തിരുവനന്തപുരം:സംസ്ഥാന സർവീസ് ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ് പെൻഷനകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ് ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനവിന്റെ ആനുകൂല്യം ലഭിക്കും. ഇതുവഴി സർക്കാരിന്റെ വാർഷിക ചെലവിൽ ഏകദേശം 2000 കോടി രൂപയുടെ വർധനവുണ്ടാകും. അനുവദിച്ച ഡിഎ, ഡിആർ അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനുമൊപ്പം കിട്ടിതുടങ്ങും.
ഒരു ഗഡു ഡിഎ, ഡിആർ ഈവർഷം ഏപ്രിലിൽ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ് സർക്കാർ ഉദ്ദ്യേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മെച്ചപ്പെട്ട ശമ്പള പരിഷ്‌കരണം കേരളത്തിൽ നടപ്പാക്കിയിരുന്നു. ഡിഎ ഉൾപ്പെടെ ആനുകൂല്യങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽതന്നെ പണമായും നൽകിയിരുന്നു. തുടർന്ന് കേന്ദ്ര സർക്കാരിന്റെ പ്രതികൂല സമീപനങ്ങൾ കാരണം കേരളം നേരിട്ട അസാധാരണ പണഞെരുക്കം ജീവനക്കാരുടെ ചില ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് കാലതാമസത്തിന് കാരണമായി. ജീവനക്കാരുടെയേും പെൻഷൻകാരുടെയു ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
ഖാലിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണശ്രമത്തെ അപലപിച്ച് ബ്രിട്ടൻ.ഇത്തരം നിലപാടുകളെ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. ഞങ്ങളുടെ രാജ്യത്ത് ഒരു വി.ഐ പി…
നവകേരളം എന്ന ലക്ഷ്യം സാക്ഷാത്‌കരിക്കുന്നതിലേക്കുള്ള പ്രധാന ചുവടു വെപ്പാണ് കേരളത്തെ സമ്പൂർണ്ണമായും മാലിന്യമുക്തമാക്കുക എന്നത്. അന്താരാ ഷ്ട്ര സീറോ വേസ്റ്റ്…
കൊല്ലം : വളരെ വർഷത്തെ ഇടവേളയ്ക്ക് ശേഷം സി.പി ഐ (എം) സമ്മേളനം ഇടതുപക്ഷത്തിന്റെ കോട്ടയായ കൊല്ലം നഗരിയിൽ ഇന്ന്…
സിപിഎമ്മിന്റയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ്…
കൊല്ലം: സി പി ഐ എം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുമ്പോൾ പാർട്ടി എം എൽ എ എം മുകേഷ്…
കഴക്കൂട്ടം: ഇന്ത്യയിൽ ഫാസിസം കടന്നുവന്നിട്ടില്ല എന്ന് ചില പാർട്ടികളിലെ രാ ഷ്ട്രീയ പ്രമേയങ്ങളിലും ചർച്ചകളിലും കാ ണാനിടയായത് ആശങ്ക ഉണർത്തുന്നതാ…