Categories: New Delhi

കോഴ വാഗ്ദാനം പിന്നിൽ ആൻറണി രാജുവെന്ന് വെളിപ്പെടുത്തൽ:തോമസ് കെ. തോമസ്

ആലപ്പുഴ: മന്ത്രിയാകാനും എൻസിപി അജിത്ത് പവാർ പക്ഷത്ത് ചേരാനും രണ്ട് എം എൽ എ മാർക്ക് താൻ 100 കോടി കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണത്തിന് പിന്നിൽ ആൻറണി രാജു ആണെന്ന് തോമസ് കെ തോമസ് എം എൽ എ. തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള നേതാവല്ല അദ്ദേഹം.
തോമസ് കെ ചാണ്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ ചാനലുകളിൽ വന്ന് ഏറെ കുത്തിത്തിരിപ്പുണ്ടാക്കിയത് ആൻറണി രാജു ആയിരുന്നുവെന്ന് തോമസ് കെ തോമസ്.തോമസ് പറഞ്ഞു. ചാണ്ടിയെ ഏറ്റവും കൂടുതൽ ആക്രമിച്ച നേതാവാണ് ആൻറണി രാജു.കുട്ടനാട് സീറ്റ് ലക്ഷമിട്ടാണ് ഈ നീക്കം. ആൻറണി രാജു എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് അറിയില്ല. പിസി ചാക്കോ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. വല്ല പത്തോ ഇരുപത്തിയഞ്ച് ലക്ഷമെന്നൊക്കെ പറഞ്ഞിരുന്നെങ്കിൽ ആളുകൾ വിശ്വസിച്ചേനെ. ഇത് പേടിപ്പെടുത്തുന്ന കോടികളാണ്. കോഴ ആരോപണത്തിന് പിന്നിലാരെന്ന് മാധ്യമങ്ങൾ കണ്ടെത്തണമെന്നും തോമസ് കെ തോമസ് പറഞ്ഞു. കോവൂർ കുഞ്ഞുമോൻ ആരോപണം നിഷേധിച്ചിട്ടുണ്ട്. ഈ വ്യാജ വാർത്ത ആരാണ് കൊടുത്തതെന്ന് അറിയില്ല. മുഖ്യമന്ത്രിയെ ആരോ തെറ്റിധരിപ്പിച്ചു.ശരിയായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം. ഞാനും ശശീന്ദ്രനുമായി ഒരു പ്രശ്നവുമില്ല. ഞങ്ങൾക്കു് ഇഷ്ടപ്പെട്ട നേതാവാണ് ശശീന്ദ്രൻ. തനിക്ക് മന്ത്രി സ്ഥാനം നിഷേധിച്ചിട്ടില്ല. ഇപ്പോഴെത്തെ പ്രത്യക സാഹചര്യത്തിൽ അല്പം കാത്തിരിക്കാനാണ് പറഞ്ഞത്. നിയമസഭയുടെ ലോബിയിൽ നിന്ന് ആരങ്കിലും കോടികൾ ഓഫർ ചെയ്യുമോ ? 5000 രൂപ കൊടുത്ത് ഹോട്ടൽ എടുത്തു കൂടേ എന്നും തോമസ് കെ തോമസ് പറഞ്ഞു.

News Desk

Recent Posts

നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി.

തിരുവനന്തപുരം:ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി.പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് വിലയിരുത്തിയത്.മരിച്ച ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ…

2 hours ago

ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിച്ചു.

ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിച്ചു. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം.കലാമണ്ഡലത്തിലെ നിയമനം…

3 hours ago

പാലക്കാട് ജില്ലയില്‍ ഡിസ്റ്റിലറി സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി – രമേശ് ചെന്നിത്തല

കൊല്ലം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒയാസിസ് കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് അനുമതി…

4 hours ago

നാട്ടുകാരുടെ പ്രിയങ്കരനായ മനോജ് എം(44) സ്വയം ജീവനൊടുക്കി.

തൃക്കടവുർ; കുരീപ്പുഴ നഗർ 80 പരേതനായ മണിയൻപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനും സി.പി ഐ പ്രവർത്തകനും ജനയുഗം ഏജൻ്റുമായിരുന്ന മനോജ്…

4 hours ago

ഇനി ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമം; മാർഗനിർദേശങ്ങൾ പുറത്തിറക്കി.

തിരുവനന്തപുരം: ഇനി കേരളത്തിൽ ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമങ്ങൾ. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ…

4 hours ago

മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനം ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ഗൗരവം ഉപേക്ഷിച്ചു.

എന്തും പറയാവുന്ന നില ഉണ്ട് ഇവിടെ, എന്റെ ആഫീസ് അത്തരത്തിൽ ഇടപെടാറില്ല. ഇപ്പോൾ ചില കാര്യങ്ങൾക്ക് അയാൾ മാപ്പു പറയുന്നുണ്ടല്ലോ,സതീശനെതിരെ…

23 hours ago