സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ള അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന് ലഭ്യമാകേണ്ട ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ ജോയിൻ്റ് കൗൺസിൽ എന്നും മുന്നിൽ ഉണ്ടാകുമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ അഭിപ്രായപ്പെട്ടു.കേരള സ്റ്റേറ്റ് വിമൺ ആൻ്റ് ചൈൽഡ് വെൽഫയർ ഓഫീസേഴ്സ് ഓർഗനൈസേഷന്റെ 15 – മത് സംസ്ഥാന സമ്മേളനം കോഴിക്കോട് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.The struggle never ends എന്ന മുദ്രാവാക്യം ഉയർത്തിയാണ് 2023 നവംബർ ഒന്നിന്ന് ആരംഭിച്ച സിവിൽ സർവീസ് സംരക്ഷണ പദയാത്ര ഡിസംബർ 7 ന് സമാപിച്ചത്. എല്ലാ വിഭാഗം ജീവനക്കാരും പദയാത്രയിൽ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നിച്ച് ആവശ്യപ്പെടാൻ വീണ്ടും ഈ ഡിസംബർ 10 – 11 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഒന്നിക്കുകയാണ്. ഈ സമരം വിജയിക്കേണ്ടത് ജീവനക്കാരുടെ മാത്രം ആവശ്യമല്ല . പൊതു സേവനങ്ങൾ നിലനിറുത്തുന്നതിനും അതു വഴി ഭരണഘടന ഉറപ്പു നല്കുന്ന തുല്യതയും നീതിയും സംരക്ഷിക്കുന്നതിനും കൂടിയുള്ള പോരാട്ടമാണിത്. ജനങ്ങളും ജീവനക്കാരും ഒന്നിക്കുന്ന പ്രക്ഷോഭമായി ഇത് മാറും. വനിതകൾ മാത്രം പണിയെടുക്കുന്ന മേഖലയിൽ ഉണ്ടാകുന്ന തെറ്റായ പ്രവണതകളെ ചെറുക്കാൻ ഐ സി ഡി എസ് സൂപ്പർവൈസർമാരോടൊപ്പം ജോയിൻ്റ് കൗൺസിൽ എപ്പോഴും ഉണ്ടാകുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.