അഞ്ചാലുംമൂട് :കുരീപ്പുഴ കീക്കോലിൽ മുക്കിന് സമീപം ജനവാസമേഖലയിൽ കരിങ്കൽ ഉത്പന്ന വിപണന യൂണിറ്റിന് അനധികൃത ലൈസൻസ് നൽകിയ കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അബാലുംമൂട് സോണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
അംഗൻവാടി റേഷൻകട ബസ്റ്റോപ്പ് ,കോളനി, ഹെൽത്ത് സെൻറർ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സമീപം പാറപ്പൊടി അടക്കം വിപണനം നടത്തുന്ന ഇത്തരം ഒരു സ്ഥാപനം അനുവദിക്കുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. പരിസരവാസികൾ മാറാരോഗങ്ങൾക്ക് അടിമയായി തീരും എന്നതിന്റെ അടിസ്ഥാനത്തിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കക്ഷി രാഷ്ട്രീയത്തിനു പരിയായി പ്രദേശവാസികൾ സംഘടിക്കുകയും മലിനീകരണ നിയന്ത്രണ ബോർഡിനും കൊല്ലം കോർപ്പറേഷനും ജില്ലാ കളക്ടർ അടക്കം നിവേദനങ്ങൾ സമർപ്പിക്കുകയും ചെയ്തു.തുടർന്നും കോർപ്പറേഷൻ ലൈസൻസ് നടപടികളായി മുന്നോട്ട് പോകുന്നത് മനസ്സിലാക്കി ഇതിനെതിരായി കേരള ഹൈക്കോടതിയിൽ710 710 ബാർ ബാർ 24കേസ് എന്ന കേസ് ഡിവിഷൻ മുമ്പാകെ പരിഗണനയിൽ ഇരിക്കുകയാണ് ഇതിനിടയിലാണ് വളരെ തിരക്കിട്ട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ സ്ഥാപനത്തിന് തിരക്കിട്ട് ലൈസൻസ് നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ധർണ്ണാ സമരത്തിലേക്ക് നാട്ടുകാർ നീങ്ങിയതെന്നും അടിയന്തിരമായി ലൈസൻസ് നടപടി റദ്ദ് ചെയ്തില്ലെങ്കിൽ കൂടുതൽ ശക്തമായ നടപടികളിലേക്കും സമരപരിപാടികളിലേക്കും
നീങ്ങുമെന്നും ധർണ്ണാ സമരത്തിൽ പങ്കെടുത്ത ജനകീയ മുന്നണി നേതാക്കൾ മുന്നറിയിപ്പ് നൽകി. സുകേശൻ ചൂലിക്കാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയി അഗസ്റ്റിൻ സിന്ധുറാണി ബി.അനിൽകുമാർ . എ അമാനുള്ള വില്യം ജോർജ് എൻ ഗോപാലകൃഷ്ണൻ കെ.ബി ജോയി ബി.അജിത് കുമാർ ബി.ഉണ്ണി എന്നിവർ സംസാരിച്ചു.
പൊതുസേവന സംരക്ഷണ സംഗമം സംഘടിപ്പിച്ചു പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, കേന്ദ്രം കേരളത്തോട്…
തൊഴിൽ കോഡുകൾ പിൻവലിക്കണം; മെയ് 20 ന് പൊതുപണിമുടക്കിന്* എൻഡിഎ സർക്കാർ തൊഴിലാളിദ്രോഹ നടപടികൾ തീവ്രമാക്കിയതിൽ പ്രതിഷേധിച്ച് മെയ് 20ന്…
ആശ വർക്കേഴ്സ് സമരം,ഇനി നിരാഹാരത്തിലേക്ക് തിരുവനന്തപുരം : ആശ വർക്കേഴ്സ് സമരം 37 ദിവസത്തിലേക്ക്. സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരത്തിന്…
മുംബൈ : ഔറംഗസീബിൻ്റെ പേരിൽ തുടങ്ങിയ വിവാദങ്ങൾ മഹാരാഷ്ട്രയിൽ വർഗീയ സംഘർഷങ്ങളിലേക്കും നീങ്ങുന്നു. നാഗ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിൽ ഏറ്റുമുട്ടി.…
കൊല്ലം ഉളിയകോവിലിൽ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു. ഫെബിൻ ജോർജ് ഗോമസ് (22) ആണ് കൊല്ലപ്പെട്ടത്. പിതാവ് ഗോമസിനും കുത്തേറ്റു.…
മൈനാഗപ്പള്ളി:എല്ലാ സ്തീകൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം' എന്ന സന്ദേശമുയർത്തി മാർച്ച് 8 - ന് മൈനാപ്പള്ളിഉദയാ ലൈബ്രറി ആരംഭിച്ച അന്താരാഷ്ട്രവനിതാ…