കൊച്ചി.അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെമൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും. ഇന്ന് രാവിലെ എട്ടുമണി മുതൽ കടവന്ത്രയിലെ വീട്ടിലും, പിന്നീട് കലൂരിൽ ഉള്ള പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലാവും പൊതുദർശനം നടക്കുക.തുടർന്ന് എറണാകുളം ടൗൺഹാളിൽ പൊതുദർശനം നടക്കും.വൈകിട്ട് നാലുമണിവരെയാണ് എറണാകുളം ടൗൺഹാളിൽ പൊതുദർശനം ക്രമീകരിച്ചിരിക്കുന്നത്.ടൗൺഹാളിലെ പൊതു ദർശനത്തിന് ശേഷം മൃതദേഹം വൈകിട്ട് 5 മണിയോടെ മെഡിക്കൽ കോളേജിന് കൈമാറും.മെഡിക്കൽ വിദ്യാർഥികൾക്ക് മരണശേഷം മൃതദേഹം വിട്ടു നൽകണമെന്ന എം എം ലോറൻസിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം കൈമാറുന്നത്.മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ഇന്ന് കൊച്ചിയിലെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്താനും സാധ്യതയുണ്ട്.
Discover more from News 12 India Malayalam
Subscribe to get the latest posts sent to your email.