പത്തനംതിട്ട: റാന്നി പാലത്തിൽ നിന്നു പമ്പ നദിയിലേക്കു ചാടിയ മധ്യവസ്കൻ മരിച്ചു. മൈലപ്ര സ്വദേശി ജെയ്സൻ (48) ആണ് മരിച്ചത്. ജെയ്സൻ ചാടുന്നത് താഴെ പമ്പാ നദിയിൽ കുളിച്ചു കൊണ്ടിരുന്നവരാണ് ആദ്യം കണ്ടത്.ഇന്നലെയാണ് സംഭവം നടന്നത്.
ആദ്യം ചാടിയ സ്ഥലത്ത് ആഴം കുറവായിരുന്നു. ഇവിടെ നിന്നു എഴുന്നേറ്റ് ജെയ്സൻ ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്നു പോയി. ഇവിടെ നിന്നാണ് പിന്നീട് ഇയാൾ ചാടിയത്. കണ്ടു നിന്നവർ പൊലീസിൽ അറിയിക്കുകയായിരുന്നു.പൊലീസ് വേഗമെത്തിയെങ്കിലും അപ്പോഴേക്കും ജെയ്സൻ കയത്തിൽ മുങ്ങിത്താണിരുന്നു. വൈകാതെ അഗ്നിശമന സേനാംഗങ്ങളും മുങ്ങൽ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്കു കാരണമെന്നു പൊലീസ് വ്യക്തമാക്കി. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്* ക്ഷാമ ബത്ത കേസിൽ…
കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത് കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ…
തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…