Categories: New Delhi

“സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത അനുവദിച്ചത് സ്വാഗതം ചെയ്യുന്നു കുടിശിക സംബന്ധിച്ച് വ്യക്തത വേണം:ജോയിന്റ് കൗണ്‍സില്‍”

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കാനുള്ള ക്ഷാമബത്തയിലും ക്ഷാമാശ്വാസത്തിലും കുടിശികയില്‍ ഒരു ഗഡു (3 %) അനുവദിച്ചതിനെ ജോയിന്റ് കൗണ്‍സില്‍ സ്വാഗതം ചെയ്യുന്നു. 2021 ജനുവരി മാസം മുതല്‍ ക്ഷാമബത്ത കുടിശികയായിരുന്നത് കഴിഞ്ഞ ഏപ്രിലില്‍ ഒരു ഗഡു (2%) വിതരണം ചെയ്തിരുന്നു. 2021 ജൂലൈ മാസം മുതല്‍ നല്‍കേണ്ടിയിരുന്ന ഒരു ഗഡു (3%) ആണ് ഇപ്പോള്‍ നല്‍കാന്‍ തീരുമാനമെടുത്തിട്ടുള്ളത്. 2021 ജൂലൈ മുതല്‍ 40 മാസത്തെ ക്ഷാമബത്ത കുടിശികയായി നില്‍ക്കുന്നത് സംബന്ധിച്ച് പുതിയ പ്രഖ്യാപനത്തിലും വ്യക്തത വന്നിട്ടില്ല. ക്ഷാമബത്ത നിലവില്‍ 22 % കുടിശികയായിരുന്നു. 3 % അനുവദിച്ച ശേഷവും 19 ശതമാനം ക്ഷാമബത്ത കുടിശിക ലഭിക്കാനുണ്ട്. വര്‍ദ്ധിച്ചു വരുന്ന വിലക്കയറ്റം കാരണം ജീവിതം മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം സാമ്പത്തിക പ്രതിസന്ധിയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ജീവിത സാഹചര്യത്തില്‍ വലിയ വര്‍ദ്ധനവ് വന്നു കഴിഞ്ഞു. കിട്ടുന്ന ശമ്പളം കുടുംബം പുലര്‍ത്താന്‍ പര്യാപ്തമല്ലായെന്നതാണ് നിലവിലെ യാഥാര്‍ത്ഥ്യം. നോണ്‍ ഗസറ്റഡ് ജീവനക്കാരുടെ ജീവിതാവസ്ഥ വളരെ പരിതാപകരമാണ്. കഴിഞ്ഞ ജനുവരിയില്‍ അനുദിച്ച ഒരു ഗഡു ക്ഷാമബത്ത 39 മാസവും ഇപ്പോള്‍ അനുവദിച്ച ക്ഷാമബത്തയുടെ 40% കുടിശികയായി നില്‍ക്കുന്നു. പതിനൊന്നാം ശമ്പളപരിഷ്‌ക്കരണം 2021 ജനുവരി മുതലാണ് നടപ്പിലാക്കിയത്. ശമ്പളപരിഷ്‌ക്കരണത്തിന്റെ കുടിശികയും ജീവനക്കാര്‍ക്ക് ലഭിക്കേണ്ടതുണ്ട്. 2021 ജനുവരി മുതല്‍ കുടിശികയായ 19 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും അനുവദിക്കണം. ചട്ടം 300 പ്രകാരം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പിലാക്കാന്‍ ജീവനക്കാര്‍ക്ക് നല്‍കാനുള്ള കുടിശികകള്‍ നല്‍കാന്‍ ധനവകുപ്പ് തയ്യാറാകണമെന്ന് ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും ആവശ്യപ്പെട്ടു.

News Desk

Recent Posts

നവകേരളം പുതുവഴിയിൽ അല്ല പെരുവഴിയിൽ,എ.എം. ജാഫർഖാൻ.

സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി വസ്തുതയെങ്കിൽ കോടികൾ മുടക്കിയുള്ള ആഘോഷം ഉപേക്ഷിക്കുകയാണ് വേണ്ടത്..... "നവകേരളം പുതുവഴിയിൽ " എന്ന പരസ്യം നൽകി…

15 hours ago

കേരളീയ ജനതയുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകിയത്: മുഖ്യമന്ത്രി പിണറായി വിജയൻ

കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…

22 hours ago

ആർട്ടിസ്റ്റ് മന്മഥനെ ആരും തിരിച്ചറിഞ്ഞില്ല,നൂറനാട് മോഹൻ.

ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…

22 hours ago

സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലാറ്റ് പേപ്പർ പിടിച്ചു വാങ്ങുന്നതായി പരാതി.

തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ്‌ വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…

1 day ago

ആശ്രമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…

1 day ago

മഹായിടയന് വിട: ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചു.

സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ​ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…

1 day ago