Categories: New Delhi

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം

കോണ്‍ഗ്രസിന് വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന ശൈലിയില്ല;

പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്

താന്‍ ഒരു പക്ഷത്തിന്റെയും ഭാഗമല്ല. താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയാക്കുകയാണ്. ജനകീയ വിഷയങ്ങള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കുന്നില്ല. കടല്‍ മണല്‍ ഖനനവുമായി ബന്ധപ്പെട്ട തീരദേശ ജനതയുടെ ആശങ്ക കാണുന്നില്ല? കാടും കടലും ഒരു പോലെ ഖനനത്തിന് നല്‍കി നാടിനെ ദുരന്തഭൂമിലേക്ക് നയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതിനെതിരെ മാധ്യമങ്ങള്‍ക്ക് ചോദ്യമില്ല? കടല്‍ മണല്‍ ഖനനത്തില്‍ കേരള സര്‍ക്കാരിന്റെത് കുറ്റകരമായ മൗനമാണ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നെ എംപിമാര്‍ക്ക് നല്‍ക്കുന്ന സംസ്ഥാനത്തിന്റെ നോട്ടില്‍ കടല്‍ ഖനനത്തെ കുറിച്ച് പരാമര്‍ശമില്ല. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നതാണോ കേരള സര്‍ക്കാരിന്റെ ജോലി? ഇതൊന്നും വാര്‍ത്തയാകുന്നില്ല.

മുഖ്യമന്ത്രിക്ക് സ്തുതിഗീതം പാടുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരെയും മുന്നാമതും ഭരണത്തില്‍ വരുമെന്ന മന്ത്രിമാരുടെ വാദഗതികളെയും കുറിച്ചാണ് പത്തനംതിട്ടയിലെ പ്രസംഗത്തില്‍ താന്‍ പരാമര്‍ശിച്ചത്. ഈ സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമോയെന്ന് സിപിഎം കേര്‍ഡര്‍മാര്‍ക്കിടയില്‍ പരിശോധന നടത്തിയാല്‍ അവര്‍ തലയില്‍ കൈവെച്ച് പറയും മൂന്നാമത് ഒരു ഭരണം വേണ്ടെന്ന്. തുടര്‍ ഭരണത്തിന്റെ ദുരന്തം അനുഭവിക്കുന്നത് സിപിഎമ്മാണെന്ന് അവര്‍ മനസിലാക്കുന്നു. ആ സാഹചര്യത്തില്‍ പിണറായി രാജഭക്തര്‍ മാത്രമാണ് മൂന്നാം ഭരണം സ്വപ്‌നം കാണുന്നത് എന്നതാണ് ഉദ്ദേശിച്ചത്. പിണറായി രാജഭക്തന്‍മാര്‍ എന്ന് താന്‍ ഉദ്ദേശിച്ചത് ഇൗ സര്‍ക്കാരിന്റെ മന്ത്രിമാരെയും സിപിഎം നേതാക്കളെയും കുറിച്ചാണ്. എന്നാല്‍ അതിനെ താന്‍ മറ്റാരയോ കുറിച്ച് പറഞ്ഞതാണെന്ന തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വളച്ചൊടിച്ചു വാര്‍ത്ത നല്‍കി.

