ്ങൾ വലിയ ആശങ്കയുണ്ടാക്കുന്നതിനിടെ മാതൃകാപരമായ ഒരു തീരുമാനത്തോടെ ഞെട്ടിച്ചിരിക്കയാണ് ഒരു ക്ഷേത്ര ഭരണ സമിതി. ഈ…
പാലക്കാട്. ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിൽ താമസിക്കുന്ന ഭാര്യ സംഗീതയെ കൊലപ്പെടുത്തിയ ശേഷമാണ് കൃഷ്ണകുമാറിന്റെ ആത്മഹത്യ…
ആലപ്പുഴ ബീച്ചിൽ മേൽപ്പാലം നിർമാണത്തിനിടെ ഗർഡർ തകർന്നു വീണുആളപായമില്ല.വൻ ദുരന്തം ഒഴിവായത് തല നാരിഴയ്ക്ക്. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ…
കൊട്ടിയം ഇഎസ്ഐ ജംഗ്ഷന് സമീപമുള്ള ഫർണിച്ചർ കടയിലെത്തി ഷുഗർ കുറഞ്ഞതിനെത്തുടർന്ന് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടങ്ങിയപ്പോഴേക്കും മരണപ്പെട്ടു…
തിരുവനന്തപുരം: സംഘടന നേതാക്കളെ ട്രഷറി ഡയറക്ടറുടെ ഓഫീസിൽ നിയമിക്കുകവഴി ട്രഷറിയിലെ സാങ്കേതിക തകരാറുകൾക്ക് ശാപമോക്ഷം ലഭിക്കുന്നില്ല. അനുഭവ സമ്പത്തുള്ളവരും കാര്യങ്ങൾ…
കൊച്ചി: എഡിഎം നവീന്‍ബാബുവിന്‍റെ മരണം,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതിയും തള്ളി. ഹൈക്കോടതി ആവശ്യവും അംഗീകരിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.…