കണ്ണൂർ എഡിഎമായിരുന്ന നവീൻ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരാഴ്ച തികയുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് നവീൻ ബാബുവിന്റെ മരണവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതി ചേർത്ത ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി പി ദിവ്യയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മുൻകൂർ ജാമ്യഹർജിയിലെ വാദം വ്യാഴാഴ്ചയിലേക്ക് മാറ്റിയതോടെ അതുവരെ നടപടി ഉണ്ടാകില്ലെന്നാണ് വിവരം.
എഡിഎം നവീൻ ബാബുവിന്റെ അവസാന മെസേജ് പുലർച്ചെ 4.58ന് , സന്ദേശത്തിൽ ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകൾനൽകിയിട്ടുണ്ട്.
എഡിഎം നവീൻ ബാബു അവസാനം സന്ദേശം അയച്ചത് കണ്ണൂർ കളക്ട്രേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക്. ഭാര്യയുടെയും മകളുടെയും ഫോൺ നമ്പറുകളാണ് നവീൻ ബാബു കണ്ണൂർ കളക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച പുലർച്ചെ 4.58 നാണ് ഫോണിൽ നിന്നും സന്ദേശം അയച്ചത്. എന്നാൽ ഏറെ വൈകിയാണ് ഉദ്യോഗസ്ഥർ ഈ മെസേജ് കണ്ടത്.അപ്പോഴേക്കും നവീൻ ബാബുവിന്റെ മരണവിവരവും പുറത്ത് വന്നിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരമനുസരിച്ച് 4.30 നും 5.30 നും ഇടയിലാണ് നവീൻ ബാബുവിന്റെ മരണം നടന്നത്. ഈ സമയത്താകും ഭാര്യയുടേയും മകളുടേയും ഫോൺ നമ്പറുകൾ അയച്ച് നൽകിയത്. കഴുത്തിൽ കയർ മുറുകിയാണ് മരണം സംഭവിച്ചിരിക്കുന്നത്. ഈ സമയത്ത് സ്ഥലത്ത് മറ്റ് ആരുടെയും സാന്നിധ്യവും ഉണ്ടായിട്ടില്ലെന്നാണ് നിഗമനം. ശരീരത്തിൽ മറ്റ് മുറിവുകളൊന്നുമില്ല. ആത്മഹത്യാക്കുറിപ്പും കിട്ടിയിട്ടില്ല. അതേസമയം പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇനിയും കുടുംബത്തിനോ മാധ്യമങ്ങൾക്കോ ലഭിച്ചിട്ടില്ല.
എന്തും പറയാവുന്ന നില ഉണ്ട് ഇവിടെ, എന്റെ ആഫീസ് അത്തരത്തിൽ ഇടപെടാറില്ല. ഇപ്പോൾ ചില കാര്യങ്ങൾക്ക് അയാൾ മാപ്പു പറയുന്നുണ്ടല്ലോ,സതീശനെതിരെ…
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ അനുശാന്തിക്ക് ജാമ്യം ലഭിക്കുമ്പോൾ കോടതി ചൂണ്ടിക്കാട്ടിയവാചകങ്ങൾ ഇങ്ങനെ.....‘പിഞ്ചുമകളെ കൊല്ലാൻ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിനുതന്നെ അപമാനമാണ്. എങ്കിലും സ്ത്രീയാണെന്നതും…
ന്യൂദില്ലി:പൂജ ഖേദ്കറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ…
തിരുവനന്തപുരം: എ. ഐ. ടി. യു. സി നേതൃത്വത്തിൽ ജനുവരി 17ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ തൊഴിലും…
വയനാട്:പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് കടുവയുടെ…
കൊല്ലം : ശക്തികുളങ്ങര കന്നിട്ട പുതുവലിൽ കായൽവാരം കുടുംബാംഗമായ പരേതനായ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (73) നിര്യതയായി. മക്കൾ.…