Categories: New Delhi

“മലപ്പുറത്ത് പി.പി സുനീർ എം.പി യുടെആഫീസ് പ്രവർത്തനം തുടങ്ങി”

സിപിഐ രാജ്യസഭ എം. പി പി.പി.സുനീറിന്റെ എം.പി.ഓഫീസ് മലപ്പുറത്ത് പ്രവർത്തനക്ഷമമായി. രാജ്യത്തെ നിയമ നിർമ്മാണ സഭയിലേക്ക് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലയിൽ നിന്നും ആദ്യമായാണ് ഒരാൾ രാജ്യ സഭ എം. പി ആകുന്നത്. തന്റെ സ്വന്തം ജില്ലയായ മലപ്പുറത്ത് തന്നെ ഓഫീസ് തുറക്കാനുള്ള പി പി സുനീറിന്റെ തീരുമാനം പാർട്ടി പ്രവർത്തകരും ജനങ്ങളും വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.

എല്ലാവരെയും വലിപ്പ ചെറുപ്പമില്ലാതെ കാണുന്ന സുനീറിന്റെ പ്രവർത്തനങ്ങൾ മലപ്പുറം ജില്ലയിൽ പ്രത്യേകിച്ചും കേരളത്തിൽ പൊതുവെയും പുതിയ വികസന സമവാക്യങ്ങൾക്ക് തുടക്കമിടാൻ സഹായകമാകും . പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഏറ്റവും ജനോപകാരപ്രദമായും ഗുണപരവുമായും വിനിയോഗിക്കുവാനും ശ്രമിക്കുമെന്നും എല്ലാ മനുഷ്യരെയും ഒപ്പം ചേർത്ത് നിർത്തിയുള്ള പ്രവർത്തനമാണ് താൻ ഉദ്ദേശിക്കുന്നത് എന്നും പി പി സുനീർ അഭിപ്രായപ്പെട്ടു.

News Desk

Recent Posts

കേരളീയ ജനതയുടെ ഒത്തൊരുമയും ഐക്യവുമാണ് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് നൽകിയത്: മുഖ്യമന്ത്രി പിണറായി വിജയൻ

കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…

3 hours ago

ആർട്ടിസ്റ്റ് മന്മഥനെ ആരും തിരിച്ചറിഞ്ഞില്ല,നൂറനാട് മോഹൻ.

ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…

3 hours ago

സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ ഭീഷണിപ്പെടുത്തി ബാലാറ്റ് പേപ്പർ പിടിച്ചു വാങ്ങുന്നതായി പരാതി.

തിരുവനന്തപുരം:കേരള നഴ്സസ് ആൻ്റ് മിഡ്‌ വൈഫ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ പബ്ലിക് ഹെൽത്ത്‌ നേഴ്സുമാരെ ഭരണാനുകൂല സംഘടനാ നേതാക്കൾ…

8 hours ago

ആശ്രമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

കൊല്ലം : കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി മുപ്പത്തിഅഞ്ചാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനത്ത് മാന്തോട്ടം ഒരുക്കാൻ ഉള്ള…

9 hours ago

മഹായിടയന് വിട: ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചു.

സ്നേഹത്തിന്റെ പാപ്പ'; അവസാനം ശബ്ദിച്ചത് വേദനിക്കുന്ന ​ഗാസയ്ക്കുവേണ്ടി സ്നേഹത്തിന്റെയും സഹാനുഭൂതിയുടേയും പ്രത്യാശയുടേയും പ്രതീകമായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ അവസാനം ശബ്ദിച്ചത് വേദനിക്കുന്ന…

9 hours ago

ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ഇന്ന് നിര്‍ണായക യോഗങ്ങള്‍.

ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫിലിം ചേംബറിന്റെ യോഗം. .സിനിമയിലെ നാല് ഐസി അംഗങ്ങളാണ് യോഗം ചേരുന്നത്. വിന്‍സി നേരിട്ട…

18 hours ago