Categories: New Delhi

പൊതുസേവനങ്ങള്‍ ദുര്‍ബ്ബലപ്പെടുത്തുന്ന വലതുപക്ഷ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക -വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പൊതുസേവനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതിനും രാജ്യത്തിന്റെ സാമൂഹിക -സാമ്പത്തിക സമത്വവും ഭരണഘടനാനുസൃതമായ സംവരണ വ്യവസ്ഥയും അട്ടിമറിക്കുന്നതിനും നിരന്തരം ശ്രമിച്ചു വരുകയാണെന്നും ഈ സാഹചര്യത്തില്‍ ഭൂരിപക്ഷ ജനതയുടെ ജീവിത സാഹചര്യത്തെ ഇല്ലാതാക്കുന്ന നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടങ്ങള്‍ക്ക് തയ്യാറാകണമെന്ന് വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലില്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു ദശകമായി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സാമ്പത്തിക നയങ്ങളാണ് കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിനെ പിന്തുടരുന്ന നയങ്ങളാണ് സംസ്ഥാന സര്‍ക്കാരുകളും സ്വീകരിക്കുന്നത്. ഇന്ത്യയില്‍ കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും പൂര്‍ണ്ണമായും വലതുപക്ഷ നയങ്ങള്‍ക്ക് കീഴടങ്ങി കഴിഞ്ഞു. ഇന്ത്യയിലാകെ സര്‍വീസ്-ബാങ്കിംഗ്-പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലിടങ്ങള്‍ പൂര്‍ണ്ണമായും കരാര്‍വല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ നിയമനങ്ങള്‍ പൂര്‍ണ്ണമായും നിയമാനുസൃതം നികത്തപ്പെടുകയാണെങ്കിലും ഈ രംഗത്തും വലതുപക്ഷ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ചിലയിടങ്ങളില്‍ നടന്നു വരുന്നു. കേന്ദ്രത്തിന്റെ വലതുപക്ഷ സാമ്പത്തിക നയങ്ങളെ ശക്തമായി നേരിടുന്നതിനും സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനും എല്ലാ രംഗത്തെയും തൊഴിലാളികള്‍ ഒന്നിച്ച് രംഗത്തുവരേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ വര്‍ക്കേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നവംബര്‍ മാസത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര-സംസ്ഥാന സാമ്പത്തിക നയങ്ങളെ സംബന്ധിച്ച് സെമിനാറുകളും ധര്‍ണകളും സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. സംസ്ഥാന ചെയര്‍മാന്‍ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.എം.ജോര്‍ജ്ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.പി.ഉണ്ണികൃഷ്ണന്‍, വി.എസ്.ജയനാരായണന്‍, ഡോ.സി.ഉദയകല, ജോജി.കെ.മാത്യൂ, കെ.സി.മണി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

News Desk

Recent Posts

ആക്രമണത്തിൽ 27​ പേർ കൊല്ലപ്പെട്ടുവെന്ന് കശ്മീരിലെ പ്രാദേശിക മാധ്യമങ്ങൾ

ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോ​ഗിക സ്ഥിരീകരണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെ തെക്കൻ കശ്മീരിലെ പഹൽഗാമിലാണ്…

3 hours ago

സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണo, കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീനഗറിലെത്തി.

ജമ്മു കാശ്മീരിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ പഹൽഗാമിൽ പട്ടാളവേഷത്തിൻ എത്തിയ ഭീകരർ. വിനോദ സഞ്ചാരികളോട് പേരു പറയുവാൻ ആവശ്യപ്പെട്ടു.…

4 hours ago

വോട്ടര്‍പട്ടിക കുറ്റമറ്റതാക്കാന്‍ രാഷ്ട്രീയകക്ഷികളും സഹകരിക്കണം: ജില്ലാ കലക്ടര്‍

കൊല്ലം:പരാതിരഹിത-കുറ്റമറ്റ നിലയിലുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിന്റെ പൂര്‍ണപിന്തുണ അനിവാര്യമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.…

4 hours ago

നവകേരളം പുതുവഴിയിൽ അല്ല പെരുവഴിയിൽ,എ.എം. ജാഫർഖാൻ.

സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി വസ്തുതയെങ്കിൽ കോടികൾ മുടക്കിയുള്ള ആഘോഷം ഉപേക്ഷിക്കുകയാണ് വേണ്ടത്..... "നവകേരളം പുതുവഴിയിൽ " എന്ന പരസ്യം നൽകി…

20 hours ago

കേരളീയ ജനതയുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകിയത്: മുഖ്യമന്ത്രി പിണറായി വിജയൻ

കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…

1 day ago

ആർട്ടിസ്റ്റ് മന്മഥനെ ആരും തിരിച്ചറിഞ്ഞില്ല,നൂറനാട് മോഹൻ.

ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…

1 day ago