ശാസ്താംകോട്ട:വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി. കോളജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം നിർവഹിക്കുകയായിയുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. വൈജ്ഞാനിക സമൂഹം സൃഷ്ടിക്കാനും മേഖലയെ ശക്തിപ്പെടുത്താനും സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. ദേശീയ തലത്തിൽ അംഗീകാരം നൽകുന്ന ‘നാക്’ന്റെ എ പ്ലസ് പ്ലസ് അംഗീകാരമുള്ള കേരള സർവകലാശാലയും, മഹാത്മാ ഗാന്ധി സർവകലാശാലയും നമുക്കുണ്ട്. അതിനുപുറമേ ദേശീയ റാങ്കിങ്ങിൽ ഒൻപതാം സ്ഥാനവുമായി കേരളയും, പത്താം സ്ഥാനത്ത് കുസാറ്റും, 43 ആം സ്ഥാനത്ത് കാലിക്കറ്റ് സർവകലാശാലകളുമുണ്ട്. സർക്കാർ കോളജുകളും മികച്ചതാണ്. ദേശീയ തലത്തിൽ മികച്ച 200 സ്ഥാപനങ്ങൾ എടുത്താൽ അതിൽ നാലിലൊന്നും കേരളത്തിൽ കോളേജുകളായിരിക്കും. വിദേശ സർവകലാശാലകൾ തേടിപോകുന്ന വിദ്യാർഥികൾ അവയുടെ അംഗീകാരം സംബന്ധിച്ച് പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം. എൽ.എ. അധ്യക്ഷനായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് സ്വാഗതഗാന പ്രകാശനം നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി, എം. എൽ. എമാരായ പി. സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, മുൻ എം. പി. അഡ്വ. കെ. സോമപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. സുന്ദരേശൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഗീത, കോളജ് പ്രിൻസിപ്പൽ പ്രൊഫസർ കെ. സി. പ്രകാശ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംങ്ങങ്ങളായ അഡ്വ. എ.അജികുമാർ, ജി. സുന്ദരേശൻ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ ജി. മുരളീധരൻ, പി.എസ്. ഗോപകുമാർ, കേരള സർവകലാശാല രജിസ്ട്രാർ പ്രൊഫസർ കെ. എസ്. അനിൽകുമാർ, വിവിധ പഞ്ചായത്ത് പ്രതിനിധികൾ, സംഘാടകസമിതി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മാധ്യമ സെമിനാർ സംഘടിപ്പിച്ചു.
ശാസ്താംകോട്ട ഡി.ബി.കോളേജിൽ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന മാധ്യമ സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും ഇത്തരം പ്രതിസന്ധികളെ നേരിടാനുള്ള പുതു വഴികൾ മാധ്യമങ്ങൾ തേടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ പ്രൊഫ. കെ.സി. പ്രകാശ് അധ്യക്ഷനായി. വീക്ഷണം ഡെപ്യൂട്ടി എഡിറ്റർ സി.പി.രാജശേഖരൻ മോഡറേറ്ററായി. ‘ഇൻഡ്യൻ മാധ്യമങ്ങൾ ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു. ജനയുഗം റസിഡന്റ് എഡിറ്റർ പി.എസ്. സുരേഷ് ‘സാമൂഹിക മാധ്യമങ്ങൾ – ശത്രുവും മിത്രവും’, മലയാള മനോരമ ചീഫ് സബ് എഡിറ്റർ ഡി. ജയകൃഷ്ണൻ ‘അച്ചടി മാധ്യമങ്ങളും വിശ്വാസ്യതയും’ എന്നീ വിഷയങ്ങളിൽ സംസാരിച്ചു. ദേശാഭിമാനി കൊല്ലം ബ്യൂറോ ചീഫ് ജയൻ ഇടക്കാട് ‘മാധ്യമ പ്രവർത്തകരുടെ തൊഴിൽ പരമായ വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.
സെമിനാറിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം അനിൽ എസ്. കല്ലേലിഭാഗം, തുണ്ടിൽ നൗഷാദ്, എസ്. അനിൽ , പി.ടി. ശ്രീകുമാർ , ഡോ രാധികാനാഥ്, ഡോ.ജയന്തി എസ്, അപർണ വി. ആർ. തുടങ്ങിയവർ സംസാരിച്ചു.
‘ഗുരുവന്ദനം’ പരിപാടി നടത്തി.
‘ഗുരുവന്ദനം’ പരിപാടി നടത്തി
ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയല്‍ ദേവസ്വം ബോര്‍ഡ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ‘ഗുരുവന്ദനം’ മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നൂറില്‍ അധികം പൂര്‍വ അധ്യാപകരെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ നേത്യത്വത്തില്‍ ആദരിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് കെ.വി. രാമാനുജന്‍ തമ്പി അധ്യക്ഷനായി. ഇതിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോ എക്സിബിഷന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.സി പ്രകാശ് ഉദ്ഘാടനം ചെയ്തു.
*കേരള എൻ ജി ഒ അസോസിയേഷൻ നൽകിയ ക്ഷാമബത്ത കേസിൽ ഇന്ന് (12-12-24)ഇടക്കാല ഉത്തരവ്* ക്ഷാമ ബത്ത കേസിൽ…
കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത് കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നുളള നാലു ജില്ലാ കമ്മിറ്റി അംഗങ്ങളും പുറത്ത്.പി.ആർ…
തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…