Categories: New Delhi

ഈ നാണംകെട്ട ഫ്യുഡൽ വിഴുപ്പു ഭാണ്ഡങ്ങളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ചുമക്കേണ്ടി വരുന്ന കേരളത്തിന്റെ ഒരവസ്ഥ പരിതാപകരം സംവിധായകൻ Dr ബിജു.

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങളിൽ പ്രതികരണവുമായി സംവിധായകൻ ഡോ ബിജു. ഒരാളെക്കുറിച്ച് പരസ്യമായി ലൈംഗിക ആരോപണം ഉയർന്നു വരുന്നത് നിസാരമായി എങ്ങനെ കാണാൻ കഴിയും. സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രംജിത്തിനെതിരെ എഫ് ബി പേജിൽ പ്രതികരിക്കുന്നു തുടർന്നു വായിക്കാം.

ചലച്ചിത്ര അക്കാദമി ചെയർമാന് എതിരെ നിരവധി ആരോപണങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി നിലവിലുണ്ട് .
ചലച്ചിത്ര അവാർഡിൽ ചിലർക്ക് അവാർഡ് കൊടുക്കാനും ചില സിനിമകൾക്ക് അവാർഡ് കൊടുക്കാതിരിക്കാനും അക്കാദമി ചെയർമാൻ നേരിട്ട് ജൂറിഅംഗങ്ങളെ സ്വാധീനിച്ചു എന്ന ഒരു പരാതി ഉണ്ടായിരുന്നല്ലോ . സംവിധായകൻ വിനയനും രണ്ടു ജൂറി അംഗങ്ങളും ഇത് തുറന്നു പറഞ്ഞിരുന്നു .അതേപോലെ ഐ എഫ് എഫ് കെ യിലെ സിനിമാ സെലക്ഷനുമായി ബന്ധപ്പെട്ടും സിനിമ കാണാതെ ആണ് സെലക്ഷൻ നടത്തുന്നത് എന്ന് ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി ഒട്ടേറെ സംവിധായകർ പരാതികൾ നൽകിയിരുന്നു .ചലചിത്ര് മേളയുടെ സമാപന ചടങ്ങിൽ പ്രേക്ഷകരെ നായകളോട് ഉപമിച്ചതും ഏറെ വിവാദം ആയിരുന്നു .

കഴിഞ്ഞ ഫിലിം ഫെസ്റ്റിവൽ വേളയിൽ ഞാൻ ഉൾപ്പെടെ ഉള്ള ചില സിനിമാ പ്രവർത്തകരെ പൊതു മാധ്യമത്തിൽ അധിക്ഷേപകരമായ പരാമർശം നടത്തിയതും ഇതേ ചെയർമാൻ ആണ് .ചലചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ തന്നെ ചെയർമാനെ പുറത്താക്കണം എന്ന് പരസ്യമായി പ്രസ്താവന ഇറക്കിയതാണ് .ഈ വിഷയങ്ങളിൽ ഒക്കെ അന്വേഷിക്കും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നൊക്കെ സാംസ്കാരിക മന്ത്രി പ്രസ്താവന ഇറക്കിയതല്ലാതെ ഒരു നടപടികളും ഇന്നേവരെ ഉണ്ടായിട്ടില്ല .

ഇപ്പോൾ ഇതാ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് ഒരു നടിയുടെ വെളിപ്പെടുത്തലും അക്കാദമി ചെയർമാന് എതിരെ ഉണ്ടായിരിക്കുന്നു . അല്പമെങ്കിലും ധാർമികത ബാക്കി ഉണ്ടെങ്കിൽ അക്കാദമി ചെയർമാനെ ഉടൻ പുറത്താക്കേണ്ടതാണ് . ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ പറ്റി പരസ്യമായ ഒരു ലൈംഗിക ആരോപണം ഉയർന്നു വന്നത് നിസാരമായി കണക്കാക്കാൻ സാധിക്കില്ല . സാംസ്കാരിക മന്ത്രിക്ക് ഇദ്ദേഹം ഇതിഹാസം ഒക്കെ ആയി തോന്നാം അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യം . പക്ഷെ സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തിൽ ഒരു നിമിഷം പോലും അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ ശ്രീ രഞ്ജിത്ത് അർഹനല്ല .

