കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെഡ്കോ മീഡിയ മലയാള സിനിമ നിർമാണ രംഗത്തേക്കുകൂടി കടക്കുന്നു.സീബ്രാ പ്രൊഡക്ഷൻസ് എന്ന പേരിൽ തുടങ്ങിയ കമ്പനിയുടെ ലോഗോ പ്രകാശനം കലൂർ ഗോകുലം പാർക്കിൽ നടന്നു. പുതിയ രണ്ടു ചിത്രങ്ങളുടെ അന്നൗൻസ്മെന്റ് നടത്തിയാണ് സീബ്രാ പ്രൊഡക്ഷൻസ് തങ്ങളുടെ സിനിമ നിർമാണ രംഗത്തേക്കുള്ള വരവ് അറിയിച്ചിരിക്കുന്നത്. സിനിമ നിർമാണ കമ്പനിക്കു പുറമെ സെഡ്‌കോ ആപ്പിന്റെ ഉത്ഘാടനവും അതെ ചടങ്ങിൽ നിർവ്വഹിച്ചു.
സീബ്രാ മീഡിയ ചെയർ മാൻ മുജീബ് റഹ്‌മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദുൽ റഹീം പള്ളത്ത് അധ്യക്ഷനായിരുന്നു. എറണാകുളം എം എൽ എ ടി ജെ വിനോദ് ഉൽഘാടന കർമ്മം നിർവഹിച്ചു.ഗോകുലം ഗ്രൂപ്സ് ചെയർമാൻ ഗോകുലം ഗോപാലൻ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ കിൻഫ്ര ചെയർമാൻ സാബു ജോർജ് ലോഗോ പ്രകാശനം ചെയ്തു.
സെഡ് കോ ആപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് അവതരണം സെഡ് കോ സിഇഒ അരുൺ കുമാർ നിർവഹിച്ചു. പി മുരളിമോഹൻ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പൊട്ടിച്ചൂട്ട്” എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഡയറക്ടർ സലാം ബാപ്പു നിർവഹിച്ചു. സുബി ടാൻസ കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന “സുംബ്രൂവും, മാരിയും” എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ, മോഷൻ പോസ്റ്റർ പ്രകാശനവും ഇതോടൊപ്പം നിർവ്വഹിച്ചു.ഈ ചിത്രത്തിലെ നായക കഥാപാത്രങ്ങളായ അസ്‌ലം മുജീബ്, ഡാവിഞ്ചി സന്തോഷ് എന്നിവരും പങ്കെടുത്തു മുഖ്യ അഥിതിയായി ഡയറക്ടർ അജയ് വാസുദേവ്,ചടങ്ങിൽ പങ്കെടുത്തു നടൻ ജനാർദ്ദനൻ, അരിസ്റ്റോ സുരേഷ്,യവനിക ഗോപാലകൃഷ്ണൻ, അംബിക മോഹൻ, നിസ്സാർ മാമൂക്കോയ, ബിഗ്‌ബോസ് തരാം മഞ്ജുഷ,കല കായിക സാംസ്കാരിക രംഗത്തെ പ്രമുഖരെ സീബ്ര മീഡിയ മെമെന്റോ നൽകി ആദരിച്ചു. പ്രൊഡക്ഷൻ കൺട്രോളർ-അബീബ് നീലഗിരി. തുടർന്ന് എം എ ഗഫൂർ നയിച്ച ഗസ്സൽ സന്ധ്യ ഉണ്ടായിരുന്നു.പ്രൊഡക്ഷൻ കൺട്രോളർ-
അബീബ് നീലഗിരി,
പി ആർ ഒ-എ എസ് ദിനേശ്.
പന്തളത്തിനടുത്ത് ചേരിക്കൽ എന്നൊരു ഗ്രാമമുണ്ട്. പാവങ്ങളായ മണ്ണിന്റെ മക്കളുടെ നാടായിരുന്നു ഒരിക്കലിവിടം. ഇന്നും നാട്ടുനന്മയുടെ അംശങ്ങൾ ഇവിടെ അവശേഷിക്കുന്നുണ്ട്. പണ്ടൊരിക്കൽ…
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കുന്നത് നിയമവിരുദ്ധവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. രാജ്യത്ത്…
*ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ -* പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുന്നതിന് ശമ്പള…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് കൊങ്കൺ…
എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ…
കൊല്ലം കോര്‍പറേഷനിലെ തീരദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കര്‍മപദ്ധതിയായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്…