സിപിഎമ്മിനെതിരായ തന്റെ വിമര്‍ശനത്തെ പോലും വേറെയൊരു ആളിന്റെ തലയില്‍ ചാര്‍ത്തുന്നത് എന്ത് മാധ്യമ ധര്‍മ്മമാണ്? പാര്‍ട്ടിയുടെ നന്മയെ കരുതിയുള്ള ഏത് ഭാഗത്ത് നിന്നുമുള്ള വിമര്‍ശനങ്ങളെയും സ്വാഗതം ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതാണ് ഞങ്ങളുടെ പാരമ്പര്യം. അങ്ങനെയാണ് മുന്നോട്ട് പോകുന്നത്. വിമര്‍ശനം ഉന്നയിക്കുന്നതിന്റെ പേരില്‍ ഒരാളെയും സൈഡ് ലൈന്‍ ചെയ്യുകയോ,ഒഴിവാക്കുകയോ കോണ്‍ഗ്രസ് ചെയ്യില്ല. അത് സിപിഎമ്മിന്റെ ശൈലിയാണ്. ഇതാണ് താന്‍ പത്തനംതിട്ട പ്രസംഗത്തില്‍ പറഞ്ഞത്. എന്നാലിതില്‍ ചിലത് അടര്‍ത്തിയെടുത്ത് അത് മറ്റാര്‍ക്കെതിരെ പറഞ്ഞതാണെന്ന രീതിയില്‍ വാര്‍ത്ത കൊടുത്തത് ക്രൂരതയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഒറ്റക്കെട്ടായിട്ടാണ് കേരളത്തില്‍ കോണ്‍ഗ്രസ് പോകുന്നത്.ജനം വെറുക്കുന്ന പിണറായി സര്‍ക്കാരിനെ താഴെയിറക്കി ജനകീയ സര്‍ക്കാര്‍ വരണമെന്നതില്‍ യുഡിഎഫ് നേതാക്കള്‍ക്ക് ഒരേയഭിപ്രായമാണ്. ഈ ലക്ഷ്യത്തില്‍ വ്യതിചലനമില്ലെങ്കില്‍ ചെറിയ അഭിപ്രായ വ്യാത്യാസങ്ങള്‍ക്ക് പ്രസക്തിയില്ല. സമാധാനത്തിന്റെ അന്തരീക്ഷത്തില്‍ ഐക്യത്തോടെ ഒറ്റ ലക്ഷ്യത്തോടെ പോകുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

വന്യമൃഗ ആക്രമണം തടയാന്‍ സര്‍ക്കാരിന് നിസ്സംഗത:

വന്യമൃഗ ആക്രമണം തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് പകരം നിസ്സംഗതയാണ്. കൃത്യമായ ഉത്തരവാദിത്ത ബോധത്തോടുള്ള നടപടി ഉണ്ടാകണം. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അതുണ്ടാകുന്നില്ല. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് മുന്‍ഗണനയില്ല. ഇതിന് സര്‍ക്കാര്‍ സമാധാനം പറയണം. ഓരോ ദിവസവും ജീവനുകള്‍ നഷ്ടമാകുമ്പോള്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കേണ്ട കാര്യമല്ല. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് കോര്‍ഡിനേറ്റീവ് എഫക്ട് ഉണ്ടാക്കി ഈ ദുരന്തം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. എല്ലാ ദിവസവും സങ്കടം പറഞ്ഞിരിക്കേണ്ട കാര്യമില്ല. കേന്ദ്രസര്‍ക്കാര്‍ മൗനം വെടിഞ്ഞ് ആക്ഷനിലേക്ക് പോകണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

വയനാട് പുനരധിവാസം

രാഷ്ട്രീയ സര്‍ക്കസ് കളിക്കാനുള്ള വേദിയല്ല:

വയനാട് പുനരധിവാസ വിഷയത്തില്‍ രാഷ്ട്രീയ സര്‍ക്കസ് കളിക്കാനുള്ള വേദിയാക്കുകയല്ല സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടിരുന്നത്. പുനരധിവാസ പദ്ധതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വ്യക്തവരുത്തുനിന്നല്ല. പ്രതിപക്ഷം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ സഹായം വാഗ്ദാനം നല്‍കി.സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ദ്ദ നിര്‍ദ്ദേശം ഇതിലുണ്ടാകുന്നില്ല. ഗെയ്ഡ് ചെയ്യേണ്ട സര്‍ക്കാര്‍ അതിന് മുതിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നീതികേട് തുടരുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരും ഈ വിഷയം ഗൗരവത്തിലെടുക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ ഡല്‍ഹിയില്‍ സമരത്തിന് പോയിട്ട് എന്തുകാര്യം? സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്രഖ്യാപിച്ച് പ്രതിപക്ഷത്തെ കൂടി വിളിച്ചിരുന്നങ്കെില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി ഒന്നിച്ച് പോകാന്‍ പ്രതിപക്ഷം തയ്യാറായിരുന്നു. പക്ഷെ പ്രതിപക്ഷത്തെ വിളിക്കാനുള്ള മാന്യത ഉണ്ടായില്ലെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