ഇനി ഇത് പറയാനുള്ള എന്റെ റെലവൻസ്‌ എന്താണ് എന്ന് രഞ്ജിത്തിന് സംശയമുണ്ടെങ്കിൽ ആ സംശയം ദൂരീകരിക്കാൻ ഞാൻ ഒരു നീണ്ട കുറിപ്പ് മുൻപ് എഴുതിയിരുന്നു . അതൊന്നും ഞാൻ ആവർത്തിക്കുന്നില്ല . ഇപ്പോൾ ഒരു റെലവൻസ്‌ മാത്രം പറയാം . എന്റെ കൂടി നികുതി പണം ഉപയോഗിച്ചുള്ള തുക ആണ് നിങ്ങൾ ശമ്പളം ആയി വാങ്ങുന്നത് , നിങ്ങളുടെ കാറിനു നൽകുന്നത് , നിങ്ങളുടെ വീട്ടു വാടക നൽകുന്നത് . സ്റ്റേറ്റിലെ നികുതി കൊടുക്കുന്ന ഒരു പൗരൻ എന്ന റെലവൻസ്‌ ഉപയോഗിച്ച് പറയുകയാണ് . ഈ ആരോപണത്തിന്റെ വെളിച്ചത്തിൽ അല്പമെങ്കിലും ധാർമികത ഉണ്ടെങ്കിൽ സർക്കാർ അക്കാദമി ചെയർമാനെ അടിയന്തിരമായി പുറത്താക്കണം . ചെയർമാന് എതിരായ വിവിധ ആരോപണങ്ങളിൽ സർക്കാർ ഇതുവരെ പുലർത്തിയ നിശബ്ദത , ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള ഒളിച്ചുകളി എന്നിവ പരിഗണിക്കുമ്പോൾ. അക്കാദമി ചെയർമാൻ സ്വയം രാജി വെക്കാനോ പുറത്താക്കാനോ ഉള്ള സാധ്യത ഉണ്ടാകില്ല എന്നും അറിയാം . എങ്കിലും ഈ നാണംകെട്ട ഫ്യു ഡ ൽ വിഴുപ്പു ഭാണ്ഡങ്ങളെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ചുമക്കേണ്ടി വരുന്ന കേരളത്തിന്റെ ഒരവസ്ഥ പരിതാപകരം ആണ് എന്ന് പറയാതെ വയ്യ .

ഇയൊരവസ്ഥയിൽ ഡോ ബിജു പറഞ്ഞ വാക്കുകൾ സത്യസന്ധമാകട്ടെ ബിജുവിനെക്കുറിച്ച് ഈ ലേഖകന് ഒരു ചെറിയ കാര്യം പറയാനുണ്ട്. അദ്ദേഹം കൊല്ലത്തു വച്ച് ഒരു പടം ഷൂട്ട് ചെയ്തിരുന്നു. അദ്ദേഹത്തെ കാണാൻ ഒരവസരം ചോദിച്ച് പല പ്രാവശ്യം ഫോണിൽ വിളിച്ചിരുന്നു. ഫോൺ എടുത്തില്ല. അതിനാൽ അദ്ദേഹം താമസിക്കുന്ന കടപ്പാക്കടയിലെ ഒരു ഹോട്ടലിൽ പോയി. കുറെ സമയം കഴിഞ്ഞ് കാണാൻ അവസരം കിട്ടിയത്. എൻ്റെ ഒരു സുഹൃത്തിൻ്റെ അഭിനയ മോഹം പറയുവാനാണ് ചെന്നത്. ഇദ്ദേഹoഎന്തിര് തലക്കനമാണ് കാട്ടിയത്. ഞാൻ ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല. ഈ അവസരത്തിൽ അത് പറയാതെ പോകാൻ കഴിയില്ല. അതുകൊണ്ട് പറഞ്ഞു എന്നു മാത്രം. ആരോപണങ്ങൾ ആർക്കും ഉന്നയിക്കാം. ഉന്നയിക്കുന്നവർ ഒന്നാലോചിക്കുക. ഇപ്പോൾ എന്തിന് ഇത് ഉന്നയിക്കുന്നത്. അപ്പോൾ ഇതിൻ്റെയൊക്കെ പിന്നിലും പവർ സംഘങ്ങൾ ഉണ്ടാകും.ഈ ലേഖകൻ നിങ്ങൾ പറയുന്ന പവർ സംഘത്തിൻ്റെ ആരുമല്ല സമൂഹത്തിൽ ജീവിക്കുന്ന വളരെ പ്രാധാന്യമുള്ള ഇത്തരം ആളുകളെഅക്ഷേപിക്കുന്നവർ ഒന്ന് മനസ്സിലാക്കുക അവരുടെ കുടുംബം ഇപ്പോൾ അനുഭവിക്കുന്ന പീഡനം എത്രമാത്രമാണ്.

News Desk

Recent Posts

ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ

*ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ -* പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുന്നതിന് ശമ്പള…

3 hours ago

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: ഭൂഗർഭ റെയിൽപാത ഡിപിആറിന് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് കൊങ്കൺ…

6 hours ago

“മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.”

എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ…

6 hours ago

“തീരദേശത്തെ മാലിന്യ പ്രശ്‌നം: പരിഹാരത്തിന് കര്‍മപദ്ധതിയായി”

കൊല്ലം കോര്‍പറേഷനിലെ തീരദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കര്‍മപദ്ധതിയായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്…

7 hours ago

കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവയ്ക്കലല്ല, ഉപേക്ഷിക്കലാണ് വേണ്ടതെന്ന്  കെ സുധാകരന്‍ എംപി

കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവയ്ക്കലല്ല, ഉപേക്ഷിക്കലാണ് വേണ്ടതെന്ന്  കെ സുധാകരന്‍ എംപി കടല്‍മണല്‍ ഖനനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്കു…

7 hours ago

കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു കൊല്ലം : മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന മാതാപിതാക്കൾ…

8 hours ago