കൊല്ലം :സിവിൽ സർവീസ് പരിമിതപെട്ടാൽ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് സാധിക്കാതെ വരും.അത് രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയെ പിന്നോട്ടടിക്കും.
.അത് കൊണ്ടാണ് സിവിൽ സർവീസ് സംരക്ഷിക്കണം എന്ന മുദ്രാവാക്യം ഉയർത്തി ജോയിന്റ് കൗൺസിൽ സമര രംഗത്ത് നിലകൊള്ളുന്നത്.സിവിൽ സപ്പളൈസ് ഓഫീസേഴ്സ് ഫെഡറേഷൻ 11മത് സംസ്ഥാന സമ്മേളനം കൊല്ലത്ത് ചിന്നക്കട ബസ് ബേയിൽ നടന്ന പൊതു സമ്മേളനംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ. വിനോദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റംഗം ജി. ബിജു കുമാര കുറുപ് സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് സുകേശൻ ചൂലിക്കാട്, ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ
പി. എസ് സന്തോഷ് കുമാർ, സംസ്ഥാന വൈസ് ചെയർമാൻ സുഗൈത കുമാരി എം. എസ്, സംസ്ഥാന സെക്രട്ടറി എം. എം നജീം സംസ്ഥാന സെക്രട്ടറിയേറ്റംഗം
എ.ഗ്രേഷ്യസ്, സപ്ലൈക്കോ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് മുഖത്തല, കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് റ്റി. ആർ ബിനിൽ കുമാർ, ജനറൽ സെക്രട്ടറി ആർ.രാജീവ് കുമാർ, സംസ്ഥാന ട്രഷറർ എസ്. സജി കുമാർ സംസ്ഥാന സെക്രട്ടറി ബീനാ ഭദ്രൻ സ്വാഗത സംഘം ജനറൽ കൺവീനർ
എ. ഹുസൈൻ,കെ.സി.എസ്.ഓ.എഫ് ജില്ലാ പ്രസിഡന്റ് എ. ഗുരുപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം
കെ. സന്തോഷ് നന്ദി പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം താലൂക്ക് കച്ചേരി ജംഗ്ഷനിൽ നിന്നും ആരംഭിച്ച് കൊല്ലം ചിന്നക്കടയിൽ അവസാനിച്ച വിളംബര ജാഥയ്ക്ക് ജോയിന്റ് കൗൺസിലിന്റെയും
കേരള സിവിൽ സപ്ലൈസ് ഓഫീസേഴ്സ് ഫെഡറേഷന്റെയും സംസ്ഥാന ജില്ലാ നേതാക്കൾ നേതൃത്വം നൽകി.
തിരുവനന്തപുരം:ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി.പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്.മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ…
ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിച്ചു. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം.കലാമണ്ഡലത്തിലെ നിയമനം…
കൊല്ലം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒയാസിസ് കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് അനുമതി…
തൃക്കടവുർ; കുരീപ്പുഴ നഗർ 80 പരേതനായ മണിയൻപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനും സി.പി ഐ പ്രവർത്തകനും ജനയുഗം ഏജൻ്റുമായിരുന്ന മനോജ്…
തിരുവനന്തപുരം: ഇനി കേരളത്തിൽ ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമങ്ങൾ. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ…
എന്തും പറയാവുന്ന നില ഉണ്ട് ഇവിടെ, എന്റെ ആഫീസ് അത്തരത്തിൽ ഇടപെടാറില്ല. ഇപ്പോൾ ചില കാര്യങ്ങൾക്ക് അയാൾ മാപ്പു പറയുന്നുണ്ടല്ലോ,സതീശനെതിരെ…