കൊല്ലം നഗരത്തിലെ പ്രധാന പാതകളിൽ ഒന്നായ ചിന്നക്കട എസ് എം പി പാലസ് റോഡിലെ റെയിൽവേ ഗേറ്റ് അടച്ചുപൂട്ടിയ റെയിൽവേ നടപടി ധിക്കാരവും ജനങ്ങളുടെ യാത്രാവകാശത്തിൽ ഉള്ള കടന്നു കയറ്റവും ആണെന്ന് എ ഐ ടു സി ജില്ലാ സെക്രട്ടറി ജി ബാബു അഭിപ്രായപ്പെട്ടു.സ്ഥല പരിമിതികൊണ്ട് ഗതാഗതം സ്തംഭനം പതിവായ പട്ടണത്തിൽ അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടുകയാണ്. ദൈനംദിനം തൊഴിൽപരമായും വ്യവസായ വാണിജ്യപരവും ആയി പതിനായിരങ്ങൾ ആണ് ഇതര സംസ്ഥാന ജില്ലകളിൽ നിന്നും കൊല്ലത്ത് എത്തിച്ചേരുന്നത്. ഇവരൊക്കെ യഥാസമയം എത്തിച്ചേരാൻ കഴിയാതെ ദുരിതമനുഭവിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. റെയിൽവേയും മുൻസിപ്പൽ കോർപ്പറേഷനും തമ്മിൽ ഏതെങ്കിലും കരാർ ഉണ്ടെങ്കിൽ അത് ഇരു കൂട്ടരും ബോധ്യപ്പെടുകയും പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയും വേണം. ഗേറ്റ് അടിയന്തരമായി തുറന്നില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും ജി ബാബു അറിയിച്ചു.
തളിപ്പറമ്പ:കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിൽ കാൽവഴുതി കിണറ്റിൽ വീണയാളെ അഗ്നിരക്ഷാസേന രക്ഷിച്ചു.പെരുന്തലേരി പന്നിത്തടത്തെ പാലാടത്ത് രാമചന്ദ്രൻ നെയാണ് രക്ഷിച്ചത്.അമ്പത് അടി ആഴവും…
അനാരോഗ്യമായിട്ടും വിശ്രമം നല്‍കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ വെറ്ററിനറി…
ലഹരിക്കെതിരായ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്യാമ്പസുകളിൽ ലഹരി വിരുദ്ധ യാത്രക്കും ബോധവത്കരണ ക്ലാസിനും തുടക്കമായി. എക്സൈസ്…
എറണാകുളം: അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വിജയമ്മ വേലായുധൻ എന്ന 65 കാരിയാണ് മരിച്ചത്.നാലരയോടെ ഉണ്ടായ ശക്തമായ മഴയെ തുടർന്നായിരുന്നു…
തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധികയും ആറ്റുകാൽ ക്ഷേത്രത്തിൽ. ആറ്റുകാലിൽ എത്തിയ ഇരുവരും മറ്റ് ഭക്തർക്കൊപ്പം സെൽഫിയുമെടുത്ത…
ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട്…