ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി

ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നില്ല’-ദില്ലി ഹൈക്കോടതി

 

ന്യൂ ഡെൽഹി: ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം സ്വകാര്യ നിമിഷങ്ങളെ പകർത്താൻ അനുവദിക്കുന്നതല്ലെന്ന് ദില്ലി ഹൈക്കോടതി. ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്വകാര്യ നിമിഷങ്ങളെ പകർത്തുകയും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നതും കുറ്റകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പീഡന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സ്വരണ കാന്ത ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുഹൃത്തായ പ്രതി പരാതിക്കാരിയായ പെൺകുട്ടിയെ, സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിന് നിർബന്ധിച്ചതാണ് കേസിനാസ്പദമായ സംഭവം.

 

പരാതിക്കാരിയും പ്രതിയും തമ്മിൽ കാലങ്ങളായുള്ള സൗഹൃദ ബന്ധമാണുള്ളത്. പരാതിക്കാരി പ്രതിയിൽ നിന്നും കടമായി വാങ്ങിയ പണം തിരിച്ചടക്കാത്തതോടെയാണ് പ്രതി സൗഹൃദ ബന്ധത്തെ മുതലെടുത്ത് പഴയകാല സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മർദ്ദം ചെലുത്തിയത്. രണ്ട് ദിവസത്തോളം പ്രതി ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ശാരീരിക ബന്ധത്തിലേർപ്പെട്ടു. ഇതിനെതിരെ നൽകിയ പരാതിയിൽ വിധി പുറപ്പെടുവിക്കുകയായിരുന്നു കോടതി

 

ഒരു സ്ത്രീ ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള അനുവാദം ഏത് സമയത്ത് തന്നാലും അത് ഒരിക്കലും ആ വ്യക്തിയുടെ സ്വകാര്യ നിമിഷങ്ങളെ പകർത്തുവാനോ അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുവാനോ ഉള്ള അനുവാദമായി വ്യാഖ്യാനിക്കരുത്, കോടതി പറഞ്ഞു.

News Desk

Recent Posts

കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുo.

കൊല്ലം:കടലിലെയും തീരദേശത്തെയും പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്‌ടിക നിർമ്മിക്കുന്ന പ്രോജക്ട‌ിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ പ്രവർത്തിക്കുന്ന പെലാജിക് എന്ന കമ്പനിയുടെ…

2 hours ago

ക്ഷേമ പെൻഷനുകൾ നൽകാൻ ധാരണ, ജീവനക്കാരോടും അധ്യാപകരോടും, പെൻഷൻ കാരോടും അടുക്കാതെ ധനകാര്യ മന്ത്രി.

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി സംസ്ഥാന സർക്കാരിൽ രൂക്ഷമായ സാഹചര്യത്തിൽ ക്ഷേമ പെൻഷൻകാരുടെ കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാനാണ് ധനവകുപ്പിന് നൽകിയ…

3 hours ago

ഫെയർ വാല്യൂ തിരുത്തുന്നതിനായ് കൈക്കൂലി വില്ലേജ് ആഫീസർ വിജിലൻസ് പിടിയിൽ.

ചേലക്കര: സ്ഥലത്തിൻ്റെ ഫെയർ വാല്യുതിരുത്തുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടവെങ്ങാനെല്ലൂർ വില്ലേജ് ഓഫീസർ ചേലക്കരതോന്നൂർക്കര പുത്തൻവീട്ടിൽ പി കെശശിധരനെ (54) തൃശൂർ വിജിലൻസ്അറസ്റ്റുചെയ്തു.…

6 hours ago

പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഒറ്റക്കോല ഉത്സവത്തിനുള്ള നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.

തളിപ്പറമ്പ:പൂക്കോത്ത് തെരു മുണ്ട്യക്കാവ് ഒറ്റക്കോല ഉത്സവത്തിനുള്ള നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.നിശ്ചയിച്ച സ്ഥലത്ത് പൂക്കോത്ത് കൊട്ടാരത്തിൽ നിന്നും ദീപവുമായി ക്ഷേത്രം…

6 hours ago

അക്ഷര ഡിജിറ്റൽ മാഗസിൻ 18 മത് ലക്കം പുറത്തിറങ്ങി

ചങ്ങനാശേരി : അക്ഷര പബ്ലിക് ലൈബ്രറി കണിച്ചുകുളം  ഡിജിറ്റൽ പതിപ്പ് മുഖേന പ്രസിദ്ധീകരിച്ചുവരുന്ന അക്ഷര മാഗസീൻ 18 മത്തെ ലക്കം…

9 hours ago

പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ

പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ പിടിയിൽ   കോഴിക്കോട്: വെള്ളിപ്പറമ്പിൽ വൻ കഞ്ചാവ് വേട്ട. പത്തര കിലോ കഞ്ചാവുമായി…

9 hours ago