ബിജെപി നേതാവ്സദീപ് വാചസ്പതിയുൾപ്പെടെയുള്ളവർ പരാജയപ്പെട്ടതിൻ്റെ കാരണങ്ങൾ അന്വേഷിക്കുന്നു അദ്ദേഹത്തിൻ്റെ എഫ്ബി പോസ്റ്റ് വായിക്കാം.
സന്ദീപ് വാചസ്പതിയുടെ കുറിപ്പ്.
ഉപതിരഞ്ഞെടുപ്പിൽ യഥാർത്ഥ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കര മണ്ഡലത്തിലാണ്. അവിടെ ഉജ്ജ്വല മുന്നേറ്റമാണ് ബിജെപി നടത്തിയത്. പതിനായിരത്തോളം വോട്ട് ചേലക്കരയിൽ ബിജെപിക്ക് കൂടി. പ്രചാരണത്തിന് നേതൃത്വം നൽകിയ തൃശ്ശൂർ ജില്ലാ കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നു. വയനാടും ബിജെപി വോട്ട് വിഹിതം നിലനിർത്തി. അവിടെയും പാർട്ടി എന്ന നിലയിൽ ബിജെപി അടിത്തറ ശക്തമാണ്.
എന്നാൽ പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങൾ. പ്രചാരണത്തിൽ അടക്കം ഇത് കാണാമായിരുന്നു. വർഗ്ഗീയതയും കോഴയും കൂറുമാറ്റവും അടക്കം വിഷയങ്ങളായി. ഈ കാര്യങ്ങൾ പ്രതിരോധിക്കുന്നതിൽ പാർട്ടിക്ക് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കേണ്ടതാണ്. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല. പാർട്ടി സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർച്ച ഉണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കും. എങ്കിലും പാലക്കാട് ബിജെപിയുടെ അടിത്തറയ്ക്ക് ഒരു ക്ഷീണവും ഉണ്ടായിട്ടില്ല. ഈ തിരിച്ചടി താത്കാലികം മാത്രമാണ്. ഇതിനെയും പാർട്ടി മറികടക്കും. അതിനുള്ള കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ട്.
ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നെങ്കിലും വരും നാളുകളിൽ കൂടുതൽ പ്രശ്നങ്ങൾക്ക് ബിജെ.പി കേരള ഘടകം സാക്ഷ്യം വഹിക്കും.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഇത്തവണയും കെട്ടിവെച്ച കാശ് നഷ്ടമായി ബിജെപിക്ക്.
ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നവ്യ ഹരിദാസിന് 1,09,939 വോട്ടുകളാണ് നേടിനായത്.
ജനപ്രാതിനിധ്യ നിയമം മുപ്പത്തിനാലാം വകുപ്പ് പ്രകാരം ആകെ വോട്ടിന്‍റെ ആറിലൊന്ന് നേടാനായില്ലെങ്കിലാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വെച്ച കാശ് നഷ്‌ടമാവുക. 25000 രൂപയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ കെട്ടി വയ്‌ക്കേണ്ടത്. അല്ലെങ്കില്‍ ആകെ സാധുവായ വോട്ടിന്‍റെ 16.6 ശതമാനം വോട്ട് നേടണം.
ഉപതിരഞ്ഞെടുപ്പില്‍ 9,57,571 വോട്ടാണ് മണ്ഡലത്തില്‍ ആകെ പോള്‍ ചെയ്തത്. ഇതില്‍ 6,22,338 വോട്ട് നേടി പ്രിയങ്കാ ഗാന്ധിയിലൂടെ യുഡിഎഫ് മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് ലഭിച്ചത് 2,11,407 വോട്ടാണ്. 1,09,939 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസിന് ലഭിച്ചത്.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയോട് മത്സരിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു. 1,41,045 വോട്ടായിരുന്നു അന്ന് സുരേന്ദ്രൻ നേടിയത്.ആകെ 10,84,653 വോട്ട് പോള്‍ ചെയ്യപ്പെട്ടിരുന്നു. അന്നും ബിജെപിക്ക് കെട്ടിവെച്ച കാശ് കിട്ടിയിരുന്നില്ല.
2021 ലും സ്ഥിതി മറിച്ചായിരുന്നില്ല. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും നേടാനായത് കേവലം 78816 വോട്ടായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ 10,87,783 വോട്ട് പോള്‍ ചെയ്യപ്പെട്ടിരുന്നു. വയനാട് ലോക്‌സഭാ മണ്ഡലം രൂപീകരിച്ച് ആദ്യതിരഞ്ഞെടുപ്പ് നടന്ന 2009 ലും 2014 ലും സമാന തിരിച്ചടിയാണ് ബിജെപി നേരിട്ടത്.
ശക്തികുളങ്ങര ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഘോഷയാത്രയും മറ്റും നടത്തപ്പെടുന്നതിനാല്‍ ദേശീയപാതയില്‍ വാഹനഗതാഗതം മന്ദഗതിയില്‍ ആകാന്‍ ഇടയുള്ളതിനാല്‍ 2025…
കൊച്ചി: തൃക്കാക്കര ഭാരതം മാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എംഎസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഡിപ്പാർട്ട്മെന്റിന്റെനേതൃത്വത്തിൽ…
എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍…
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം. ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം…
തിരുവനന്തപുരം : സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും പരസ്പരം പ്രചോദിപ്പിക്കുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളെന്ന് മന്ത്രി വി. ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു. സാങ്കേതിക…
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…