Categories: New Delhi

കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കി.

കായംകുളം..കായംകുളത്ത് കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം വില്ലേജിൽ ഞക്കനാൽ മുറിയിൽ അനൂപ് ഭവനം വീട്ടിൽ ശങ്കർ എന്ന് വിളിക്കുന്ന അനൂപിനെയാണ് (27) കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. കുറ്റകരമായ നരഹത്യാ ശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയായ ശങ്കർ എന്ന് വിളിക്കുന്ന അനൂപിനെ 2023 ൽ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതാണ്. കൂടാതെ 2021ൽ ടിയാനെ ആലപ്പുഴ ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടു കടത്തിയിരുന്നതും ആയത് ലംഘിച്ച് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചതിലേക്ക് അനൂപിനെതിരെ കാപ്പാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും കോടതി അനൂപിനെ ശിക്ഷിച്ചിട്ടുള്ളതുമാണ്. കരുതൽ തടങ്കൽ ഉത്തരവിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയായതിനാലാണ് അനൂപിനെതിരെ ഇപ്പോൾ കാപ്പാ പ്രകാരം കരുതൽ തടങ്കൽ നടപടി സ്വീകരിച്ചിട്ടുള്ളത്. അലപ്പുഴ ജില്ലാ പോലീസ് മേധാവി നൽകിയ ശുപാർശ അംഗീകരിച്ചാണ് ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് . ഐ എ.എസ് ആണ് അനൂപിനെതിരെ ഒരു വർഷക്കാലത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. കായംകുളം പോലീസ് കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ തക്കാളി ആഷിക്ക് എന്നു വിളിക്കുന്ന ആഷിക്കിനെ കാപ്പാ പ്രകാരം ഒരു വർഷക്കാലത്തേക്കും , ഓതറ ഷെഫീക്ക് എന്നു വിളിക്കുന്ന ഷെഫീക്കിനെ കാപ്പാ പ്രകാരം ആറ് മാസക്കാലത്തേക്ക് കരുതൽ തടങ്കലിലടക്കുകയും, വള്ളികുന്നം സ്വദേശിയായ കിളിമോനു എന്നു വിളിക്കുന്ന മോനുവിനെതിരെയും ‘പുന്നപ്ര സ്വദേശിയായ ഇജാസ് എന്നിവർക്കെതിരെ കാപ്പാ ഉത്തരവ് ലംഘനത്തിന് നടപടി സ്വീകരിച്ചിട്ടുള്ളതാണ്. കൂടാതെ വരും ദിവസങ്ങളിൽ കാപ്പാ നിയമപ്രകാരം സാമൂഹിക വിരുദ്ധർക്കെതിരെകൂടുതൽ ശക്തമായ നടപടികൾ ഉണ്ടാവുമെന്നും കായംകുളം സി.ഐ. അറിയിച്ചു.

News Desk

Recent Posts

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം” — ജോയിന്റ് കൗൺസിൽ

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പിലാക്കണം" -- ജോയിന്റ് കൗൺസിൽ   തിരുവനന്തപുരം : പങ്കാളിത്ത പെൻഷൻ പദ്ധതി…

5 minutes ago

“തിരുവനന്തപുരം സ്വദേശി സജൂ ജെ എസ് മികച്ച ക്ഷീര കർഷകൻ”

സംസ്ഥാന ക്ഷീര സഹകാരി പുരസ്കാരം തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി സജു ജെ എസ് ഏറ്റു വാങ്ങി. ഒരു ലക്ഷം രൂപയാണ്…

16 minutes ago

“ലോക്സഭാ മണ്ഡല പുനർ നിർണ്ണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം”

ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവ് വരാതെ വേണം പുനർ നിർണയം നടത്തേണ്ടത്. ജനസംഖ്യാ നിയന്ത്രണ നടപടികൾ…

1 hour ago

പന്ത്രണ്ട് കാരിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിമൂന്ന് കരിയെ പോക്സോ കേസ്സിൽ പോലിസ് അറസ്റ്റ് ചെയ്തു .

തളിപ്പറമ്പ് : പന്ത്രണ്ട് കാരിയെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിമൂന്ന് കരിയെ പോക്സോ കേസ്സിൽ പോലിസ് അറസ്റ്റ് ചെയ്തു .…

1 hour ago

കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2025 വര്‍ഷത്തെ സമം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

സാംസ്‌ക്കാരിക വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന സമം സാസ്‌ക്കാരികോത്സവത്തിന്റെ നാലാം പതിപ്പ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2025 വര്‍ഷത്തെ…

2 hours ago

ജില്ലയിൽ ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ആരംഭിക്കും: കാസർകോട്

ജില്ലയിൽ ബ്രെയിന്‍ ഹെല്‍ത്ത് ഇനിഷ്യേറ്റീവ് ആരംഭിക്കും കാസർകോട് ജില്ലയിൽ പരപ്പ ആസ്പിരേഷന്‍ ബ്ലോക്ക് പരിധിയില്‍ മസ്തിഷ്ക സംബന്ധമായ രോഗങ്ങൾക്കും പാര്‍ക്കിസണ്‍സ്,…

2 hours ago