ജനുവരി 25നാണ് മലയാളിയായ തൃശ്ശൂര്‍ സ്വദേശി ഡിജോ ഡേവിസ് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുന്നത്. വ്യാജ താമസ വിസയില്‍ ഇറ്റലിയിലേക്ക് പോയ ഡിജോയെ ഇറ്റാലിയന്‍ ഇമിഗ്രേഷന്‍ വിഭാഗം മടക്കി അയക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി അറസ്റ്റില്‍. തോട്ടകാട്ടുക്കല്‍ സ്വദേശി രൂപേഷ് പി ആര്‍ ആണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മലയാളിയായ പി ആര്‍ രൂപേഷാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടെത്തിയത്.എട്ട് ലക്ഷം രൂപ ബിജോ ഡേവിസില്‍ നിന്ന് രൂപേഷ് കൈപ്പറ്റിയെന്നാണ് പരാതി. വിസയുമായി ബന്ധപ്പെട്ട് കേരളത്തില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തി വരുകയായിരുന്നു ഇയാള്‍. ഇയാള്‍ക്ക് വിസ തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഇറ്റലിയിലേക്ക് പോകുന്നതിനായി ഡിജോ ട്രാവല്‍ ഏജന്റ് ആയ രൂപേഷ് വഴിയാണ് പേപ്പറുകള്‍ ശരിയാക്കിയത്. ഇറ്റലിയിലേക്ക് പോകുന്നതിനായി ഡിജോയ്ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയതും രൂപേഷാണ്. ഇറ്റലിയിലെത്തിയ ഉടനെ ജോലിയും ലഭിക്കുമെന്ന് രൂപേഷ് വാഗ്ദാനം ചെയ്തിരുന്നു.
ഓച്ചിറ: സി.പി ഐ നേതാവും പെൻഷനേഴ്സ് കൗൺസിൽ മണ്ഡലം സെക്രട്ടറിയുമായ എം റഹിം ക്യാൻസർ രോഗബാധയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ…
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്.സംഭവത്തില്‍ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ കൂടി പരിശോധിച്ച്…
തൃക്കടവൂർ:66 വർഷചരിത്രത്തിൽ ആദ്യമായി വനിതകളെ പ്രധാന സാരഥികളാക്കി പ്രകാശ് കലാകേന്ദ്രം.എല്ലാ മേഖലകളിലും വനിതകൾ വരണം പ്രധാനസാരഥ്യം എന്ന് വാക്കാൽ പറയുക…
ചെന്നൈ: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ചെങ്കൊടി ഉയര്‍ന്നു. ബുദ്ധദേബ് ഭട്ടാചാര്യ കവാടത്തില്‍ മുതിര്‍ന്ന നേതാവ് ബിമന്‍ ബസു…
മത്സ്യതൊഴിലാളി ക്ഷേമനിധി ഓഫീസ് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം. ചാവക്കാട്: തൃശ്ശൂരില്‍ ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യതൊഴിലാളി…
കണ്ണൂർ:മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.വി ശ്രീധരൻ (81) അന്തരിച്ചു. ഇന്ന് രാവിലെ കണ്ണൂർ ചോമ്പാലയിലെ വസതിയിൽ ആയിരുന്നു അന്ത്യം.