കൊല്ലം:അഷ്ടമുടി കായൽ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ടായി ഇപ്പോഴും അഷ്ടമുടിയെ കുറിച്ച് പറയുമ്പോൾ ആയിരം നാക്കാണ്. പക്ഷേ നാക്കു മാത്രമായി മാറുകയാണ്. എല്ലാ സാമൂഹിക രാഷ്ട്രീയ ബന്ധങ്ങളും ഒരു ഇടവേളയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാവരും അഷ്ടമുടിയെ കുറിച്ച് നല്ലതേ പറയാറുണ്ട്. എല്ലാവരുടെയും സ്നേഹമാണ് ഇന്ന് അഷ്ടമുടി. എല്ലാവർക്കും സ്നേഹം തരുമ്പോൾ കായൽ ദുഃഖിതയാണ്. കോടിക്കണക്കിന് രൂപ ചിലവഴിക്കപ്പെട്ട ഈ കായലിന്റെ അവസ്ഥ ഇന്ന് കോടികൾ ഒഴുകിയതല്ലാതെ ഒന്നും നേടിയില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നുള്ളത് കഴിഞ്ഞ പത്ത് വർഷക്കാലം ഇതിന് ചെലവഴിച്ച സമ്പത്ത് അതിൻറെ പിന്നാമ്പുറ കഥകൾഓർത്തെടുത്താൽ എല്ലാം കിട്ടും. ഇനിയെങ്കിലും നിയമസഭാ പരിസ്ഥിതി കമ്മിറ്റി ആയാലും,
കൊല്ലം ജില്ല ഭരണസമിതി ആയാലും, ജനപ്രതികൾ ആയാലും, കായലിലെ ചുറ്റും ജീവിക്കുന്ന ഓരോ മനുഷ്യർക്കും നിങ്ങൾക്കെല്ലാം ഓരോ കഥകൾ പറയാനുണ്ട്. അഴിമതിയുടെ കഥകൾ. കായലിന്റെ കഥകൾ .വേദനയുടെ കഥകൾ. പക്ഷേ അവിടെ പറയുമ്പോഴും നിങ്ങൾ ഒന്നോർക്കുക നഷ്ടപ്പെട്ടുപോയ ഒരു കായൽ തിരിച്ചുപിടിക്കുക അസാധ്യമാണ്. അതിന് നമ്മൾ ഓരോരുത്തരും ചെയ്യേണ്ടത് ഇനിയെങ്കിലും ഉള്ള കായൽ നികത്താതിരിക്കുക. കടലും കായലും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുക. ആവശ്യമുള്ളിടത്ത് മാത്രം കണ്ടൽച്ചെടികൾ വളർത്തുക. മറ്റ് സ്ഥലങ്ങളിൽകണ്ടൽ ചെടികൾ വളർത്താതിരിക്കുക. മണ്ണ് മാറ്റുക. അവിടെ ജലമൊഴുകാൻ ഉള്ള അവസരം നൽകുക. മത്സ്യങ്ങൾക്ക് വളരാനുള്ള അവസരങ്ങൾ നൽകുക. നിങ്ങളുടെ വീടിൻറെ വേസ്റ്റുകൾ കായലിലേക്ക് ഒഴുക്കാതിരിക്കുക. ആശുപത്രി വേസ്റ്റുകൾ കായലിലേക്ക് ഒഴുക്കാതിരിക്കുക. കായലിനെ സംരക്ഷിക്കാൻ എല്ലാവരും ഒത്തൊരുമിക്കുക. കഴിഞ്ഞ കാൽനൂറ്റാണ്ടായി ഈ കായലിനായി ചെയ്ത സേവനങ്ങൾക്ക് ഉപയോഗിച്ച സമ്പത്ത്, എത്രയാണോ ഉപയോഗിച്ചത് ആ സമ്പത്ത് ചെലവഴിച്ച വഴികൾ അത് എത്രമാത്രം ഈ കായലിന് ഗുണപ്പെട്ടു എന്നറിയാൻ അതിന്റെ ഒരു ഓഡിറ്റ് ആവശ്യമല്ലേ ?ഇനിയെങ്കിലും കൃത്യമായ നിലപാട് ഇല്ലാതെ ഒരു കാര്യത്തിലും ഒരു ഭരണാധികാരിയും ഇറങ്ങിത്തിരിക്കരുത്. കൊല്ലം കോർപ്പറേഷൻ കായൽ ശുദ്ധീകരിക്കാൻ ഇറങ്ങിയിട്ട് എവിടെയെത്തി എന്നുള്ളത് കൊല്ലം കോർപ്പറേഷൻ മാത്രമേ അറിയൂ?
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
സി.പി ഐ നേതാവും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു.
എനിക്ക് പരീക്ഷ എഴുതാൻ കഴിയുന്നില്ല. എനിക്ക് താൽപ്പര്യമില്ല. അതിൻ്റെ ഒന്നും ആവശ്യമില്ല. കൊല്ലത്ത് ഒരു ഉയർ ഉദ്യോഗസ്ഥൻ്റെ മകളുടെ വാക്കുകളാണ്…
കൊല്ലം: കൊല്ലം നഗരസഭയുടെ മേയറായി ഹണി ബഞ്ചമിൻ എത്തും.എമ്മെൻ സ്മാരകത്തിൽ ചേർന്ന സി പി ഐ ഡി സി എക്സിക്യൂട്ടിവ്…
തളിപ്പറമ്പ:കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.മഹാശിവരാത്രി ദിവസം രാവിലെ 10.15 ഓടെയാണ് ഗവർണർഭാര്യയോടൊപ്പം…
ആശാവർക്കർമാരുടെ സമരത്തെ സിഐടിയു നേതാവ് എളമരം കരീം വീണ്ടും രംഗത്ത്.അദ്ദേഹം പറയുന്നത് ഈ സമരം ഒരു ഈർക്കിൽ സമരം ആണെന്നാണ്…
തൻ്റെ കഴിഞ്ഞ കാലവർത്തമാനം ഒരിക്കൽക്കൂടി പറയാൻ ആഗ്രഹിച്ചു. തൻ്റെ ചങ്ങാതിമാർക്ക് അയച്ച കുറിപ്പിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഒരു അപേക്ഷ…