എറണാകുളം പെരുന്പാവൂരിൽ മരണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റില്‍. സ്വര്‍ണവും പണവും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ മുതലാണ് യുവതി മരണവീട്ടില്‍ നിന്ന് കവര്‍ന്നത്. കൊല്ലം പളളിത്തോട്ടം ഡോണ്‍ ബോസ്കോ നഗര്‍ സ്വദേശിനി റിന്‍സിയാണ് പിടിയിലായത്.ഈ മാസം പത്തൊമ്പതാം തീയതി പെരുമ്പാവൂര്‍ ഒക്കലിലെ മരണ വീട്ടിലായിരുന്നു മോഷണം. ഈസ്റ്റ് ഒക്കല്‍ കൂനത്താന്‍ വീട്ടില്‍ പൗലോസിന്‍റെ മാതാവിന്‍റെ മരണാന്തര ചടങ്ങുകള്‍ക്കിടെയാണ് സംഭവം നടന്നത്.
പൗലോസിന്‍റെ സഹോദര ഭാര്യ ലിസ കട്ടിലിന് അടിയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നാണ് യുവതി സ്വര്‍ണവും പണവും കവര്‍ന്നത്. 45 ഗ്രാം സ്വര്‍ണാഭരണവും 90 കുവൈറ്റ് ദിനാറുമാണ് യുവതി കവര്‍ന്നത്. മൃതദേഹം സംസ്കാരത്തിനായി കൊണ്ടു പോകുന്ന സമയത്തായിരുന്നു മോഷണം നടന്നത്. മുഖത്ത് മാസ്ക് ധരിച്ചാണ് യുവതി മരണ വീട്ടിലെത്തിയത്. മരണവീട്ടിലുളളവരുമായി യുവതിക്ക് ബന്ധമൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. കുടുംബവുമായി നേരിയ പരിചയം മാത്രമാണ് ഇവര്‍ക്കുളളതെന്നും പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു.
*ശമ്പള പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കുക ജോയിന്റ് കൗൺസിൽ -* പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുന്നതിന് ശമ്പള…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് കൊങ്കൺ…
എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ…
കൊല്ലം കോര്‍പറേഷനിലെ തീരദേശങ്ങളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കാന്‍ കര്‍മപദ്ധതിയായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്…
കരിമണല്‍ ഖനന ടെണ്ടര്‍ നീട്ടിവയ്ക്കലല്ല, ഉപേക്ഷിക്കലാണ് വേണ്ടതെന്ന് കെ സുധാകരന്‍ എംപി കടല്‍മണല്‍ ഖനനത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഒരു മാസത്തേക്കു…
കൊല്ലത്ത് രണ്ടര വയസുള്ള മകനെ കൊന്ന് മാതാപിതാക്കൾ ആത്മഹത്യ ചെയ്തു കൊല്ലം : മയ്യനാട് താന്നിയിൽ കുഞ്ഞിനെ കൊന്ന മാതാപിതാക്കൾ…