നിര്‍വികാരമായ സമീപനമാണ് സംസ്ഥാന സര്‍ക്കാരിന് ദുരന്തബാധിതരോട്. കരുണ, കരുതല്‍ ,സ്‌നേഹം, കൂടെനിര്‍ത്താനുള്ള നടപടി ഇതൊന്നും സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നില്ല.വയനാട് പുനരധിവാസത്തിന് വായ്പ അനുവദിച്ച് മാര്‍ച്ച് 31നകം ചെലവൊഴിക്കണമെന്ന് നിബന്ധന കേന്ദ്ര സര്‍ക്കാര്‍ വെച്ചപ്പോള്‍ അതിനെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധിച്ചിരുന്നു. കേരളത്തെ അവഗണിക്കുകയും ദുരന്തഭൂമിയിലെ ജനങ്ങളെ കളിയാക്കുകയും ചെയ്യുന്ന നടപടിക്കെതിരെ വയനാട് എംപി പ്രിയങ്കാ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ പ്രതീക്ഷയോടെ നോക്കി കണ്ട ജനതയോട് ഈ രീതിയിലായിരുന്നില്ല കേന്ദ്ര സര്‍ക്കാര്‍ പെരുമാറേണ്ടിയിരുന്നതെന്നും കത്തില്‍ പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാനതപസ്വി ഗുരുജ്യോതിയിൽ ലയിച്ചു

ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാനതപസ്വി ഗുരുജ്യോതിയിൽ ലയിച്ചു പോത്തൻകോട് : ശാന്തിഗിരി ആശ്രമം ഡയറക്ടറും ഗുരുധർമ്മപ്രകാശസഭയിലെ മുതിർന്ന…

3 hours ago

“ഭക്ഷണം വൈകി:ഹോട്ടലിന്റെ ചില്ലു ഗ്ലാസുകൾ തകർത്ത് ഭീഷണി മുഴക്കി പൾസർ സുനി”

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനി എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തി. ഭക്ഷണം വൈകിയെന്ന്…

9 hours ago

“രാജ്കോട്ടിൽ ഗൈനക്കോളജി ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ ചോർത്തി വിറ്റു”

അഹമ്മദാബാദ്:രാജ്കോട്ടിൽ ഗൈനക്കോളജി ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ ചോർത്തി,മൂന്നു പ്രതികളെ കൂടി ഗുജറാത്ത് സൈബർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഒരാളെ…

9 hours ago

“ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകൾ:സിപിഎം”

തിരുവനന്തപുരം:സമരത്തിന് പിന്നിൽ അരാജക സംഘടനകൾ. ആശാ വർക്കർമാരുടെ സമരത്തെ തള്ളി സി.പി.ഐ.എം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ…

9 hours ago

കോവൂർ കുഞ്ഞുമോൻ എം എൽ എ,യൂ. പ്രതിഭ എം എൽ എ എന്നിവർ അഭിനയിക്കുന്ന “കേപ്ടൗൺ” പോസ്റ്റര്‍ പ്രകാശനം.

കൊച്ചി: കോവൂർ കുഞ്ഞുമോൻ എം എൽ എ,യൂ. പ്രതിഭ എം എൽ എ എന്നിവർ അഭിനയിക്കുന്ന"കേപ്ടൗൺ" എന്ന ചിത്രത്തിൽ അതിഥി…

10 hours ago

പിസി ജോര്‍ജിന് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി.

കൊച്ചി: പിസി ജോര്‍ജിന് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി. പരാമര്‍ശം ഒരു അബദ്ധം പറ്റിയതാണെന്ന് പി സി ജോര്‍ജ് പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ…

10 hours ago