പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം നിയമവിരുദ്ധമായി അലസിപ്പിച്ച കേസിലെ പ്രതിയായ ഡോകടര്‍ പോലീസ് പിടിയിലായി. ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കൃഷ്ണപുരം, ജെ ജെ ഹോസ്പിറ്റല്‍ നടത്തി വരുന്ന ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കൃഷ്ണപുരം വില്ലേജില്‍ പാലസ് വാര്‍ഡില്‍ കൃഷ്ണപുരം പിഓ, മാളിയേക്കല്‍ കൊച്ചു പുത്തന്‍പുര വീട്ടില്‍ പി.ജെ. ജോസഫ് മകന്‍ ഡോക്ടര്‍. ജോസ് ജോസഫ് (68) ആണ് കിളികൊല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. പ്രായപെണ്‍കുട്ടിയുടെ ഗര്‍ഭം നിയമവിരുദ്ധമായി അലസിപ്പിക്കുകയും കൃത്യമായ രേഖകള്‍ സൂക്ഷിക്കാതെയും രേഖകളില്‍ കളവായി പ്രായം എഴുതി ചേര്‍ത്ത് തെളിവുകള്‍ നശിപ്പിച്ചതിലേക്കും കിളികൊല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസ ജോണ്‍ ഐ.പി.എസ് ന്‍റെ നിര്‍ദ്ദേശാനുസരണം കൊല്ലം അസി. പോലീസ് കമ്മീഷണര്‍ ഷെരീഫ്.എം ന്‍റെ നേതൃത്യത്തില്‍ കിളികൊല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ഗിരീഷ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കായംകുളം, ശക്തികുളങ്ങര പോലീസ് സ്റ്റേഷനുകളില്‍ സമാന സ്വഭാവമുള്ള കേസ്സുകളില്‍ പ്രതിയായിട്ടുള്ളയാളാണ്. ശക്തികുളങ്ങര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ സമാന സ്വഭാവത്തിലുള്ള കേസ്സില്‍ ഉള്‍പ്പെടരുതെന്നുള്ള വ്യവസ്ഥയിന്‍ മേല്‍ ജാമ്യത്തില്‍ നില്‍ക്കവേയാണ് പ്രതി കേസ്സില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര് ശ്രീജിത്ത്.എസ്, സന്തോഷ് കുമാര്‍.സി, ലാലു.എസ്, സിപിഒമാരായ സാജ്, ബിജീഷ്, അനിതകുമാരി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചയോടെ തെക്കൻ കശ്മീരിലെ പഹൽഗാമിലാണ്…
ജമ്മു കാശ്മീരിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ പഹൽഗാമിൽ പട്ടാളവേഷത്തിൻ എത്തിയ ഭീകരർ. വിനോദ സഞ്ചാരികളോട് പേരു പറയുവാൻ ആവശ്യപ്പെട്ടു.…
കൊല്ലം:പരാതിരഹിത-കുറ്റമറ്റ നിലയിലുള്ള വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് രാഷ്ട്രീയകക്ഷികളുടെ നേതൃത്വത്തിന്റെ പൂര്‍ണപിന്തുണ അനിവാര്യമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.…
സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി വസ്തുതയെങ്കിൽ കോടികൾ മുടക്കിയുള്ള ആഘോഷം ഉപേക്ഷിക്കുകയാണ് വേണ്ടത്..... "നവകേരളം പുതുവഴിയിൽ " എന്ന പരസ്യം നൽകി…
കാസർകോട്എന്റെ കേരളം' പ്രദർശന വിപണന മേളക്ക് തുടക്കമായി കേരളം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയത് നാടിന്റെ ഒത്തൊരുമയും…
ആർട്ടിസ്റ്റ് മന്മഥനെ നൂറനാട്ടും പരിസര പ്രദേശങ്ങളിലുമുള്ള പരിചയക്കാരും നിത്യകാഴ്ചക്കാരും അറിയുന്നത് ബോർഡും മതിലുമെഴുതുന്ന, ജീവിതത്തിന്റേതായ അച്ചടക്കമില്ലാത്ത ആളെന്ന നിലയിലായിരിക്കണം. എന്നാൽ…