കരുനാഗപ്പള്ളി:യുവതിയോട് ലൈംഗികാതിക്രമം നടത്തിയ ആൾ പോലീസിന്റെ പിടിയിലായി. കല്ലേലിഭാഗം കോട്ടവീട്ടിൽ വടക്കതിൽ ശ്രീജിത്ത്(35) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 11-ാം തീയതി യുവതിയുടെ വീട്ടിൽ വയറിംഗ് സംബന്ധമായ ജോലിക്കെത്തിയ ഇയാൾ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന തക്കം നോക്കി യുവതിയെ കടന്ന് പിടിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവ് സാധനങ്ങൾ വാങ്ങാനായി പുറത്ത് പോയ സമയം ബ്രേക്കർ ഓഫ് ചെയ്യാനായി യുവതിയെ മുറിക്കുള്ളിലേക്ക് ഇയാൾ വിളിച്ചുവരുത്തി. ബ്രേക്കർ ഓഫ് ചെയ്യ്ത ശേഷം തിരികെ നടന്ന യുവതിയെ പ്രതി കടന്ന് പിടിച്ച് മാനഹാനിപ്പെടുത്തുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ച് പോയ യുവതിയെ വിവരം പുറത്ത് അറിയിച്ചാൽ ഭർത്താവിനെയും മകനേയും കൊന്നുകളയുമെന്ന് ഭീഷണപ്പെടുത്തുകയും ചെയ്യ്തു.
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം നടത്തിയ കരുനാഗപ്പള്ളി പോലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി അഞ്ജലി ഭാവന ഐ.പി.എസിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജു വിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവൽക്കരണ നയങ്ങളിൽ പ്രതിഷേധിച്ചും ദീർഘകാലമായി നിലനിൽക്കുന്ന പരാതികൾ, പ്രത്യേകിച്ച് കേന്ദ്ര സർക്കാർ ജീവനക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ആനുകൂല്യങ്ങളിലെ അസന്തുലിതാവസ്ഥ…
വളരെയധികം ആലോചിച്ചതിനു ശേഷമാണ് താൻ ഈ തീരുമാനം എടുത്തതെന്നും പുതിയ പ്രോജക്ടുകളുടെ വർധിച്ച ഉത്തരവാദിത്തം കണക്കിലെടുത്താണ് രാജിയെന്നാണ് സൂചന.പ്രഫഷനല്‍ ജീവിതത്തിന്റെ…
ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025…
തൃശ്ശൂർ:റഷ്യൻ കൂലി പട്ടാളത്തിൽ അകപ്പെട്ട് ബിനീൽ കൊല്ലപ്പെട്ട സംഭവം. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിലെന്ന് ആശുപത്രിയിലുള്ള സഹപാഠി ജെയിൻ. സുഹൃത്തിന്…
വയനാട് : പുൽപ്പള്ളി അമരക്കുനി പ്രദേശത്ത് വീണ്ടും കടുവ ആക്രമണം. പായിക്കണ്ടത്തിൽ ബിജുവിന്റെ ആടിനെ കടുവ ആക്രമിച്ചുകൊന്നു. ഇന്ന് പുലർച്ചെ…
കൊച്ചി: നടി ഹണി റോസിന് എതിരെ മോശമായി പെരുമാറി സമുഹമാധ്യമങ്ങളിൽ പോസ്റ്റിടുകയും അധിക്ഷേപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടി പോലീസിന് പരാതി…