കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ അംഗവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡി സാജുവിന്റെ സ്മരണാർത്ഥം കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ കായിക വിഭാഗമായ സ്റ്റാഫ് സ്പോർട്സ് സംഘടിപ്പിക്കുന്ന മൂന്നാമത് ഡി സാജു മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. നവംബർ 22ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ശ്രീകുമാർ ആർ എസ് അധ്യക്ഷനായി. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി സുധി കുമാർ എസ് ആശംസകൾ അർപ്പിച്ചു. ഡി സാജുവിന്റെ ഭാര്യ അനിത സന്നിഹിതയായിരുന്നു. സ്റ്റാഫ് സ്പോർട്സ് കൺവീനർ അഭിലാഷ് എ സ്വാഗതവും ജോയിന്റ് കൺവീനർ ഗോപകുമാർ എസ് എം നന്ദിയും പറഞ്ഞു.പുതുതായി രൂപം കൊണ്ട കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ കായിക വിഭാഗമായ സ്റ്റാഫ് സ്പോർട്സിന്റെ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സൂരജ് എസ് ന് കൈമാറിക്കൊണ്ട് റവന്യൂ മന്ത്രി പ്രകാശനം ചെയ്തു.ആദ്യ സെമിഫൈനലിൽ ട്രഷറി ഡിപ്പാർട്ട്മെന്റ് ടീമിനോട് ഏറ്റുമുട്ടി സെക്രട്ടേറിയറ്റ് ഫിനാൻസ് വാരിയേർസ് വിജയികളായി.
കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് നവംബർ 23 വൈകുന്നേരം നാലുമണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്യും. മുൻ ഇന്ത്യൻ ടെന്നീസ് ടീം ക്യാപ്റ്റനും തിരുവനന്തപുരം ജില്ലാ ടെന്നീസ് അസോസിയേഷൻ സെക്രട്ടറിയുമായ എം എസ് കൃഷ്ണകുമാർ മുഖ്യാതിഥിയായിരിക്കും.
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…
തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…
നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…