കൊല്ലം:കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ചോദിച്ചു എന്ന പരാതിയില്‍ ഇഡി ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് കൊല്ലം ഈസ്റ്റ് പോലീസ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥൻ മോഹനന് എതിരെയാണ് കേസ്
കൊല്ലം സ്വദേശി ജെയിംസ് ജോർജ്ജ് എന്നയാളാണ് പരാതിക്കാരൻ. 2018 ൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക ക്രമക്കേട് കേസ് ഒതുക്കി തീർക്കാൻ പ്രതിയോട് രണ്ട് കോടി രൂപ ചോദിച്ചുവെന്നാണ് പരാതി. ‘പത്തുലക്ഷം രൂപ മേൽ ഉദ്യോഗസ്ഥർക്ക് നൽകണമെന്നും ആവശ്യപ്പെട്ടു ‘
കൊച്ചി ഇഡി ഓഫീസിൽ വച്ച് ഫോൺ നമ്പർ നൽകി വ്യക്തിപരമായി കാണണമെന്ന് പറഞ്ഞു. പണം നൽകാൻ വിസമ്മതിച്ചതോടെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന് പരാതിക്കാരൻ. ഇഡി ഉദ്യോഗസ്ഥൻ മോഹനന് പുറമെ കൊല്ലം സ്വദേശികളായ വിപിൻ രാഹുൽ അനിൽ എന്നിവരും പ്രതി പട്ടികയിലുണ്ട്. വഞ്ചന, കൈക്കൂലി, അൾമാറാട്ടം തുടങ്ങിയ വകുപ്പുകൾ ചുമതിയാണ് കേസ് എടുത്തിട്ടുള്ളത്. ഇതാദ്യമായാണ് ഇ. ഡി ഉദ്യോഗസ്ഥനെതിരെ ഇത്തരം കേസ് സംസ്ഥാന പോലീസ് എടുക്കുന്നത്.
കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയങ്ങളിൽ പ്രതിഷേധിച്ചും ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ, പ്രത്യേകിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ആനുകൂല്യങ്ങളിലെ അസന്തുലിതാവസ്ഥ…
വളരെയധികം ആലോചിച്ചതിനു ശേഷമാണ് താൻ ഈ തീരുമാനം എടുത്തതെന്നും പുതിയ പ്രോജക്ടുകളുടെ വർധിച്ച ഉത്തരവാദിത്തം കണക്കിലെടുത്താണ് രാജിയെന്നാണ് സൂചന.പ്രഫഷനല്‍ ജീവിതത്തിന്റെ…
ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025…
തൃശ്ശൂർ:റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് ബിനീൽ കൊല്ലപ്പെട്ട സംഭവം. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് ആശുപത്രിയിലുള്ള സഹപാഠി ജെയിൻ. സുഹൃത്തിന്…
വയനാട് : പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ…
കൊച്ചി: നടി ഹണി റോസിന് എതിരെ മോശമായി പെരുമാറി സമുഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും അധിക്ഷേപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടി പോലീസിന് പരാതി…