ഇടുക്കി: അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി ഒളമറ്റം പൊന്നന്താനം തടത്തില്‍ ടി എസ് ആല്‍ബര്‍ട്ട് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ കരിങ്കുന്നത്തിനടുത്ത് തവളകുഴിയിലായിരുന്നു അപകടം.
ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കരിങ്കുന്നം വടക്കുംമുറി കൊച്ചുഭൂതക്കാട്ടില്‍ എബിന്‍ ജോബിക്ക് ഗുരുതര പരിക്കേറ്റു. ഇയാളുടെ വലതുകാല്‍ അറ്റുപോയി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം എറണാകുളത്തേയ്ക്ക് മാറ്റി.
പാലാ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കും എതിര്‍ദിശയിലെത്തിയ കല്ലട ബസും കൂട്ടിയിടിക്കുകയായിരുന്നു. എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. മരിച്ച ആല്‍ബര്‍ട്ട് സന്തോഷ് – റീന ദമ്പതികളുടെ മകനാണ്. ആഞ്ജലീനയാണ് സഹോദരി. വര്‍ഷങ്ങളായി പൊന്നന്താനത്ത് വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം.
കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയങ്ങളിൽ പ്രതിഷേധിച്ചും ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ, പ്രത്യേകിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ആനുകൂല്യങ്ങളിലെ അസന്തുലിതാവസ്ഥ…
വളരെയധികം ആലോചിച്ചതിനു ശേഷമാണ് താൻ ഈ തീരുമാനം എടുത്തതെന്നും പുതിയ പ്രോജക്ടുകളുടെ വർധിച്ച ഉത്തരവാദിത്തം കണക്കിലെടുത്താണ് രാജിയെന്നാണ് സൂചന.പ്രഫഷനല്‍ ജീവിതത്തിന്റെ…
ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025…
തൃശ്ശൂർ:റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് ബിനീൽ കൊല്ലപ്പെട്ട സംഭവം. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് ആശുപത്രിയിലുള്ള സഹപാഠി ജെയിൻ. സുഹൃത്തിന്…
വയനാട് : പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ…
കൊച്ചി: നടി ഹണി റോസിന് എതിരെ മോശമായി പെരുമാറി സമുഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും അധിക്ഷേപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടി പോലീസിന് പരാതി…