“മൂന്നാമത് ഡി. സാജു മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി”

കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ അംഗവും മുൻ റവന്യൂ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡി സാജുവിന്റെ സ്മരണാർത്ഥം കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ കായിക വിഭാഗമായ സ്റ്റാഫ് സ്പോർട്സ് സംഘടിപ്പിക്കുന്ന മൂന്നാമത് ഡി സാജു മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. നവംബർ 22ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ശ്രീകുമാർ ആർ എസ് അധ്യക്ഷനായി. കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി സുധി കുമാർ എസ് ആശംസകൾ അർപ്പിച്ചു. ഡി സാജുവിന്റെ ഭാര്യ അനിത സന്നിഹിതയായിരുന്നു. സ്റ്റാഫ് സ്പോർട്സ് കൺവീനർ അഭിലാഷ് എ സ്വാഗതവും ജോയിന്റ് കൺവീനർ ഗോപകുമാർ എസ് എം നന്ദിയും പറഞ്ഞു.പുതുതായി രൂപം കൊണ്ട കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ കായിക വിഭാഗമായ സ്റ്റാഫ് സ്പോർട്സിന്റെ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സൂരജ് എസ് ന് കൈമാറിക്കൊണ്ട് റവന്യൂ മന്ത്രി പ്രകാശനം ചെയ്തു.ആദ്യ സെമിഫൈനലിൽ ട്രഷറി ഡിപ്പാർട്ട്മെന്റ് ടീമിനോട് ഏറ്റുമുട്ടി സെക്രട്ടേറിയറ്റ് ഫിനാൻസ് വാരിയേർസ് വിജയികളായി.

കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ വിജയികൾക്ക് നവംബർ 23 വൈകുന്നേരം നാലുമണിക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ ജി ആർ അനിൽ ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്യും. മുൻ ഇന്ത്യൻ ടെന്നീസ് ടീം ക്യാപ്റ്റനും തിരുവനന്തപുരം ജില്ലാ ടെന്നീസ് അസോസിയേഷൻ സെക്രട്ടറിയുമായ എം എസ് കൃഷ്ണകുമാർ മുഖ്യാതിഥിയായിരിക്കും.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.