Categories: New Delhi

ഷെയർ ട്രേഡിംഗിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്യ്ത് സൈബർ തട്ടിപ്പ്; പ്രതികൾ പിടിയിൽ.

ഷെയർ ട്രേഡിംഗിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ പണം തട്ടിയ സംഘത്തിലെ അംഗങ്ങൾ മലപ്പുറത്ത് നിന്നും കൊല്ലം സിറ്റി സൈബർ പോലീസ് സംഘത്തിന്റെ പിടിയിലായി. മലപ്പുറം പൊന്നാനി ചീയന്നൂർ കൊട്ടിലിങ്ങൽ വീട്ടിൽ അബ്ദുൾ മജീദ് മകൻ ഷംസുദ്ദീൻ(33), മലപ്പുറം തീരൂരങ്ങാടി പിലാത്തോട്ടത്തിൽ വീട്ടിൽ ഹഫീദ് റഹ്‌മാൻ മകൻ ഫസലു റഹ്‌മാൻ(21) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ആഴ്ച രജിസ്റ്റർ ചെയ്യ്ത രണ്ട് വ്യത്യസ്ഥ കേസുകളിലാണ് ഇവർ അറസ്റ്റിലായത്. ഷെയർ ട്രേഡിംഗിലൂടെ വൻ തുക ലാഭം ഉണ്ടാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്യ്ത് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ അംഗമാക്കിയ ശേഷം പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതലായവ കൈക്കലാക്കുകയും തുടർന്ന് വ്യാജമായ ലാഭകണക്കുകൾ കാണിച്ച് ഇരകളായവരുടെ വിശ്വാസം നേടിയെടുത്ത ശേഷം പ്രലോഭിപ്പിച്ച് പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. ഇപ്രകാരം നിക്ഷേപിക്കുന്ന പണം പല വിധത്തിൽ ട്രേഡിംഗ് നടത്തി ചുരുങ്ങിയ കാലയളവിൽ തന്നെ വൻ ലാഭം നേടിയെടുക്കാൻ സഹായിക്കാമെന്ന മോഹന വാഗ്ദാനമാണ് തട്ടിപ്പുകാർ നൽകുന്നത്. ഇപ്രകാരം കൊല്ലം സ്വദേശിയായ നിക്ഷേപകനിൽ നിന്നും 13799000/- (ഒരു കോടി മുപ്പത്തിയേഴ് ലക്ഷത്തി തൊണ്ണൂറ്റിഒമ്പതിനായിരം) രൂപയാണ് പ്രതിയായ ഷംസുദ്ദീൻ ഉൾപ്പെട്ട തട്ടിപ്പ് സംഘം തട്ടിയെടുത്തത്. സമാനമായ രീതിയിൽ ബ്ലോക്ക് ട്രേഡിംഗ് നടത്തി വൻ ലാഭം നേടിത്തരാമെന്ന് വാഗ്ദാനം ചെയ്യ്ത് ഓച്ചിറ സ്വദേശിയിൽ നിന്നും 948150/-(ഒമ്പത്‌ലക്ഷത്തി നാൽപ്പത്തെണ്ണായിരത്തി ഒരുന്നൂറ്റി അമ്പത്) രൂപയാണ് ഫസലു റഹ്‌മാൻ ഉൽപ്പെട്ട സംഘം തട്ടിയെടുത്തത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീമതി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം ഡി.സി.ആർ.ബി എ.സി.പി നസീർ എ യുടെ മേൽനോട്ടത്തിലുള്ള പോലീസ് സംഘം പ്രതികൾക്കായുള്ള അന്വേഷണം നടത്തി വരവെ മലപ്പുറം സ്വദേശികാളായ പ്രതികളെ പറ്റി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കൊല്ലം സിറ്റി സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ അബ്ദുൾ മനാഫിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ നന്ദകുമാർ, നിയാസ് സി.പി.ഓ മാരായ ജോസ് ജോൺസൺ, ജിജോ, ഹരി കുമാർ, ഹബീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

News Desk

Recent Posts

“ചേരിക്കൽ കാവ്യോത്സവം:വേനൽ മഴയിലെ കുളിര്”

പന്തളത്തിനടുത്ത് ചേരിക്കൽ എന്നൊരു ഗ്രാമമുണ്ട്. പാവങ്ങളായ മണ്ണിന്റെ മക്കളുടെ നാടായിരുന്നു ഒരിക്കലിവിടം. ഇന്നും നാട്ടുനന്മയുടെ അംശങ്ങൾ ഇവിടെ അവശേഷിക്കുന്നുണ്ട്. പണ്ടൊരിക്കൽ…

1 hour ago

“ഇലോൺ മസ്ക്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ലിങ്ക് ന്സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധം സിപിഐ”

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. രാജ്യത്ത്…

2 hours ago

ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ

*ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ -* പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുന്നതിന് ശമ്പള…

11 hours ago

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: ഭൂഗർഭ റെയിൽപാത ഡിപിആറിന് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് കൊങ്കൺ…

13 hours ago

“മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.”

എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ…

14 hours ago

“തീരദേശത്തെ മാലിന്യ പ്രശ്‌നം: പരിഹാരത്തിന് കര്‍മപദ്ധതിയായി”

കൊല്ലം കോര്‍പറേഷനിലെ തീരദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കര്‍മപദ്ധതിയായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്…

14 hours ago