കോട്ടയം: സഭാ തര്‍ക്കത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ. ആറ് പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സാവകാശം തേടി സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയില്‍ പോയതിനെ തുടര്‍ന്നാണ് വിമര്‍ശനവുമായി സഭയിലെ മെത്രാപോലീത്തമാര്‍ രംഗത്തെത്തിയത്.
. സുപ്രീംകോടതിയിൽ അപ്പീൽ നല്കാനുള്ള തീരുമാനം വഞ്ചനാപരമാണെന്നും നയം തിരുത്തിയില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്നും സഭാ നേതൃത്വം അറിയിച്ചു . സർക്കാരിന്റെ ഒരു ഔദാര്യവും സഭയ്ക്ക് വേണ്ടെന്നും ആത്മാഭിമാനം ചോദ്യം ചെയ്താൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും ഓർത്തഡോക്സ് സഭ മുന്നറിയിപ്പ് നൽകി .
ഹൈക്കോടതിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് ഓർത്തഡോക്സ് സഭ പ്രതീക്ഷിച്ചിരുന്നില്ല . എന്നാൽ വിധി വന്നു മണിക്കൂറുകൾക്കകം തന്നെ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത് ഓർത്തഡോക്സ് സഭയ്ക്ക് വലിയ തിരിച്ചടിയായി .ഇതോടെയാണ് സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ നേതൃത്വം രംഗത്ത് വന്നത്. സർക്കാർ നിലപാട് വഞ്ചനാപരമാണെന്ന് പറഞ്ഞ ഓർത്തഡോക്സ് സഭ . നയം തിരുത്തിയില്ലെങ്കിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
സർക്കാരിന്റെ ഒരു ഔദാര്യവും ഇനി ആവശ്യമില്ല എന്നാണ് ഓർത്തഡോക്സ് വിഭാഗം പറയുന്നത് . സഭയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ തെരഞ്ഞെടുപ്പിൽ അടക്കം പ്രതികരണങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ്. സർക്കാരിനെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമാണെ സംശയവും ഓർത്തഡോക്സ് സഭ മുന്നോട്ടുവച്ചു .സർക്കാരിനെ ബഹിഷ്കരിക്കുന്നത് അടക്കമുള്ള നടപടികളെ കുറിച്ചും ഓർത്തഡോക്സ് സഭ ആലോചിക്കുന്നുണ്ട്.
കൊല്ലം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒയാസിസ് കമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് അനുമതി…
തൃക്കടവുർ; കുരീപ്പുഴ നഗർ 80 പരേതനായ മണിയൻപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനും സി.പി ഐ പ്രവർത്തകനും ജനയുഗം ഏജൻ്റുമായിരുന്ന മനോജ്…
തിരുവനന്തപുരം: ഇനി കേരളത്തിൽ ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമങ്ങൾ. ഇതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ…
എന്തും പറയാവുന്ന നില ഉണ്ട് ഇവിടെ, എന്റെ ആഫീസ് അത്തരത്തിൽ ഇടപെടാറില്ല. ഇപ്പോൾ ചില കാര്യങ്ങൾക്ക് അയാൾ മാപ്പു പറയുന്നുണ്ടല്ലോ,സതീശനെതിരെ…
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയവാചകങ്ങൾ ഇങ്ങനെ.....‘പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണ്. എങ്കിലും സ്ത്രീയാണെന്നതും…
ന്യൂദില്ലി:പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ…